പഞ്ചാബിലെ അഞ്ച് റെയില്‍വേ സ്റ്റേഷനുകള്‍ക്ക് ഭീകര സംഘടനയായ ജെയ്‌ഷെ മുഹമ്മദിന്റെ ഭീഷണി
ഫിറോസ്പൂര്‍: പഞ്ചാബിലെ ഫിറോസ് പൂര്‍ റെയില്‍വേ ഡിവിഷനു കീഴിലുള്ള അഞ്ച് റെയില്‍വേ സ്റ്റേഷനുകള്‍ക്ക് ഭീകര സംഘടനയായ ജെയ്‌ഷെ മുഹമ്മദിന്റെ ഭീഷണി. ഇതേ തുടര്‍ന്ന് ഭീഷണി നേരിടുന്ന സ്റ്റേഷനുകള്‍ക്കുള്ള സുരക്ഷ കര്‍ശനമാക്കിയതായി പൊലിസ് അറിയിച്ചു.
ജെയ്‌ഷെ മുഹമ്മദിന്റെ പ്രവര്‍ത്തകരെ കശ്മിരില്‍ സുരക്ഷാ സൈന്യം വധിച്ചതിന് പ്രതികാരമെന്ന നിലയിലാണ് ആക്രമണം നടത്തുകയെന്ന് ഇവര്‍ നല്‍കിയ ഭീഷണി സന്ദേശത്തില്‍ പറയുന്നു.
ജെയ്‌ഷെ മുഹമ്മദ് ഏരിയാ കമാന്‍ഡര്‍ എന്ന് വിശേഷിപ്പിച്ച് മന്‍സൂര്‍ അഹമ്മദ് ആണ് ഫിറോസ്പൂര്‍ റെയില്‍വേ ഡിവിഷന്‍ റീജിനല്‍ മാനേജര്‍ വിവേക് കുമാറിന് ഭീഷണി സന്ദേശം അയച്ചത്.
ഫിറോസ്പൂര്‍ ഡിവിഷനു കീഴിലുള്ള ഫിറോസ്പൂര്‍, ജലന്ധര്‍, ഫരീദ്‌കോട്ട്, അമൃത്്‌സര്‍, ബര്‍ണാല സ്റ്റേഷനുകള്‍ക്കുനേരെ മെയ് 13ന് ആക്രമണം ഉണ്ടാകുമെന്നാണ് ഭീഷണി സന്ദേശത്തില്‍ പറയുന്നത്.
അഞ്ച് റെയില്‍വേ സ്റ്റേഷനുകളിലും ഗവ. റെയില്‍വേ പൊലിസും റെയില്‍വേ സംരക്ഷണ സേനയും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.
സ്റ്റേഷനുകളിലൂടെ കടന്നുപോകുന്നതും വരുന്നതുമായ എല്ലാ ട്രെയിനുകളിലും സ്‌ഫോടക വസ്തുക്കള്‍ക്കായുള്ള തിരിച്ചില്‍ ശക്തമാക്കിയിട്ടുണ്ട്. യാത്രക്കാരേയും സൂക്ഷമ പരിശോധനക്ക് വിധേയമാക്കുന്നുണ്ട്.
വെള്ളക്കടലാസില്‍ എഴുതിയ ഭീഷണികത്ത് വാട്‌സ് ആപ് വഴിയാണ് റെയില്‍വേ റീജിനല്‍ മാനേജര്‍ക്ക് നല്‍കിയതെന്ന് പൊലിസ് അറിയിച്ചു. കത്തിന്റെ ആധികാരികത അന്വേഷിക്കുന്നുണ്ടെന്നും പൊലിസ് വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."