ബോട്ട് മറിഞ്ഞ് രണ്ടുപേര്‍ മരിച്ച സംഭവം; ഹാര്‍ബര്‍ നിര്‍മാണത്തിലെ അപാകത മൂലമെന്ന്
കഠിനംകുളം: തിരയില്‍പ്പെട്ട് മത്സ്യ ബന്ധന ബോട്ട് മറിഞ്ഞ് രണ്ട് മത്സ്യത്തൊഴിലാളികള്‍ മരിക്കാന്‍ കാരണമായത് പെരുമാതുറ മുതലപ്പൊഴി ഫിഷിങ് ഹാര്‍ബര്‍ നിര്‍മാണത്തിലെ അപാകത കൊണ്ടാണെന്ന പരാതി വ്യാപകമാകുന്നു.
വിവിധ രാഷ്ട്രീയ സംഘടനകളുടെയും നാട്ടുകാരുടെയും ശക്തമായ പ്രതിഷേധത്തെ തുടര്‍ന്ന് ഹാര്‍ബറിന്റെ പ്രധാന ഭാഗമായ പുലിമുട്ടിന്റെ നിര്‍മാണം താല്‍ക്കാലികമായി നിര്‍ത്തിവച്ചതായി ഹാര്‍ബര്‍ അതോറിറ്റി അറിയിച്ചു. അടുത്തയാഴ്ച പൂനൈ ഐ.ഐ.ടി അധികൃതര്‍ സ്ഥലം സന്ദര്‍ശിക്കുമെന്നും അതിനുശേഷം മാത്രമേ നിര്‍മാണം പുനരാരംഭിക്കൂ എന്നുമാണ് അറിയാന്‍ കഴിയുന്നത് .
2002ല്‍ ആരംഭിച്ച നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കിടെ നിരവധി തവണയാണ് നിര്‍മാണം നിര്‍ത്തിവച്ചത്. ഹാര്‍ബറിന്റെ പുലിമുട്ട് നിര്‍മാണമാണ് പലപ്പോഴും അധികൃതര്‍ക്ക് അലോസരം സൃഷ്ടിച്ചത്. നിര്‍മാണം തുടങ്ങി രണ്ടു വര്‍ഷം കഴിഞ്ഞപ്പോള്‍ തന്നെ പ്രശ്‌നങ്ങള്‍ക്കു തുടങ്ങിയിരുന്നു.
ഇതിനിടെ പെരുമാതുറ ഭാഗത്ത് കരകൂടുന്നതും താഴംപള്ളി ഭാഗത്ത് കരയില്ലാതെയാകുന്നതുമായ പ്രതിഭാസം ഉടലെടുക്കുകയും തഴംവണ്ടിയില്‍ കടലാക്രമണം ശക്തമാവുകയും ചെയ്തു. അന്ന് പ്രതിഷേധം ശക്തമായതോടെയാണ് നിര്‍മാണം നിര്‍ത്തിവച്ചത്. തുടര്‍ന്ന് പൂനൈയിലെ ഐ.ഐ.ടി യിലെ വിദഗ്ധരുടെ സംഘം രണ്ടു വര്‍ഷക്കാലം വിശാലമായ പടനം നടത്തിയ ശേഷം പുലിമുട്ടിന്റെ ഘടനകളില്‍ മാറ്റംവരുത്തി കഴിഞ്ഞ സര്‍ക്കാറാണ് നിര്‍മാണം വീണ്ടും പുനരാരംഭിച്ചത്.
കഴിഞ്ഞ ദിവസം മത്സ്യബന്ധന വള്ളം ഹാര്‍ബറിന്റെ പ്രവേശന കവാടത്തില്‍ രൂപപ്പെട്ട തിരയില്‍പ്പെടുകയും വള്ളം മറിഞ്ഞ് രണ്ട് ജീവന്‍ പൊലിയുകയും ചെയ്യ്തിരുന്നു. ഇതുകൂടാതെ ഹാര്‍ബര്‍ നിര്‍മാണം തുടങ്ങിയതു മുതല്‍ ഇവിടെ നടന്ന വിത്യസ്ത അപകടങ്ങളില്‍ മത്സ്യത്തൊഴിലാളികള്‍ ഉള്‍പ്പെടെ പതിനഞ്ചോളം പേരാണ് മരണപ്പെട്ടത്. തിരയില്‍പ്പെട്ട് നൂറോളം വള്ളങ്ങളും മത്സ്യബന്ധന ഉപകരണങ്ങളും തകര്‍ന്നിട്ടുണ്ട്. എന്നാല്‍ അധികൃതര്‍ അലംഭാവ മനോഭാവമാണ് ഇവിടെങ്ങളിലെല്ലാം സ്വീകരിച്ചത്.
പുലിമുട്ടിന്റെ നിര്‍മാണത്തിനിടെ നൂറുകണക്കിന് കൂറ്റന്‍ കല്ലുകളാണ് അഴിമുഖത്തും ഹാര്‍ബറിനകത്തും ഉള്‍പ്പെട്ടത്. ഇതിലിടിച്ചാണ് വള്ളങ്ങള്‍ പലപ്പോഴും അപകടത്തില്‍പ്പെടുന്നത്. അഴിമുഖത്തും ഹാര്‍ബറിനുള്ളിലും അകപ്പെട്ട കല്ലുകള്‍ നീക്കം ചെയ്യാനും മണലടിയുന്ന പ്രതിഭാസം തടയാനും കോടിക്കണക്കിന് രൂപയാണ് കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടെ ചിലവഴിച്ചത്.
എന്നാല്‍ അപകടങ്ങള്‍ക്ക് യാതൊരു കുറവുമില്ലന്നാണ് പ്രദേശവാസികള്‍ പറയുന്നത്. ഈ നിലയില്‍ മുന്നോട്ടുള്ള നിര്‍മാണം ആവിശ്യമില്ലന്ന് അറിയിച്ചുകൊണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും നാട്ടുകാരും പെരുമാതുറയിയാലുള്ള ഹാര്‍ബര്‍
അതോറിറ്റിയുടെ ഓഫിസിലേക്ക് ഉപരോധം നടത്തി. പരിഹാരം കാണാതെ ഇനി നിര്‍മാണം പാടില്ലെന്ന് സമരക്കാര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."