HOME
DETAILS
MAL
കൊവിഡ്: ആലപ്പുഴയില്‍ രണ്ട് മരണം
backup
August 07 2020 | 03:08 AM
സ്വന്തം ലേഖകര്‍
ആലപ്പുഴ: കൊവിഡ് ബാധിച്ച് സംസ്ഥാനത്ത് രണ്ടുപേര്‍ കൂടി മരിച്ചു. ആലപ്പുഴ പാണാവള്ളി പഞ്ചായത്ത് അഞ്ചാം വാര്‍ഡ് വാഴത്തറ വീട്ടില്‍ പുരുഷോത്തമന് (84), പതിനൊന്നാം വാര്‍ഡ് അകത്തുട്ട് പി. സുധീര്‍ (63) എന്നിവരാണ് മരിച്ചത്.
പുരുഷോത്തമന് എറണാകുളം ജനറല്‍ ആശുപത്രിയിലും തുടര്‍ന്ന് കളമശേരി മെഡിക്കല്‍ കോളജിലും ചികിത്സയിലായിരുന്നു.
ഭാര്യ: പരേതയായ സുഭാഷിണി. മക്കള്‍: വിജയമ്മ, ഗീത, അജയകുമാര്‍, അജിത, അനില്‍കുമാര്‍. മരുമക്കള്‍: പുഷ്ക്കരന്‍, സനിത, പ്രകാശന്,നിഷ, പരേതനായ ലക്ഷ്മണന്.
സുധീര്‍ ശ്വാസതടസ്സം മൂലം ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഭാര്യ: ശോഭ. മക്കള്‍: സുജിത്ത്, സുനീഷ്. മരുമക്കള്‍: പ്രിയങ്ക, രേഷ്മ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."