കനത്ത മഴ: എറണാകുളം, കോട്ടയം, ഇടുക്കി, ആലപ്പുഴ ജില്ലകള്‍ക്ക് ഇന്ന് അവധി
കൊച്ചി: എറണാകുളം, ഇടുക്കി, കോട്ടയം ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് കലക്ടര്‍മാര്‍ ബുധനാഴ്ച അവധി പ്രഖ്യപിച്ചു. എറണാകുളം ജില്ലയില്‍ അങ്കണവാടികള്‍ മുതല്‍ പ്ലസ് ടു തലം വരെ എല്ലാ സ്‌കൂളുകള്‍ക്കും അവധി ബാധകമാണ്.
ഇടുക്കി ജില്ലയില്‍ ഹയര്‍ സെക്കണ്ടറി വരെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് അവധി പ്രഖ്യാപിച്ചത്. ഇവിടെ കോളജുകള്‍ക്ക് അവധി ബാധകമല്ല. കോട്ടയം ജില്ലയിലെ പ്രഫഷണല്‍ കോളജുകള്‍ ഉള്‍പ്പടെയുള്ള വിദ്യഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി നല്‍കിയിട്ടുണ്ട്.
ആലപ്പുഴ ജില്ലയിലെ കുട്ടനാട്, ചെങ്ങന്നൂര്‍ താലൂക്കുകളിലെ വിദ്യഭ്യാസ സ്ഥാപനങ്ങള്‍ക്കും ബുധനാഴ്ച അവധിയാണ്. തൃശൂര്‍ ജില്ലയിലെ മുകുന്ദപുരം, കൊടുങ്ങല്ലൂര്‍ താലൂക്കുകളിലെ വിദ്യഭ്യാസ സ്ഥാപനങ്ങള്‍ക്കും തൃശൂര്‍ വെസ്റ്റ്, ചേര്‍പ്പ് വിദ്യാഭ്യാസ ഉപജില്ലകളിലെ ഹയര്‍സെക്കന്‍ഡറി വരെയുള്ള സ്‌കൂളുകള്‍ക്കും കലക്ടര്‍ അവധി പ്രഖ്യാപിച്ചു.
പത്തനംതിട്ട ജില്ലയിലെ തിരുവല്ല, മല്ലപ്പള്ളി, കോഴഞ്ചേരി താലൂക്കുകളിലെ പ്രഫഷണല്‍ കോളജുകള്‍ ഒഴികെയുള്ള വിദ്യഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന് അവധിയായിരിക്കും.
ഇതിനിടെ, എറണാകുളം ജില്ലാ കളക്ടറുടെ പേരില്‍ വ്യാജ ഫേയ്‌സ്ബുക്ക് പേജുണ്ടാക്കി തെറ്റായ അവധി പ്രഖ്യാപിക്കുന്നവര്‍ക്ക് എറണാകുളം ജില്ലാ കളക്ടര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇത്തരക്കാര്‍ക്കെതിരെ കര്‍ശനമായ നടപടികള്‍ സ്വീകരിക്കാന്‍ പൊലിസിന് നിര്‍ദ്ദേശം നല്‍കിയതായും കളക്ടര്‍ മുഹമ്മദ് വൈ സഫറുള്ള അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."