മേഴ്സി ജംഗ്ഷനില്‍ വിദ്യാര്‍ഥിനികളോട് സ്വകാര്യ ബസുകള്‍ക്ക് ചിറ്റമ്മ നയം
പിരായിരി റോഡിലും ഒറ്റപ്പാലും റോഡിലുള്ള രണ്ടു ബസ് സ്റ്റോപ്പുകളില്‍ വൈകുന്നേരങ്ങളില്‍ ജനമൈത്രി പൊലിസിന്റെ സേവനം വേണമെന്ന് ആവശ്യം
പിരായിരി: പാലക്കാട് കുളപ്പുള്ളി സംസ്ഥാന പാതയുടെയും പാലക്കാട് - കോട്ടായി റോഡും തുടങ്ങുന്ന മേഴ്സി കോളജ് ജംഗ്ഷനില്‍ വിദ്യാര്‍ഥിനികള്‍ക്ക് ദുരിതങ്ങള്‍ മാത്രം. മേഴ്സി ജംഗ്ഷനില്‍ വൈകീട്ട് 3.30 മുതല്‍ ഒറ്റപ്പാലം ഭാഗത്തേക്ക് പോകുന്ന നാഷ ട്രാവല്‍സ്, കീര്‍ത്തനം, എസ്.എ. ബസ്, റോഡ് മാസ്റ്റര്‍ മുതലായ ബസുകളില്‍ കാണിക്കമാത സ്കൂളിലെയും മേഴ്സി കോളേജിലെയും വിദ്യാര്‍ഥിനികളോട് ബസ് ജീവനക്കാര്‍ക്ക് ചിറ്റമ്മ നയം.
വിദ്യാര്‍ഥികളോ ജീവനക്കാര്‍ വളരെയധികം വിമുഖത കാണിക്കുകയും വിദ്യാര്‍ഥികളെ കയറ്റികൊണ്ട് പോകാന്‍ ഈ ബസുകള്‍ തയ്യാറാവാതിരിക്കുകയും ചെയ്യുന്നതിനു പുറമെ കയറ്റിയാല്‍ തന്നെ പിന്നീട് ഒരിക്കലും കയറരുത് എന്ന ദുരുദ്ദേശം വെച്ചുകൊണ്ട് വളരെ മോശമായ രീതിയില്‍ സഭ്യമല്ലാത്ത ഭാഷയില്‍ ഭീഷണിയുടെ സ്വരത്തില്‍ വിദ്യാര്‍ഥികളോട് സംസാരിക്കുകയും ചെയ്യുന്നതായി പരാതി ഉയരുകയാണ്.
ഈ സാഹചര്യത്തില്‍ പിരായിരി റോഡിലും ഒറ്റപ്പാലും റോഡിലുള്ള രണ്ടു ബസ് സ്റ്റോപ്പുകളില്‍ വൈകുന്നേരങ്ങളില്‍ ജനമൈത്രി പൊലിസിന്റെ സേവനം വേണമെന്നു ഈ ബസുകളില്‍ വിദ്യാര്‍ഥിനികള്‍ക്ക് യാത്ര സൗകര്യം നല്‍കണമെന്നും സ്കൂള്‍ സമയം കഴിഞ്ഞാല്‍ കൃത്യ സമയത്ത് തന്നെ വീടുകളില്‍ എത്തി ചേരാനുള്ള സത്വര നടപടി സ്വീകരിക്കണമെന്നുള്ള വിദ്യാര്‍ത്ഥികളുടെ ആവശ്യം ശക്തമാവുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."