HOME
DETAILS

വെമ്പായം ബസ് അപകടം: കെഎസ്ആർടിസി സിഎംഡി റിപ്പോർട്ട് തേടി; വിജിലൻസ് അന്വേഷണം ആരംഭിച്ചു

  
Web Desk
February 07, 2026 | 5:52 PM

vembayam bus accident ksrtc cmd seeks report vigilance probe begins

തിരുവനന്തപുരം: വെമ്പായം കൊപ്പത്ത് കെഎസ്ആർടിസി ബസ് കടയിലേക്ക് ഇടിച്ചുകയറി ബൈക്ക് യാത്രികൻ മരിച്ച സംഭവത്തിൽ കെഎസ്ആർടിസി സിഎംഡി അടിയന്തര റിപ്പോർട്ട് തേടി. അപകടത്തെക്കുറിച്ച് പ്രാഥമിക അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാനാണ് നിർദ്ദേശം നൽകിയിരിക്കുന്നത്. കെഎസ്ആർടിസി വിജിലൻസ് വിഭാഗം നാളെത്തന്നെ വിശദമായ റിപ്പോർട്ട് അധികൃതർക്ക് കൈമാറും.

അപകടസമയത്ത് ബസ് ഓടിച്ചിരുന്ന ഡ്രൈവർ മുജീബിന്റെ ഭാഗത്ത് വീഴ്ചയുണ്ടായോ എന്നാണ് പ്രധാനമായും അന്വേഷിക്കുന്നത്. നാട്ടുകാർ ഉന്നയിച്ച അമിതവേഗത എന്ന ആരോപണവും അന്വേഷണ പരിധിയിൽ വരും.

നിയന്ത്രണം വിട്ട കെഎസ്ആർടിസി ബസ് ബൈക്കിലിടിച്ച ശേഷം സമീപത്തെ കടയിലേക്ക് ഇടിച്ചുകയറുകയായിരുന്നു. അപകടത്തിൽ ഗുരുതരമായി പരുക്കേറ്റ വെമ്പായം കൊഞ്ചിറ സ്വദേശി ജയചന്ദ്രൻ (56) മരണപ്പെട്ടിരുന്നു. കടയിലുണ്ടായിരുന്നവർ പിൻവാതിലിലൂടെ ഓടി രക്ഷപ്പെട്ടതിനാലാണ് വലിയൊരു ദുരന്തം ഒഴിവായത്. എങ്കിലും ബസ്സിലുണ്ടായിരുന്ന നിരവധി യാത്രക്കാർക്ക് പരുക്കേറ്റിട്ടുണ്ട്.

അപകടത്തെച്ചൊല്ലി നാട്ടുകാരും ബസ് ജീവനക്കാരും വ്യത്യസ്തമായ മൊഴികളാണ് നൽകുന്നത്. ബസ് അമിത വേഗതയിലായിരുന്നുവെന്നും റോഡിലുണ്ടായിരുന്ന മറ്റു വാഹനങ്ങളെ ഇടിച്ചുതെറിപ്പിച്ചാണ് കടയിലേക്ക് പാഞ്ഞുകയറിയതെന്നും ദൃക്സാക്ഷികൾ പറയുന്നു. പെട്ടെന്ന് റോഡിലേക്ക് കയറിവന്ന ബൈക്ക് യാത്രക്കാരനെ രക്ഷിക്കാൻ ബസ് വെട്ടിച്ചുമാറ്റിയപ്പോൾ നിയന്ത്രണം നഷ്ടപ്പെട്ടതാണെന്നാണ് ഡ്രൈവർ മുജീബ് മൊഴി നൽകിയത്. ബസ്സിന് യാന്ത്രിക തകരാറുകൾ ഒന്നുമില്ലായിരുന്നെന്നും അദ്ദേഹം വ്യക്തമാക്കി. വിജിലൻസ് റിപ്പോർട്ട് ലഭിച്ച ശേഷം ഡ്രൈവർക്കെതിരെ നടപടി വേണോ എന്ന കാര്യത്തിൽ തീരുമാനമുണ്ടാകും.

 

 

Vembayam, Koppam, where a KSRTC bus crashed into a shop, the KSRTC CMD has demanded an immediate preliminary report. The crash resulted in the death of a 56-year-old motorcyclist and left several others injured. While locals allege that high speed caused the mishap, the driver claims he swerved to avoid a collision. The vigilance department is expected to submit its findings tomorrow to determine if driver negligence was involved.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗവര്‍ണര്‍ തലത്തില്‍ അഴിച്ചുപണി കൂടുതല്‍ സംസ്ഥാനങ്ങളിലേക്ക്; ആരിഫ് മുഹമ്മദ് ഖാനും, ആര്‍എന്‍ രവിക്കും സ്ഥലംമാറ്റം

National
  •  3 days ago
No Image

സ്‌പോര്‍ട്‌സ് ക്വാട്ട നിയമന മാനദണ്ഡങ്ങള്‍ ലഘൂകരിക്കുന്നു; മന്ത്രിസഭാ തീരുമാനം 

Kerala
  •  3 days ago
No Image

ലോകകപ്പിന് മുൻപ് ഇന്ത്യയുടെ വജ്രായുധം: നിർണ്ണായക മത്സരങ്ങളിൽ ഇന്ത്യക്ക് തലവേദനയായി മിസ്റ്ററി സ്പിന്നർ

Cricket
  •  3 days ago
No Image

പദവിയിലിരുന്നത് കേവലം 9 മാസം; ആനന്ദ ബോസിന് പിന്നാലെ ഞെട്ടിച്ച് കവീന്ദര്‍ ഗുപ്തയും; ലഡാക് ലഫ്റ്റനന്റ് ഗവര്‍ണര്‍ സ്ഥാനം രാജിവെച്ചു

National
  •  3 days ago
No Image

അവസാന ബോൾവരെ നീണ്ട ആവേശം; പൊരുതി ജയിച്ച് ഇന്ത്യ ഫൈനലിൽ

Cricket
  •  3 days ago
No Image

പടക്കം പൊട്ടിക്കലും ലഡു വിതരണവും; പി കെ ശശിയെ പാർട്ടിയിൽ നിന്നും പുറത്താക്കിയതിൽ മണ്ണാർക്കാട് ആഘോഷം

Kerala
  •  3 days ago
No Image

പാര്‍ട്ടിയില്‍ അവഗണനയെന്ന് ആരോപണം; തൃശൂരില്‍ കോണ്‍ഗ്രസ് നേതാവ് ബിജെപിയില്‍ ചേര്‍ന്നു 

Kerala
  •  3 days ago
No Image

ഇന്ത്യയുടെ സുഖോയ് 30 യുദ്ധവിമാനം തകര്‍ന്നുവീണതായി സംശയം; പൈലറ്റിനെ കാണാനില്ല; അന്വേഷണം ആരംഭിച്ച് വ്യോമസേന 

National
  •  3 days ago
No Image

തൊണ്ടിമുതല്‍ കേസ്; ശിക്ഷ നടപ്പാക്കുന്നത് തടയണമെന്ന് ആന്റണി രാജു ഹൈക്കോടതിയില്‍; എതിര്‍ത്ത് സര്‍ക്കാര്‍ 

Kerala
  •  3 days ago
No Image

പന്ത്രണ്ടു വയസുകാരൻ ചാലിയാർ പുഴയിൽ മുങ്ങിമരിച്ചു

Kerala
  •  3 days ago