HOME
DETAILS

സര്‍ക്കാര്‍ ആപ്പീസുകള്‍ മാറാന്‍ സമയമായി

  
Web Desk
August 06 2020 | 07:08 AM

it-is-time-to-change-govt-offices-2020

 

നാം നേരിട്ടോ അല്ലാതെയോ ജീവിതത്തിന്റെ ഏതെങ്കിലും ഘട്ടത്തില്‍ ബന്ധപെട്ടിരിക്കാന്‍ സാധ്യത ഉള്ളവരാണല്ലോ സര്‍ക്കാര്‍ ഓഫീസുകള്‍
നാടിന്റെ നാനോന്മുഖ പ്രവര്‍ത്തനങ്ങളും നിയന്ത്രിക്കുന്നവരാണിവര്‍. സംസ്ഥാനത്തിന്റെ ആകെയുള്ള നടത്തിപ്പിനു വേണ്ടുന്ന വിഭാഗങ്ങളെ നമുക്ക് ഇങ്ങിനെ കാണാം റവന്യ, ആരോഗ്യം , ക്രമസമാധാനം, വിദ്യാഭ്യാസം, വ്യവസായം, തൊഴില്‍, ജല വകുപ്പ്,വിദ്യഛക്തി,സാമൂഹ്യ ക്ഷേമം മുതലായവ. ഒരോ വിഭാഗത്തിനും എറ്റവും മുകളില്‍ സിക്രട്ടറി തൊട്ടു താഴെ പഞ്ചായത്തു തലത്തിലുള്ള പ്യൂണ്‍ വരെ പല തലത്തിലായി ഉദ്യോഗസ്ഥരുണ്ട്.

1858 ജൂണിലാണ് ബ്രിട്ടീഷുകാര്‍ ഭരണരീതി നടപ്പിലാക്കിയത്. അത് 1947 ബവരെ നീണ്ടു നിന്നു. അതിനു ശേഷം ഇന്നോളം നടപടിക്രമങ്ങള്‍, കാലാ കാലങ്ങളായി ജനാധിപത്യ ഭരണ കൂടങ്ങള്‍ കാലാനുസ്രിതമായി ജനക്ഷേമത്തിനു ഉതകുന്ന രീതിയില്‍ ചില മാറ്റങ്ങള്‍ വരുത്തുന്നു. തിരഞ്ഞെടുക്കപ്പെടുന്ന ഭരണപക്ഷത്തിന്റെ നില പാടുകളും സ്വാധീനിക്കപ്പെടുന്നു. അങ്ങിനെ രൂപന്തരപെട്ട പോളിസികള്‍ മുഴുവന്‍ ജനങ്ങള്‍ക്കു ഉപകാരപ്പെടുന്ന രീതിയില്‍ നടപ്പിലാക്കുകയണല്ലൊ സര്‍ക്കാര്‍ ഉദ്ധ്യോഗസ്ഥര്‍ ചെയ്യുന്നത്. തിരഞെടുത്ത സര്‍ക്കാരില്ലാതാകുന്ന ഇട വേളകളിലും ഭരണ ചക്രം തിരിയുന്നത് ഈ സംവിധാനം നിലവില്‍ ഉള്ളത് കൊണ്ടാണു. ഇതിലേക്ക് ഉദ്യോഗസ്ഥരെ തിരഞെടുക്കുന്നത് ഓരോ പോ സ്റ്റിലേക്കും വേണ്ടുന്ന യോഗ്യതക്കനുസരിച്ചാണ്.

ഏറ്റവും താഴെ തട്ടില്‍. ഇട പഴകേണ്ടി വരുന്ന സര്‍ക്കാര്‍ റവന്യ സ്ഥാപനം 'വില്ലേജ് ആപ്പീസ്' ആണ്.അവിടെ നിന്നും ലഭിക്കേണ്ട സേവനങ്ങള്‍

Revenue Department Certificate Services
1. Possession certificate
2. Income Certificate
3. Caste Certificate
4. Nativtiy Certificate
5. One and the Same Certificate
6. Location Certificate
7. Communtiy certificate
8. Residence Certificate
9. Relationship Certificate
10. Family Membership Certificate
11. Non-Remarriage Certificate
12. Possession and Non-Attachment Certificate
13. Domicile Certificate
14. Life certificate
15. Identification Certificate
16. Valuation Certificate
17. Widow-Widower Certificate
18. Dependency Certificate
19. Destitute Certificate
20. Solvency Certificate
21. Inter-Caste Marriage Certificate
22. Conversion Certificate
23. Minortiy Certificate
24. Non-Creamy Layer Certificate

വില്ലേജ് ഓഫീസര്‍ നേരിട്ടു ബോദ്ധ്യപെട്ടു തരേണ്ടുന്ന ചില സേവനങ്ങള്‍ ഒഴിച്ചു ഇത്രയും സേവനങ്ങള്‍ ഇപ്പോള്‍ അക്ഷയ പോലെയുള്ള കേന്ദ്രങ്ങള്‍ വഴി ഓണ്‍ ലൈന്‍ ആയി ലഭിക്കുന്നു.

തദ്ദേശ സ്വയം ഭരണ വകുപ്പിന്റെ കീഴില്‍ സംസ്ഥാനത്തില്‍ 941 ഗ്രാമ പഞ്ചായത്തുകളും 152 ബ്ലോക്ക് പഞ്ചായത്തുകളും
14 ജില്ലാ പഞ്ചായത്തുകളും 87 മുന്‍സിപ്പാലിറ്റികളും 6 കോര്പറേഷനുകളുമാണ് ഉള്ളത്. ഉദ്യോഗസ്ഥര്‍ നേരിട്ടു ബോധ്യപ്പെട്ടു അനുമതി തരേണ്ടുന്ന ചില സേവനങ്ങള്‍ ഒഴിച്ച് മിക്കതും ഇപ്പോള്‍ ഇ സേവനമായി ഇവിടെ നിന്നും ലഭ്യമാണ് .

ഇ-സേവനങ്ങള്‍

ജനന സര്‍ട്ടിഫിക്കറ്റ്
മരണ സര്‍ട്ടിഫിക്കറ്റ്
വിവാഹ സര്‍ട്ടിഫിക്കറ്റ്
വസ്തു നികുതി
ബില്‍ഡിംഗ് പെര്‍മിറ്റ് സുവേഗ
ബില്‍ഡിംഗ് പെര്‍മിറ്റ് സങ്കേതം
സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍
ഉടമസ്ഥാവകാശ സര്‍ട്ടിഫിക്കറ്റ്
വിവാഹ രജിസ്‌ട്രേഷന്‍ ഓണ്‍ലൈന്‍ ആപ്ലിക്കേഷന്‍

കേരളത്തില്‍ സര്‍ക്കാര്‍ ഉദ്ധ്യോഗസ്ഥരായി 515639 പേരാണു ഉളളതെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. കേരളത്തിന്റെ ആകെ വരുമാനത്തിന്റെ 63% ഏകദേശം 52287 കോടി, (32349 കോടി, ശമ്പളം ആയും 19938 കോടി രൂപ പെന്‍ഷന്‍ തുകയുമായി)ചിലവഴിക്കുന്നു.

ബ്രിട്ടീഷുകാരുടെ ഭരണ കാലത്തെ നടപടി ക്രമങ്ങല്‍ അനുസരിച്ചുള്ള ഫയല്‍ നീക്കങ്ങള്‍ തന്നെ ആണു മിക്കവാറും ഇപ്പോഴും നടക്കുന്നത്.


ഇതിനു ഒരു മാറ്റം അത്യന്താപേക്ഷിതമാണു. സാധാരണ പൗരന്റെ ആവശ്യങ്ങള്‍ എങ്ങിനെ ചട്ടപ്പടികളുടെ നൂലാ മാലകള്‍ കൊണ്ടു മുറുക്കി കെട്ടി നിഷേധിക്കാം എന്ന ബ്രിട്ടീഷ് നിലപാടില്‍ നിന്നും നാം ഇന്നും പൂര്‍ണമായി മുക്തമായിട്ടില്ല. ഒന്നര ലക്ഷത്തോളം ഫയലുകള്‍ സക്രെട്ടറിയേറ്റില്‍ മാത്രം കെട്ടിക്കിടക്കുന്നു എന്നറിയുന്നു ഏറ്റവും താഴെ വില്ലേജ് ഓഫീസ് വരെ എത്ര ലക്ഷങ്ങള്‍. പകയുടെയോ വിദ്വേ ഷത്തിന്റേയോ ഈഗോ മൂലമോ അലസത മൂലമോ അല്ലാതിരിക്കട്ടെ എന്നാഗ്രഹിച്ചു പോകുകയാണ്. ഒരോ അപേക്ഷയും ഫയലും പുരുഷായുസ്സില്‍ ഏതെങ്കിലും രീതിയില്‍ തനിക്കോ തന്റെ കുടുംബത്തിനോ ലഭിക്കേണ്ടുന്ന അര്‍ഹമായ അവകാശങ്ങല്‍ ആയിരിക്കാം,അത്താണിയോ പ്രതീക്ഷയോ ആയിരിക്കാം. സധാരണക്കാരനു നടപടി ക്രമങ്ങളുടെ സങ്കീര്‍ന്നതകളൊന്നും അറിയാന്‍ സാധ്യത കുറവാണു എന്ന ബോധ്യത്തോടെ,ആപ്പീസിനെ സമീപിച്ഛവരെ,ആവശ്യങ്ങള്‍ നിര്‍വഹിച്ഛു കൊടുത്തുകൊണ്ടു എത്രയും വേഗത്തില്‍ സഹായിക്കാം
എന്നതായിരിക്കണം നിലപാട്. അല്ലെങ്കില്‍ അവരോടു ചെയ്യുന്ന അനീതിയാണത്.

ജീവിത നിലവാരത്തില്‍ കാലങ്ങള്‍ കൊണ്ടു നേടിയെടുത്ത 'കേരള മൊഡല്‍ അന്വര്‍ത്ഥമാക്കുവാന്‍ താഴെ തട്ടില്‍ വരെ പ്രതിഫലിക്കാന്‍ ഇതു ആവശ്യമാണ്. എളുപ്പമുള്ള ജീവിതം നയിക്കുവാന്‍ അവസരമുണ്ടാകുക എന്നുള്ളത് നല്ല ജീവിത നിലവാരമാണ്.അതു ലോകോത്തരനിലവാര സൂചികയാണ്.

ഇപ്പോള്‍ തന്നെ സര്‍ക്കാറിന്റെ കീഴിലുള്ള അക്ഷയ,ഫ്രണ്ട്‌സ് സ്ഥാപനങ്ങളും സ്വകാര്യ സഹകരണ സ്ഥാപനങ്ങള്‍ ആയ ഇസേവ ,സേവിക മുതലായ സ്വകാര്യ സഹകരണ സ്ഥാപനങ്ങള്‍ വഴിയും ഇ-സര്‍വീസ് ലഭ്യമാകുന്നു. കഴിവതും എല്ലാ മേഖലകളിലേക്കും
പെട്ടെന്നു തന്നെ ഇവ നടപ്പിലാക്കണം. പച്ചയായ ജീവിത യാഥാര്‍ഥ്യങ്ങളെ തിരിച്ചറിഞ്ഞുകൊണ്ട് സാമൂഹ്യ ജീവിയാണെന്ന ബോധത്തോടെ താനും മറ്റൊരു ആപ്പീസില്‍ ചിലപ്പോള്‍ ഒരു സാധാരണക്കാരനെ പോലെ പോകേണ്ടി വന്നേക്കാമെന്നുള്ള ബോധ്യവും തന്നെ സമീപിക്കുന്നവരോട് മേലാള മനോഭാവമില്ലാതെ അവരുടെ അവകാശമാണ് അവര്‍ക്കു സേവനം ലഭിക്കേണ്ടത്
എന്ന മനോഭാവമുള്ളവരേയാണ് നാം ആഗ്രഹിച്ചു പോകുന്നത്.

പരസ്പര ബഹുമാനത്തോടെയുള്ള പെരുമാറ്റ രീതിയായിരിക്കണം ജനങ്ങളും ഉദ്യോഗസ്ഥരും സ്വീകരിക്കേണ്ടത്. ഉദ്യോഗസ്ഥരും നമ്മളെ പോലെയുള്ള ഒരു പൗരനാണെന്ന ബോധ്യം ജനങ്ങള്‍ക്കും ഉണ്ടാകണം. ഭരണ കക്ഷിയുടെ പോളിസികള്‍ കഴിവതും നടപ്പിലാകാതിരിക്കാന്‍ പ്രതിപക്ഷ സംഘടനങ്ങളും അവര്‍ ഭരണ കക്ഷി ആകുമ്പോള്‍ തിരിച്ചും ശ്രമം നടന്നു കാണാറുണ്ട്. കുറെ അധികം സേവനങ്ങക്ക് നിശ്ചിത സമയകാലയളവ് നിശ്ചയിച്ചിട്ടുണ്ട്. ഫയലുകള്‍ തീര്‍പ്പാക്കുന്നതിന്റെ കാര്യക്ഷമത സൂചിക (എഫിഷ്യന്‍സി ഇന്‍ഡക്‌സ് ) വിലയിരുത്തണം.


ഏതെങ്കിലും ചെറിയ പോരായ്മകള്‍ ഉണ്ടെങ്കില്‍ വച്ചു താമസിപ്പിക്കുന്ന നിലപാടുകളുമുണ്ട്.കേരളത്തില്‍ ഒരു സംരംഭം തുടങ്ങാന്‍ എത്ര കടമ്പകള്‍ കടക്കണം.ഏക ജാലകം വഴി ലഭിക്കും എന്നൊക്കെ പറയപ്പെടുമെങ്കിലും യാഥാര്‍ഥ്യമാകുന്നില്ല. തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുന്ന, പാരിസ്ഥിക പ്രശ്‌നമുണ്ടാക്കാത്ത നിയമാനുസൃതമായ സംരംഭങ്ങള്‍ക്ക് ശരിയായ ഏക ജാലകം വഴി പെട്ടെന്നു സമ്മതം ലഭിക്കേണ്ടതുണ്ട്.

അവിടെ ബ്യൂറോക്രസിയുടെ മുമ്പില്‍ തലകുനിച്ചു നില്‍ക്കുന്ന അവസ്ഥ ഉണ്ടാകരുത്. നിലപാടുകള്‍ മാറണം. സര്‍ക്കാര്‍ ആപ്പീസില്‍ സേവനം ആവശ്യപ്പെട്ടു സമീപിച്ചാല്‍ ഒന്നുകില്‍ അന്നു തന്നെ അല്ലെങ്കില്‍ കൊണ്ടുവരേണ്ടുന്ന രേഖകളുടെ വിശദീകരിച്ച കുറിപ്പ് നല്‍കി ഉടനെ ഉള്ള മറ്റൊരു ദിവസം സാധ്യമാക്കി കൊടുക്കണം. നിരന്തരം ആപ്പീസില്‍ കയറി ഇറങ്ങേണ്ടി വരുന്ന ദുസ്ഥിതി ഇല്ലാതാക്കണം. നടപടികള്‍ എല്ലാം സമയ ബന്ധിതമാക്കണം. ജീവിത സൗകര്യങ്ങള്‍ എളുപ്പ മാക്കാന്‍ സാധിക്കുന്ന മേഖലകളിലെല്ലാം അവ എത്രയും പെട്ടെന്ന് നടപ്പിലാക്കേണ്ടതുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ശുഭാംശു ശുക്ലയുടെ മടക്കയാത്ര; ആക്സിയം 4 സംഘം ജൂലൈ 14-ന് ഭൂമിയിലേക്ക്

International
  •  8 hours ago
No Image

‘അവൻ റയലിനൊപ്പം തുടങ്ങിയിട്ടേയുള്ളൂ, സമയം നൽകൂ’; സാബിയ്ക്ക് പിന്തുണയുമായി പിസ്ജി കോച്ച് ലൂയിസ് എൻറിക്വ

International
  •  9 hours ago
No Image

'രാജീവ് ചന്ദ്രശേഖറിനോട് വല്ലതും പറയാനുണ്ടെങ്കില്‍ നേരിട്ട് പറയാനുള്ള ആര്‍ജവം കാണിക്കണം'; വി മുരളീധരന് മറുപടിയുമായി സന്ദീപ് വാര്യര്‍

Kerala
  •  9 hours ago
No Image

കേരള സർവകലാശാലയിൽ ഭരണപ്രതിസന്ധി കൂടുതൽ സങ്കീർണം: രജിസ്ട്രാർ കെ.എസ്. അനിൽകുമാറിനെതിരെ വൈസ് ചാൻസലറുടെ കർശന നടപടി 

Kerala
  •  9 hours ago
No Image

ചായക്കൊപ്പം ഈ പലഹാരങ്ങൾ കഴിക്കരുത്; ഡോക്ടർമാർ നൽകുന്ന മുന്നറിയിപ്പുകൾ

Food
  •  9 hours ago
No Image

തലശ്ശേരി ഖദീജ വധക്കേസ്; പ്രതികളായ സഹോദരങ്ങള്‍ക്ക് ജീവപര്യന്തം തടവ്

Kerala
  •  9 hours ago
No Image

മലപ്പുറത്ത് പുതിയ നിപ കേസുകളില്ല: നിയന്ത്രണങ്ങൾ പിൻവലിച്ചു;  മങ്കട, കുറുവ പഞ്ചായത്തുകളിലെ കണ്ടൈൻമെന്റ് സോണുകളും നീക്കി

Kerala
  •  10 hours ago
No Image

പുതുക്കിയ കീം റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു; ഒന്നാം റാങ്കിൽ മാറ്റം, കേരള സിലബസ് വിദ്യാർത്ഥികൾ പിന്നിൽ

Kerala
  •  10 hours ago
No Image

ഗുജറാത്തിൽ 4 വർഷത്തിനിടെ തകർന്നത് 16 പാലങ്ങൾ; കോൺഗ്രസ് പ്രതിഷേധം ശക്തമാക്കി

National
  •  10 hours ago
No Image

പ്രളയബാധിതർക്ക് സാമ്പത്തിക സഹായം അനുവദിച്ചു കേന്ദ്രം: വയനാട്ടിലെ മുണ്ടക്കൈ, ചൂരൽമല ദുരന്തബാധിത പ്രദേശങ്ങൾക്ക് 153.20 കോടി രൂപ 

National
  •  10 hours ago