ഉറങ്ങിക്കിടന്ന യുവതിയെ പീഡിപ്പിക്കാൻ ശ്രമം: ജനൽ പൊളിച്ച് അകത്തുകയറിയ പ്രതി പിടിയിൽ
കൊല്ലം: പരവൂരിൽ വീടിന്റെ ജനൽ പൊളിച്ച് ഉള്ളിൽ കടന്ന് ഉറങ്ങിക്കിടന്ന യുവതിയെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ യുവാവ് പിടിയിലായി. പരവൂർ കൂനയിൽ പാലമൂട്ടിൽ പടിഞ്ഞാറ്റതിൽ രാജിത്ത് (28) ആണ് പരവൂർ പൊലിസിന്റെ പിടിയിലായത്. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ് ഇയാൾ.
സംഭവം ഇങ്ങനെ:
വെള്ളിയാഴ്ച പുലർച്ചെ ഒന്നരയോടെയാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. യുവതിയുടെ വീടിന്റെ ജനാലകൾ ബലം പ്രയോഗിച്ച് പൊളിച്ചുമാറ്റിയാണ് രാജിത്ത് ഉള്ളിൽ കടന്നത്. തുടർന്ന് മുറിയിൽ ഉറങ്ങിക്കിടന്ന യുവതിയെ ഇയാൾ ലൈംഗികമായി ഉപദ്രവിക്കാൻ ശ്രമിച്ചു. എന്നാൽ പെട്ടെന്ന് ഉണർന്ന യുവതി ബഹളം വെച്ചതോടെ പിടിയിലാകുമെന്ന് ഭയന്ന് പ്രതി ഓടി രക്ഷപ്പെടുകയായിരുന്നു.
യുവതി ഉടൻ തന്നെ പരവൂർ പൊലിസ് സ്റ്റേഷനിൽ എത്തി പരാതി നൽകി. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ ശാസ്ത്രീയ അന്വേഷണത്തിനൊടുവിലാണ് പ്രതിയെ പൊലിസ് സംഘം പിടികൂടിയത്.
കുപ്രസിദ്ധ കുറ്റവാളി:
അറസ്റ്റിലായ രാജിത്ത് മുൻപും ഒട്ടേറെ കേസുകളിൽ പ്രതിയായിട്ടുണ്ട്.രണ്ട് വധശ്രമക്കേസുകൾ ഇയാൾക്കെതിരെ നിലവിലുണ്ട്.എൻഡിപിഎസ് (NDPS) നിയമപ്രകാരമുള്ള കേസുകളും ഇയാൾക്കെതിരെയുണ്ട്.ആക്രമണം നടത്തുക, ഭീഷണിപ്പെടുത്തുക തുടങ്ങി ഒട്ടേറെ പരാതികൾ പരവൂർ സ്റ്റേഷനിൽ ഇയാൾക്കെതിരെ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
പരവൂർ ഇൻസ്‌പെക്ടർ ബിജുവിന്റെ നേതൃത്വത്തിൽ എസ്.ഐമാരായ അഖിൽ, ബിജു, എസ്.സി.പി.ഒ അനൂപ്, സി.പി.ഒമാരായ വിശാഖ്, അൻഷാദ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."