പതങ്കയം വീണ്ടും മരണക്കയമായി; ഇന്നലെയും രണ്ട് ജീവന്‍ പൊലിഞ്ഞു
തിരുവമ്പാടി: പതങ്കയം വീണ്ടും മരണക്കയമായി. വിഷു ആഘോഷിക്കാന്‍ കൂട്ടുകാരുമൊത്ത് വന്ന സഹോദരങ്ങളായ താനൂര്‍ ബ്ലോക്ക് ഓഫിസിന് സമീപം താമസിക്കുന്ന കാട്ടുങ്ങല്‍ വാസുദേവന്‍ - പുഷ്പ്പ ദമ്പതികളുടെ മക്കള്‍ വിഷ്ണു എന്ന അപ്പു (20) വിശാഖ് (18) എന്നിവരാണ് മുങ്ങി മരിച്ചത്. രാവിലെ ആറോടെയാണ് ഇരുവരും വീട്ടില്‍ നിന്നും ഇറങ്ങിയത്. ഒരാള്‍ മുങ്ങുന്നത് കണ്ട് രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് രണ്ടു പേരും അപകടത്തില്‍പെട്ടത്.
മലപ്പുറം തിരൂരങ്ങാടി പന്താരങ്ങാടി സ്വദേശി ഇസ്ഹാഖ് പതങ്കയത്തെ ചതിക്കുഴിയില്‍പെട്ട് മൃതിയടഞ്ഞത് ഞായറാഴ്ചയായിരുന്നു. ഇരുവഞ്ഞിപ്പുഴയിലെ പതങ്കയവും അരിപ്പാറയും വിനോദ സഞ്ചാരികളുടെ ഇഷ്ട കേന്ദ്രങ്ങളാണ്. പത്തടിയോളം ഉയരമുള്ള പാറയില്‍ നിന്ന് താഴെ പുഴയിലേക്ക് ചാടിക്കുളിക്കുന്നതിന്ന് മാത്രമാണ് ആളുകള്‍ ഇവിടേക്ക് വരുന്നത്.
ടൂറിസ്റ്റ് കേന്ദ്രമല്ലാത്തതിനാല്‍ സുരക്ഷാ ബോര്‍ഡോ ഗൈഡോ ഇവിടെയില്ല. സഹോദരങ്ങളുടെ മരണത്തോടെ പതങ്കയത്തെ മരണക്കയത്തില്‍ 2 ദിവസത്തിനിടെ മൂന്നാമത്തെ ജീവനാണ് പൊലിഞ്ഞത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."