മന്ത്രി ശൈലജ ഇന്ന് മഞ്ചേരി മെഡിക്കല്‍ കോളജ് സന്ദര്‍ശിക്കും
മഞ്ചേരി: ആരോഗ്യമന്ത്രി കെ.കെ ശൈലജ ടീച്ചര്‍ ഇന്നു മഞ്ചേരി മെഡിക്കല്‍ കോളജിലെത്തും. നിലവിലെ അസൗകര്യങ്ങള്‍ നേരില്‍ കണ്ട് പുതിയ പ്രഖ്യാപനങ്ങളുണ്ടാവുമെന്ന പ്രതീക്ഷയില്‍ അധികൃതര്‍. പുതിയ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം രണ്ടാം തവണയാണ് മന്ത്രി നേരിട്ടു മെഡിക്കല്‍ കോളജിലെത്തുന്നത്.
ഇത്തവണ പുതിയ പരിശോധനാ സംവിധാനങ്ങളുടെയും ലൈബ്രറിയുടേയും ഉദ്ഘാടനത്തിനാണ് മന്ത്രിയെത്തുന്നത്. അതേസമയം മെഡിക്കല്‍ കോളജിന്റെ പരാധീനതകള്‍ നേരില്‍ കാണാനായിരുന്നു കഴിഞ്ഞ തവണ മന്ത്രി മെഡിക്കല്‍ കോളജ് സന്ദര്‍ശിച്ചിരുന്നതെങ്കിലും പുതിയ പ്രഖ്യാനങ്ങളൊന്നുമുണ്ടായിരുന്നില്ല.
നിലവില്‍ ചികിത്സ രംഗത്ത് അസൗകര്യങ്ങളുടെ നടുവിലാണ് മെഡിക്കല്‍ കോളജാശുപത്രി. ഹൃദ്രോഗ ചികിത്സ രംഗത്ത് ഇതുവരെയായി പുതിയ ചുവടുവെപ്പുകളുണ്ടായിട്ടില്ല. ഇക്കാര്യത്തില്‍ വിവിധ ഘട്ടങ്ങളിലായുള്ള വികസനമെന്നായിരുന്നു നേരത്തെ ആരോഗ്യമന്ത്രി പറഞ്ഞിരുന്നതെങ്കിലും തുക വകയിരുത്തല്‍ മാത്രമാണുണ്ടായത്. ന്യൂറോസര്‍ജറി, പ്ലാസ്റ്റിക്ക് സര്‍ജറി തുടങ്ങിയ വിഭാഗങ്ങളും മെഡിക്കല്‍ കോളജില്‍ നിലവിലില്ല.
ക്യന്‍സര്‍ രോഗ ചികിത്സ രംഗത്ത് ഏറെ പിറകിലാണ് ജില്ലയുടെ മെഡിക്കല്‍ കോളജ്. നിലവില്‍ തിരുവന്തപുരത്തേക്കാണ് ജില്ലയിലെ ക്യാന്‍സര്‍ രോഗികള്‍ ചികിത്സ തേടിപോവുന്നത്. അതേ സമയം ക്യാന്‍സര്‍ രോഗ നിര്‍ണയ രംഗത്ത് ഉപയുക്തമായ മാമോഗ്രാഫി സംവിധാനം മെഡിക്കല്‍ കോളജില്‍ സജ്ജമാക്കാനുള്ള പ്രഥാമിക നടപടികള്‍ വേഗത്തിലാവണമെന്നതും മറ്റൊരു പ്രധാനപ്പെട്ട ആവശ്യമായിരിക്കുകയാണ്.വേണ്ടതുപോലെയുള്ള ശുചിത്വവും അണുവിമുക്തമായ ഭൗതിക സൗകര്യങ്ങളോടെയുള്ള സാഹചര്യവും നിലവില്‍ കുറവാണ്.രോഗികളെ അഡ്മിറ്റു ചെയ്യേണ്ട മുറികളില്‍ നിലവില്‍ എം.ബി.ബി.എസ് വിദ്യാര്‍ഥികളുടെ താമസമൊരുക്കിയിരിക്കുകയാണ്. ഇതിനെല്ലാമപ്പുറം അടിയന്തിരഘട്ടങ്ങളില്‍ മറ്റു ആശുപത്രികളിലേക്കു രോഗികളെ റഫര്‍ ചെയ്യുന്ന നിലവിലെ സ്ഥിതിക്കു മാറ്റമുണ്ടാവണമെന്നാണ് എല്ലാവരും ആഗ്രഹിക്കുന്നത്.
ആരോഗ്യമന്ത്രിയുടെ ഇന്നത്തെ സന്ദര്‍ശനം ഇെതല്ലാം കൊണ്ടു തന്നെ പ്രതീക്ഷനല്‍കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."