HOME
DETAILS

പാര്‍ലമെന്റ് മഴക്കാലസമ്മേളനത്തിന് ഇന്നുതുടക്കം

  
backup
July 17 2018 | 19:07 PM

%e0%b4%aa%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d%e0%b4%b2%e0%b4%ae%e0%b5%86%e0%b4%a8%e0%b5%8d%e0%b4%b1%e0%b5%8d-%e0%b4%ae%e0%b4%b4%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%b2%e0%b4%b8%e0%b4%ae%e0%b5%8d

 

ന്യൂഡല്‍ഹി: പാര്‍ലമെന്റിന്റെ മഴക്കാലസമ്മേളനത്തിന് ഇന്നു തുടക്കം. 18 പ്രവര്‍ത്തി ദിനങ്ങളുള്ള സമ്മേളനം അടുത്തമാസം 10 വരെ നീണ്ടുനില്‍ക്കും. പാര്‍ലമെന്റിന്റെ സുഗമമായ നടത്തിപ്പിന് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രതിപക്ഷ കക്ഷികളുടെ സഹകരണം തേടി. ഇന്നലെ വൈകീട്ട് ചേര്‍ന്ന സര്‍വകക്ഷിയോഗത്തില്‍ അധ്യക്ഷതവഹിച്ച പ്രധാനമന്ത്രി, കഴിഞ്ഞ ബജറ്റ് സമ്മേളനത്തിലേതുപോലെയാവരുത് മഴക്കാല സമ്മേളനമെന്ന് പ്രതിപക്ഷത്തോട് അഭ്യര്‍ഥിച്ചു.
പാര്‍ലമെന്റ് സജീവമായി നടക്കണമെന്നാണ് രാജ്യം ആഗ്രഹിക്കുന്നതെന്നും യോഗത്തില്‍ പ്രധാനമന്ത്രി പ്രസംഗിച്ചതായി പാര്‍ലമെന്ററി കാര്യമന്ത്രി അനന്ത് കുമാര്‍ പറഞ്ഞു.
കോണ്‍ഗ്രസ് നേതാവ് പി.ജെ കുര്യന്റെ കാലാവധി അവസാനിച്ചതിനെത്തുടര്‍ന്ന് ഒഴിവുവന്ന രാജ്യസഭാ ഡെപ്യൂട്ടി സ്പീക്കര്‍ പദവിയിലേക്ക് സമ്മേളനത്തില്‍ തെരഞ്ഞെടുപ്പ് നടക്കും. പ്രതിപക്ഷം സംയുക്ത സ്ഥാനാര്‍ഥിയെ നിര്‍ത്താനാണ് ആലോചന. തിങ്കളാഴ്ച ഇതുസംബന്ധിച്ച വിഷയങ്ങള്‍ പ്രതിപക്ഷ നേതാക്കള്‍ ചര്‍ച്ചചെയ്തു. പൊതുതെരഞ്ഞെടുപ്പിനു മുന്നോടിയായി രൂപപ്പെട്ടുവരുന്ന പ്രതിപക്ഷ ഐക്യത്തിന്‍െ പരീക്ഷണവും കൂടിയാവും ഡെപ്യൂട്ടി സ്പീക്കര്‍ പദവിയിലേക്കുള്ള തെരഞ്ഞെടുപ്പ്.
രാജ്യസഭയിലെ ഇപ്പോഴത്തെ കക്ഷിനിലയില്‍ ബി.ജെ.പിക്കു സ്വന്തമായി സ്ഥാനാര്‍ഥിയെ നിര്‍ത്തി വിജയിപ്പിക്കാന്‍ കഴിയില്ല. അതിനാല്‍ പ്രതിപക്ഷ ചേരിക്കൊപ്പം നില്‍ക്കാത്ത അണ്ണാ ഡി.എം.കെ ഉള്‍പ്പെടെയുള്ള പാര്‍ട്ടികളെ കൂട്ടി അവരുമായി കൂടിയാലോചിച്ചു ബി.ജെ.പിയിതര കക്ഷിയില്‍പ്പെട്ട സ്ഥാനാര്‍ഥിയെയാവും ഭരണകക്ഷി നിര്‍ത്തുക.
വൃക്കരോഗത്തെത്തുടര്‍ന്ന് ചികിത്സയില്‍ കഴിയുന്ന ധനമന്ത്രി അരുണ്‍ജെയ്റ്റ്‌ലിക്കു സമ്മേളനം നഷ്ടമാവും. ഭരണകക്ഷിയായ ബി.ജെ.പിയുടെ രാജ്യസഭയിലെ കക്ഷിനേതാവ് കൂടിയാണ് ജെയ്റ്റ്‌ലി. ജെയ്റ്റ്‌ലിയാണ് സാധാരണ പ്രതിപക്ഷത്തിന്റെ ചോദ്യങ്ങളെ നേരിടാറുള്ളത്. അദ്ദേഹത്തിന്റെ അഭാവത്തില്‍ കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദിന് ബി.ജെ.പി സഭാകക്ഷി നേതാവിന്റെ ചുമതല നല്‍കിയിട്ടുണ്ട്. മെയ് 14ന് ഡല്‍ഹി എയിംസില്‍ നടന്ന ശസ്ത്രക്രിയക്കു ശേഷം ജെയ്റ്റ്‌ലി വിശ്രമത്തിലാണ്. അദ്ദേഹത്തിന്റെ പകരം പിയൂഷ് ഗോയലിനാണ് ധനമന്ത്രാലയത്തിന്റെ താല്‍ക്കാലിക ചുമതല.
ഭരണപക്ഷത്തിനു മതിയായ ഭൂരിപക്ഷമില്ലാത്ത രാജ്യസഭയില്‍ ജെയ്റ്റ്‌ലിയുടെ അഭാവം കൂടുതല്‍ ക്ഷീണമാവും. പ്രതിപക്ഷനിരയിലെ കരുത്തരായ ഗുലാംനബി ആസാദ്, പി. ചിദംബരം, കപില്‍ സിബല്‍, മന്‍മോഹന്‍ സിങ്, അംബികാ സോണി, അഹമ്മട് പട്ടേല്‍, ആനന്ദ് ശര്‍മ, അഭിഷേക് മനു സിങ്‌വി എന്നിവരെല്ലാം രാജ്യസഭയിലാണുള്ളത്. ഭരണപക്ഷ ബെഞ്ചില്‍ കേന്ദ്രമന്ത്രിമാരടക്കമുള്ളവര്‍ ഉണ്ടെങ്കിലും പ്രതിപക്ഷനിരയെപോലെ പരിചയസമ്പന്നര്‍ കുറവാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മന്ത്രി സ്ഥാനം രാജിവെപ്പിച്ചത് പോലെ, കെ ടി ജലീലിന്റെ എംഎല്‍എ സ്ഥാനവും രാജിവെപ്പിക്കും; പി.കെ ഫിറോസ്

Kerala
  •  a month ago
No Image

തിരുവനന്തപുരത്തെ സഹകരണ സംഘത്തിലും കോടികളുടെ ക്രമക്കേട്; വെട്ടിലായി സിപിഐഎം

Kerala
  •  a month ago
No Image

'മതങ്ങളെ പരിഹസിക്കുന്നതും വിദ്വേഷം വളർത്തുന്നതുമായ സിനിമകൾ അനുവദിക്കാനാവില്ല': ഡൽഹി ഹൈക്കോടതി

National
  •  a month ago
No Image

സുപ്രിംകോടതി അതീവ സുരക്ഷാ മേഖലയിൽ ഫോട്ടോഗ്രാഫി, റീൽസ്, വീഡിയോ ഷൂട്ടിന് വിലക്ക് 

National
  •  a month ago
No Image

ഹമാസിനെ ഭീകര സംഘടനയെന്ന് വിശേഷിപ്പിച്ചു; അവതാരകന്റെ നിലപാട് തിരുത്തി ബിബിസി

International
  •  a month ago
No Image

ഈദുൽ ഇത്തിഹാദ് ആഘോഷം; യുഎഇ പ്രവാസികളെ കാത്തിരിക്കുന്നത് ദൈർഘ്യമേറിയ അവധി

uae
  •  a month ago
No Image

'വോട്ട് കൊള്ള തുടർന്നാൽ അയൽരാജ്യങ്ങളിലെ പോലെ ഇവിടെയും തെരുവ് പ്രക്ഷോഭം ഉണ്ടാകും'; തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ ആഞ്ഞടിച്ച് അഖിലേഷ് യാദവ്

National
  •  a month ago
No Image

സഊദിയിലെ ഫുറസാൻ ദ്വീപിൽ വാഹനാപകടം; മലയാളി ഉൾപ്പെടെ മൂന്ന് ഇന്ത്യക്കാർ മരിച്ചു, രണ്ട് പേർക്ക് ഗുരുതര പരിക്ക്

Saudi-arabia
  •  a month ago
No Image

നേപ്പാളിനെ നയിക്കാന്‍ സുശീല കര്‍ക്കി;  പാര്‍ലമെന്റ് പിരിച്ചുവിട്ടു; ഇടക്കാല പ്രധാനമന്ത്രിയുടെ സത്യപ്രതിജ്ഞ ഉടന്‍

International
  •  a month ago
No Image

​ഗൾഫിൽ നിന്ന് നാട്ടിലേക്ക് വരുന്ന യാത്രക്കാർക്ക് നികുതി ഇല്ലാതെ കൊണ്ടുവരാവുന്ന സ്വർണം ഇത്ര ​ഗ്രാം!

uae
  •  a month ago