ഡെങ്കിപ്പനി വിരുദ്ധ മാസാചരണം ഉദ്ഘാടനം
തളിപ്പറമ്പ്: ജില്ലാ മെഡിക്കല്‍ വിഭാഗം, സര് സയ്യിദ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ എന്‍.എസ്.എസ് യൂനിറ്റ് എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ ഡെങ്കിപ്പനി വിരുദ്ധ മാസാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനവും ബോധവല്‍ക്കരണ ക്ലാസും ക്വിസ് മത്സരവും സംഘടിപ്പിച്ചു. തളിപ്പറമ്പ് സര് സയ്യിദ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ നടന്ന ചടങ്ങ് നഗരസഭാ ആരോഗ്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്മാന് സി. ഉമ്മര്‍ ഉദ്ഘാടനം ചെയ്തു. ഏഴോം പ്രാഥമികാരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫിസര്‍ ഡോ. മിനി ശ്രീധരന് അധ്യക്ഷനായി. താലൂക്ക് ഹെഡ് ക്വാര്‍ട്ടേഴ്സ് ആശുപത്രി സൂപ്രണ്ട് ഡോ. പ്രീത മുഖ്യപ്രഭാഷണം നടത്തി. സ്കൂള്‍ പ്രധാന അധ്യാപകന് എ. അഷ്റഫ്, എന്‍.എസ് പ്രോഗ്രാം ഓഫിസര്‍ പി.എസ് അന്‍വര്‍, ചെറുതാഴം കുടുംബാരോഗ്യ കേന്ദ്രം ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ കെ. മധുസൂദനന് സംസാരിച്ചു. ക്വിസ് മത്സരത്തി ന് ഡെപ്യൂട്ടി ജില്ലാ എഡ്യുക്കേഷന്‍ ആന്റ് മീഡിയ ഓഫിസര്‍ അബ്ദുല്‍ ലത്തീഫ് മഠത്തിലും ബോധവല്‍ക്കരണ ക്ലാസിന് ജില്ലാ മലേറിയ ഓഫിസര്‍ ഡോ. കെ.കെ ഷിനിയും നേതൃത്വം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."