മേപ്പയ്യൂരില്‍ എസ്.എഫ്.ഐ നേതാവിനെ വെട്ടിയ കേസില്‍ നാല് എസ്.ഡി.പി.ഐക്കാര്‍ കസ്റ്റഡിയില്‍
മേപ്പയ്യൂര്‍(കോഴിക്കോട്): എസ്.എഫ്.ഐ കൊയിലാണ്ടി ഏരിയാ സെക്രട്ടേറിയറ്റ് അംഗവും കാരയാട് ലോക്കല്‍ സെക്രട്ടറിയുമായ എസ്.എസ്.വിഷ്ണുവിനെ വെട്ടിയ കേസില്‍ നാല് എസ്.ഡി.പി.ഐ പ്രവര്‍ത്തകരെ മേപ്പയ്യൂര്‍ പൊലിസ് കസ്റ്റഡിയിലെടുത്തു.
അറസ്റ്റിലായ ഏക്കാട്ടൂര്‍ രയരോത്ത് മുഹമ്മദി( 36 ) നെ പയ്യോളി കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. മറ്റ് മൂന്നുപേരുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല. ഡി.വൈ.എഫ്.ഐ കാരയാട് മേഖലാ ജോയിന്റ് സെക്രട്ടറി കൂടിയായ വിഷ്ണുവിനു നേരെ ചൊവ്വാഴ്ച രാത്രിയാണ് അക്രമമുണ്ടായത്. ഡി.വൈ.എഫ്.ഐ യോഗം കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവെയായിരുന്നു ആക്രമണം. മുഖം മൂടിയണിഞ്ഞ് ബൈക്കിലെത്തിയ സംഘം വടിവാള്‍ ഉപയോഗിച്ച് വെട്ടുകയായിരുന്നെന്ന് വിഷ്ണു പറഞ്ഞു. പേരാമ്പ്ര താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ച വിഷ്ണുവിനെ പിന്നീട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. അഭിമന്യുവിന്റെ കൊലപാതകത്തെ തുടര്‍ന്ന് പ്രകടനം നടത്തിയ വിഷ്ണുവിനേയും മറ്റ് പ്രവര്‍ത്തകരെയും കഴിഞ്ഞ ദിവസം എസ്.ഡി.പി.ഐക്കാര്‍ ഭീഷണിപ്പെടുത്തിയിരുന്നെന്നും ആരോപണമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."