ജില്ലാ വികസന യോഗം നടന്നു 43 തദ്ദേശസ്വയംഭരണങ്ങളില്‍ ജല വിതരണത്തിനായി 51 ടാങ്കറുകള്‍
കൊച്ചി: വരള്‍ച്ചയെത്തുടര്‍ന്നുള്ള കുടിവെള്ളക്ഷാമം നേരിടാന്‍ ജില്ലാ ഭരണകൂടം സ്വീകരിച്ചിരിക്കുന്ന നടപടികള്‍ വളരെ ഫലപ്രദമായി മുന്നോട്ടുപോകുകയാണെന്ന് ജില്ലാ കലക്ടര്‍ മുഹമ്മദ് വൈ സഫീറുള്ള അറിയിച്ചു. ജില്ലാ വികസന സമിതി യോഗത്തിലാണ് സമിതി ചെയര്‍മാന്‍ കൂടിയായ അദ്ദേഹം ഇക്കാര്യം അറിയിച്ചത്. കുടിവെള്ള വിതരണത്തിനു സ്വീകരിച്ചിരിക്കുന്ന നടപടികള്‍ ഡെപ്യൂട്ടി കലക്ടര്‍ കെ.ബി ബാബു യോഗത്തില്‍ വിശദീകരിച്ചു.
43 തദ്ദേശസ്വയംഭരണങ്ങളില്‍ കുടിവെള്ളം വിതരണം ചെയ്തുവരുന്നു. മൊത്തം 51 ടാങ്കറുകളാണ് രംഗത്തുള്ളത്. ഇതില്‍ 31 എണ്ണം ജില്ലാ ഭരണകൂടം പിടിച്ചെടുത്തതാണ്. മുന്‍കാലങ്ങളില്‍ നിന്ന് വ്യത്യസ്തമായി സര്‍ക്കാര്‍ നിര്‍ദേശമനുസരിച്ച് വളരെ സുതാര്യ നടപടിക്രമങ്ങളാണ് ഇതിനായി സ്വീകരിച്ചിരിക്കുന്നത്. കുടിവെള്ളം വിതരണം ചെയ്യുന്ന എല്ലാ വാഹനങ്ങളിലും ജി.പി.എസ് ഘടിപ്പിച്ചിട്ടുള്ളതിനാല്‍ നീക്കം വ്യക്തമായി അറിയാം. ഇപ്പോള്‍ കിലോമീറ്റര്‍ അടിസ്ഥാനത്തിലുള്ള തുകയാണ് നല്‍കുന്നത്. മുമ്പ് ഇത് പഞ്ചായത്ത് അടിസ്ഥാനത്തിലായിരുന്നു. പരിശോധനയ്ക്ക് മൊബെല്‍ ഫോണ്‍ ആപ്ലിക്കേഷനും പ്രവര്‍ത്തന സജ്ജമാണ്. 12.35 ലക്ഷം ലിറ്റര്‍ വെള്ളമാണ് വിതരണം ചെയ്യുന്നത്. വളരെ താഴ്ന്ന നിരക്കിലാണ് ലോറികള്‍ ഓടിക്കൊണ്ടിരിക്കുന്നത്.
പട്ടികജാതി വിഭാഗക്കാര്‍ക്കായുള്ള കോര്‍പസ് ഫണ്ട് അനുവദിക്കുമ്പോള്‍ അത് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ അംഗങ്ങളുടെ പേരില്‍ അവകാശമുന്നയിച്ച് ബോര്‍ഡുകളും പോസ്റ്ററുകളും സ്ഥാപിക്കുന്നതു കര്‍ശനമായി തടയണമെന്ന് വി.പി സജീന്ദ്രന്‍ എം.എല്‍.എ ആവശ്യപ്പെട്ടു. കുന്നത്തുനാട് മണ്ഡലത്തില്‍ പലയിടങ്ങളിലും ഇത്തരം പോസ്റ്ററുകള്‍ കാണപ്പെടുന്നുണ്ട്.
ഈ ഫണ്ട് സര്‍ക്കാര്‍ നല്‍കുന്നതാണ്. അത് കലക്ടറാണ് ചെലവഴിക്കുന്നതും. ഇത്തരത്തില്‍ വരുന്ന പ്രചാരണങ്ങള്‍ തടയാന്‍ നടപടി സ്വീകരിക്കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആശസനില്‍ അറിയിച്ചു. ഇങ്ങനെ പ്രചാരണം നടത്തുന്നവര്‍ക്കെതിരേ പൊലിസ് കേസെടുക്കണമെന്ന് പി.ടി തോമസ് എം.എല്‍.എ പറഞ്ഞു.
യോഗത്തില്‍ എം.എല്‍.എമാരായ പി.ടി തോമസ്. എം സ്വരാജ്, വി.പി സജീന്ദ്രന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആശ സനില്‍, കൊച്ചി കോര്‍പറേഷന്‍ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഗ്രേസി തോമസ്, ജില്ലാ പഞ്ചായത്ത് വൈസ്പ്രസിഡന്റ് അഡ്വ. അബ്ദുള്‍ മുത്തലിബ്, ജില്ലാ ആസൂത്രണ സമിതി ഓഫീസര്‍ സാലി ജോസഫ് തുടങ്ങിയവര്‍ ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."