പെരിങ്ങോം താലൂക്കാശുപത്രിയില്‍ കംപ്യൂട്ടറൈസ്ഡ് കാഴ്ച പരിശോധന
ചെറുപുഴ: പയ്യന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി പെരിങ്ങോം താലൂക്ക് ആശുപത്രിയില്‍ സജ്ജീകരിച്ച വിവിധ പദ്ധതികളുടെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ടി.പി നൂറുദ്ദീന്‍ നിര്‍വഹിച്ചു. ആശുപത്രി വികസന ഫണ്ട് ഉപയോഗിച്ച് പുതിയ ഫാര്‍മസിസ്റ്റിനെ നിയമിക്കാന്‍ തീരുമാനിച്ചതായും രണ്ടുദിവസത്തിനുള്ളില്‍ ഇവരുടെ സേവനം ലഭ്യമാകുമെന്നും അദ്ദേഹം പറഞ്ഞു. ആധുനിക രീതിയില്‍ മാലിന്യ സംസ്കരണം നടത്തുന്നതിനുള്ള ഇന്‍സിനറേറ്റര്‍ പ്രവര്‍ത്തന സജ്ജമായെന്നും അദ്ദേഹം വ്യക്തമാക്കി. ആശുപത്രി കെട്ടിടത്തില്‍ നിര്‍മിച്ച റാമ്പിന്റെ ഉദ്ഘാടനവും പ്രസിഡന്റ് നിര്‍വഹിച്ചു.
പെരിങ്ങോം-വയക്കര പഞ്ചായത്ത് പ്രസിഡന്റ് പി. നളിനി അധ്യക്ഷയായി. ആശുപത്രിയിലെത്തുന്ന രോഗികളെ കിടത്തി ചികിത്സിക്കുമ്പോള്‍ ഭക്ഷണം നല്‍കാനുള്ള സംവിധാനം ഒരുക്കിയിട്ടുണ്ടെന്ന് അവര്‍ പറഞ്ഞു. ഫാര്‍മസി കൗണ്ടറിന്റെ ഉദ്ഘാടനവും നിര്‍വഹിച്ചു. കംപ്യൂട്ടറൈസഡ് കാഴ്ച പരിശോധനയ്ക്കുള്ള ഓട്ടോ റിഫ്രാറ്റോമീറ്റര് ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യവിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയര്മാന് എം. ശശീന്ദ്രനും ഇന്‍സിനറേറ്റര്‍ ഉദ്ഘാടനം താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. എം.എന്‍ അനിതയും നിര്‍വഹിച്ചു. ലത ഗോപി, കെ. പ്രജിത, പി.വി തമ്പാന്, ഇബ്രാഹിം പൂമംഗലോരകത്ത്, വി.എസ് ജോണ്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."