HOME
DETAILS

വാങ്കഡെയിൽ വിറച്ച് ജയിച്ച് ഇന്ത്യ; അമേരിക്കയ്ക്കെതിരെ 29 റൺസിന് വിജയം

  
February 07, 2026 | 5:38 PM

india survives scare at wankhede clinches 29-run victory over usa

മുംബൈ: ടി20 ലോകകപ്പിലെ തങ്ങളുടെ ആദ്യ പോരാട്ടത്തിൽ അമേരിക്കയെ 29 റൺസിന് പരാജയപ്പെടുത്തി ഇന്ത്യ. ക്യാപ്റ്റൻ സൂര്യകുമാർ യാദവിന്റെ തകർപ്പൻ ബാറ്റിംഗും മുഹമ്മദ് സിറാജിന്റെ നേതൃത്വത്തിലുള്ള ബൗളിംഗ് നിരയുടെ കരുത്തുമാണ് ഇന്ത്യക്ക് തുണയായത്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിംഗിനിറങ്ങിയ ഇന്ത്യ 20 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 161 റൺസെടുത്തപ്പോൾ, അമേരിക്കയുടെ മറുപടി 132 റൺസിൽ അവസാനിച്ചു.

ആദ്യം ബാറ്റ് ചെയ്ത ഇന്ത്യയുടെ തുടക്കം പാളുന്ന കാഴ്ചയാണ് വാങ്കഡെയിൽ കണ്ടത്. ഓപ്പണർ അഭിഷേക് ശർമ്മയെ (6) രണ്ടാം ഓവറിൽ തന്നെ ഇന്ത്യക്ക് നഷ്ടമായി. പവർപ്ലേയിലെ അവസാന ഓവറിൽ ഷാഡ്‌ലി വാൻ ഷാൽക്വിക്ക് നടത്തിയ തകർപ്പൻ ബൗളിംഗിൽ ഇഷാൻ കിഷൻ (20), തിലക് വർമ്മ (25), ശിവം ദുബെ (0) എന്നിവർ പുറത്തായതോടെ ഇന്ത്യ 46-4 എന്ന നിലയിൽ പതറി.

പിന്നീടെത്തിയ റിങ്കു സിംഗും (6) ഹാർദിക് പാണ്ഡ്യയും (5) വേഗത്തിൽ മടങ്ങിയതോടെ ഇന്ത്യ 77-6 എന്ന അതീവ ഗുരുതരമായ അവസ്ഥയിലായി. എന്നാൽ ഒരറ്റത്ത് ഉറച്ചുനിന്ന ക്യാപ്റ്റൻ സൂര്യകുമാർ യാദവ് ഇന്ത്യയെ മുന്നിൽ നിന്ന് നയിച്ചു. അക്സർ പട്ടേലിനെയും (14) അർഷ്ദീപ് സിംഗിനെയും കൂട്ടുപിടിച്ച് സൂര്യ നടത്തിയ പോരാട്ടമാണ് ഇന്ത്യൻ സ്കോർ 161-ൽ എത്തിച്ചത്. അമേരിക്കക്കായി ഷാൽക്വിക്ക് മൂന്ന് വിക്കറ്റും ഹർമീത് സിംഗ് രണ്ട് വിക്കറ്റും വീഴ്ത്തി.

162 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ അമേരിക്കയ്ക്ക് തുടക്കം മുതൽ തന്നെ ഇന്ത്യൻ ബൗളർമാർ വെല്ലുവിളി ഉയർത്തി. മുഹമ്മദ് സിറാജ് എറിഞ്ഞ രണ്ടാം ഓവറിൽ തന്നെ അപകടകാരിയായ ആൻഡ്രീസ് ഗൗസിനെ (6) പുറത്താക്കി ഇന്ത്യ കളിയിൽ പിടിമുറുക്കി. തൊട്ടടുത്ത ഓവറിൽ ക്യാപ്റ്റൻ മൊനാങ്ക് പട്ടേലിനെ (0) അർഷ്ദീപ് മടക്കി.

സഞ്ജയ് കൃഷ്ണമൂർത്തി (37), മിലിന്ദ് കുമാർ (34), ശുഭം രഞ്ജൻ (37) എന്നിവർ ചെറുത്തുനിൽപ്പിന് ശ്രമിച്ചെങ്കിലും റൺറേറ്റ് ഉയർത്താൻ ഇന്ത്യൻ ബൗളർമാർ അനുവദിച്ചില്ല. കൃത്യമായ ഇടവേളകളിൽ വിക്കറ്റുകൾ വീഴ്ത്തി ഇന്ത്യ സമ്മർദ്ദം നിലനിർത്തി.

 

 

India survived an early scare to secure a 29-run victory over the USA in their T20 World Cup 2026 opener at the Wankhede Stadium. After a dramatic top-order collapse left the hosts reeling at 77/6, captain Suryakumar Yadav played a masterclass, scoring an unbeaten 84 off 49 balls to guide India to 161/9.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഹോളി ആഘോഷം; യുപിയില്‍ പള്ളികള്‍ ടാര്‍പോളിന്‍ കൊണ്ട് മൂടി പൊലിസ്

National
  •  6 days ago
No Image

ആശ്വാസ തീരത്ത്; അബൂദബിയില്‍ നിന്നുള്ള ഇത്തിഹാദ് എയര്‍വേസ് വിമാനം കൊച്ചിയിലെത്തി 

Kerala
  •  6 days ago
No Image

ഇറാനിലെ ആശുപത്രികള്‍ ലക്ഷ്യം വെച്ച് ഇസ്രാഈൽ-യുഎസ് ആക്രമണം; ഇതുവരെ തകർന്നത് ഒൻപത് ആശുപത്രികൾ

International
  •  6 days ago
No Image

ഷാർജ വിമാനത്താവളം തുറന്നു; സർവീസുകൾ ഭാ​ഗികമായി പുനരാരംഭിച്ചു

uae
  •  6 days ago
No Image

രണ്ട് ഇറാനിയൻ സുഖോയ് യുദ്ധവിമാനങ്ങൾ വെടിവെച്ചിട്ട് ഖത്തർ; മിസൈൽ-ഡ്രോൺ ആക്രമണങ്ങളും തകർത്തു

qatar
  •  6 days ago
No Image

പൊലിഞ്ഞത് 44 ജീവന്‍; കാത്തിരുന്നത് നീണ്ട 25 വര്‍ഷം; ഒടുവില്‍ വിധി! കേരളം നടുങ്ങിയ പൂക്കിപ്പറമ്പ് ബസ് അപകടത്തില്‍ ഡ്രൈവര്‍ കുറ്റക്കാരനെന്ന് ഹൈക്കോടതി 

Kerala
  •  6 days ago
No Image

‘യഥാർത്ഥ പ്രഹരം വരാനിരിക്കുന്നതേയുള്ളൂ, ഇപ്പോഴത്തേത് തുടക്കം മാത്രം’; ഇറാന് മുന്നറിയിപ്പുമായി ഡൊണാൾഡ് ട്രംപ്

International
  •  6 days ago
No Image

ആമസോൺ AWS തകരാറിൽ; യുഎഇയിലും ബഹ്‌റൈനിലും ഐടി സേവനങ്ങൾ അവതാളത്തിൽ

uae
  •  6 days ago
No Image

മസ്‌കറ്റില്‍ നിന്നുള്ള സര്‍വീസ് പുനരാരംഭിച്ച് എയര്‍ ഇന്ത്യ എക്‌സ്പ്രസ്; കൊച്ചി, കോഴിക്കോട് സര്‍വീസ് നാളെ മുതല്‍ 

International
  •  6 days ago
No Image

താക്കോൽ ചെടിച്ചട്ടിയിൽ ഒളിപ്പിച്ച് വീട്ടുകാർ പള്ളിപ്പെരുന്നാളിന് പോയി; രണ്ട് ദിവസം കഴിഞ്ഞ് നോക്കിയപ്പോൾ 16 ലക്ഷം കാണാനില്ല; മോഷണം

Kerala
  •  6 days ago