HOME
DETAILS

രോഗം ലഭിച്ചത് സാബിത്തില്‍നിന്ന്; സാബിത്തിന് രോഗം വന്നത് വവ്വാലില്‍നിന്ന്

  
backup
July 17, 2018 | 6:39 PM

%e0%b4%b0%e0%b5%8b%e0%b4%97%e0%b4%82-%e0%b4%b2%e0%b4%ad%e0%b4%bf%e0%b4%9a%e0%b5%8d%e0%b4%9a%e0%b4%a4%e0%b5%8d-%e0%b4%b8%e0%b4%be%e0%b4%ac%e0%b4%bf%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%b2%e0%b5%8d

കോഴിക്കോട്: കേരളത്തെ പിടിച്ചുകുലുക്കിയ നിപാ വൈറസിന്റെ ഉറവിടം, വ്യാപനം, ചികിത്സ തുടങ്ങിയവയെക്കുറിച്ച് സംസ്ഥാന ആരോഗ്യ വകുപ്പ് തയാറാക്കിയ സമ്പൂര്‍ണ റിപ്പോര്‍ട്ട് കേന്ദ്രത്തിന് സമര്‍പ്പിച്ചു. നിപായുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ തലത്തില്‍ തയാറാക്കുന്ന ആദ്യ സമഗ്ര റിപ്പോര്‍ട്ടാണിത്. നിപാ ബാധിച്ച് മരിച്ച എല്ലാവരിലും രോഗം പടര്‍ന്നത് ആദ്യം വൈറസ് ബാധിച്ച് മരിച്ച സാബിത്തില്‍ നിന്നാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ആരോഗ്യ വകുപ്പിനു കീഴിലെ സ്റ്റേറ്റ് സര്‍വൈലന്‍സ് വിഭാഗമാണ് റിപ്പോര്‍ട്ട് തയാറാക്കിയത്. കഴിഞ്ഞ ദിവസം കേന്ദ്ര സര്‍ക്കാരിനു നല്‍കിയ റിപ്പോര്‍ട്ട് സര്‍ക്കാര്‍ പരസ്യപ്പെടുത്തിയിട്ടില്ല.
ഇലക്ട്രീഷ്യനും 26 കാരനുമായ മുഹമ്മദ് സാബിത്തിന് പഴംതീനി വവ്വാലില്‍ നിന്നാണ് രോഗം ബാധിച്ചതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ എങ്ങനെയാണ് ഇതുസംഭവിച്ചതെന്ന് കണ്ടെത്താനായില്ല. മരിക്കുന്നതിന്റെ എട്ടുമാസം മുന്‍പാണ് സാബിത്ത് വിദേശത്തുനിന്ന് മടങ്ങിയെത്തിയത്. ശക്തമായ പനിയും ശരീരവേദനയെയും തുടര്‍ന്ന് മെയ് രണ്ടിന് സാബിത്ത് പേരാമ്പ്ര താലൂക്ക് ആശുപത്രിയിലെ ഒ.പിയില്‍ ചികിത്സ തേടിയെത്തി. മെയ് 3ന് ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്തു. നൈറ്റ് ഡ്യൂട്ടിയിലുണ്ടായിരുന്ന ലിനി ഉള്‍പ്പെടെ നാലു പേര്‍ക്ക് അന്നുരാത്രി സാബിത്തില്‍നിന്നാണ് രോഗം പടര്‍ന്നതെന്നാണ് സംശയിക്കുന്നത്.
മെയ് നാലിന് സാബിത്തിന്റെ നില മോശമായതിനെ തുടര്‍ന്ന് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അവിടെ ടോമോഗ്രഫി (സി.ടി) സ്‌കാന്‍ പരിശോധനയ്ക്ക് വിധേയമാക്കി. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍വച്ച് ഒരു ദിവസമാണ് മറ്റു 10 പേരിലേക്കും രോഗം പടര്‍ന്നത്.
നിപാ സ്ഥിരീകരിക്കുന്നതിന് സാബിത്തിന് രക്തപരിശോധന നടത്താന്‍ കഴിഞ്ഞില്ലെന്നും മെയ് 5ന് സാബിത്ത് മരിച്ചെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. സാബിത്തിന്റെ പിതാവ്, ഇളയ സഹോദരന്‍, ബന്ധുവായ സ്ത്രീ എന്നിവരും രോഗം ബാധിച്ച് മരിച്ചിരുന്നു. രോഗവിമുക്തരായ അജന്യ, ഉബീഷ് എന്നിവരുടെ ചികിത്സാ പ്രോട്ടോക്കോള്‍, റിബാവൈറിന്‍ മരുന്നിന്റെ പ്രതിപ്രവര്‍ത്തന പുരോഗതി റിപ്പോര്‍ട്ട് തുടങ്ങിയ വിശദവിവരങ്ങളും റിപ്പോര്‍ട്ടിനൊപ്പം അനുബന്ധമായി ചേര്‍ത്തിട്ടുണ്ട്.
പനി, മനോവിഭ്രാന്തി, കടുത്ത ക്ഷീണം, തലവേദന,ശ്വാസതടസ്സം, ചുമ, ഛര്‍ദി, പേശിവേദന, അപസ്മാരം, അതിസാരം എന്നിവയാണ് രോഗികള്‍ പ്രകടിപ്പിച്ച ലക്ഷണങ്ങള്‍. മസ്തിഷ്‌കത്തില്‍ നീര്‍ക്കെട്ട് (എന്‍സഫലൈറ്റിസ്), ശ്വാസതടസ്സം എന്നിവയുമുണ്ടായി.
രോഗപ്രതിരോധത്തിനായി 3000 പേരടങ്ങിയ കോണ്‍ടാക്ട് ലിസ്റ്റ് തയാറാക്കി. കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദേശത്തെ തുടര്‍ന്ന് ഇരട്ട ഇന്‍കുബേഷന്‍ കാലാവധിയായ 42 ദിവസം സംസ്ഥാനം ജാഗ്രത പാലിച്ചുവെന്നും ജൂലൈ ഒന്നു മുതല്‍ കോഴിക്കോട്, മലപ്പുറം ജില്ലകളെ നിപാ വിമുക്ത ജില്ലകളായി പ്രഖ്യാപിച്ചുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വി.ഡി സതീശന് ഡല്‍ഹിയില്‍ വമ്പന്‍ വരവേല്‍പ്പ്; സണ്ണി ജോസഫിന് നേരെ പ്രതിഷേധം; മുഖ്യമന്ത്രി പ്രഖ്യാപനം കാത്ത് കേരളം 

Kerala
  •  2 months ago
No Image

കൊച്ചി മെട്രോയില്‍ റെക്കോര്‍ഡ് കുതിപ്പ്;  യാത്രക്കാരുടെ എണ്ണത്തില്‍ വന്‍ വര്‍ധന, വരുമാനത്തിലും നേട്ടം

Kerala
  •  2 months ago
No Image

ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച ആഡംബര ബാഗിന്റെ ചിത്രത്തിന് താഴെ ഒറിജിനൽ അല്ലെന്നു കമന്റിട്ടു; അജ്മാനിൽ പ്രവാസി യുവതി അറസ്റ്റിൽ

uae
  •  2 months ago
No Image

സംസ്ഥാനത്ത് മഴയ്ക്ക് സാധ്യത; ഒമ്പത് ജില്ലകളിൽ യെല്ലോ അലർട്ട്

Kerala
  •  2 months ago
No Image

ബിനാലെ ചരിത്രത്തില്‍ പുതിയ അധ്യായം; ഏഴാം പതിപ്പിനെ നയിക്കാന്‍ വിദേശി കരുത്ത്, ആരാണ് കാദര്‍ അത്തിയ..?

Kerala
  •  2 months ago
No Image

ഇൻഷുറൻസ് ക്ലെയിം വൈകിയാൽ ആനുകൂല്യം നിഷേധിക്കാനാവില്ല; ഇൻഷുറൻസ് കമ്പനിക്ക് ഹൈക്കോടതിയുടെ 'ഷോക്ക്'

Kerala
  •  2 months ago
No Image

കുട്ടികളെ ഭയപ്പെടുത്തരുത്, പരിഹസിക്കയുമരുത്; അങ്കണവാടി ജീവനക്കാര്‍ക്ക് കര്‍ശന നിര്‍ദേശം 

Kerala
  •  2 months ago
No Image

ഭുവനേശ്വറിൽ ക്രൂരത; ജിആർപി കോൺസ്റ്റബിളിനെ ആൾക്കൂട്ടം തല്ലിക്കൊന്നു, സുഹൃത്തിന് ഗുരുതര പരുക്ക്

National
  •  2 months ago
No Image

ഇനി വിട്ടുവീഴ്ചയില്ല; എഐ കാമറ ചതിച്ചവര്‍ക്ക് പണി വരുന്നു, പിഴ അടച്ചില്ലെങ്കില്‍ വാഹനം കരിമ്പട്ടികയിലേക്ക്

Kerala
  •  2 months ago
No Image

  ചായയ്ക്ക് 16, ഊണിന് 120; പാചകവാതക വിലവര്‍ധനയില്‍ ഹോട്ടല്‍ വിഭവങ്ങള്‍ക്ക് തീ വില

Kerala
  •  2 months ago