സംസ്ഥാനത്ത് ഇന്ന് നാല് കൊവിഡ് മരണം
കണ്ണൂര്‍: സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം. മലപ്പുറം,എറണാകുളം,കണ്ണൂര്‍, കോഴിക്കോട് സ്വദേശികളാണ് മരിച്ചത്.
കണ്ണൂര്‍ കൂത്തുപറമ്പ് സ്വദേശി സി.സി രാഘവന് ആണ് മരിച്ചത്. വൃക്കസംബന്ധമായ അസുഖത്തിന് പരിയാരം മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെയാണ് കൊവിഡ് ബാധിച്ചത്. ഇദ്ദേഹത്തിന്റെ ഭാര്യയ്ക്കും കൊവിഡ് സ്ഥിരീകരിച്ചിരുന്നു. രാഘവന്റെ സംസ്കാരം കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ചു കൊണ്ടു നടത്തും.
മലപ്പുറം പള്ളിക്കല്‍ സ്വദേശിനി നഫീസയാണ് കൊവിഡ് ബാധിച്ച് മരിച്ച രണ്ടാമത്തെയാള്‍. 52 വയസായിരുന്നു.
കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ ചികിത്സയിലുണ്ടായിരുന്ന മറ്റൊരു കൊവിഡ് രോഗിയും ഇന്ന് മരണപ്പെട്ടിട്ടുണ്ട്. കൊവിഡ് പൊസീറ്റീവായി ചികിത്സയിലായിരുന്ന പള്ളുരുത്തി വെളി ചെറുപറമ്പ് സ്വദേശി ഗോപിയാണ് മരിച്ചത്. 68 വയസായിരുന്നു. മരണം കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിക്കുന്നതിനായി സ്രവം ആലപ്പുഴയിലെ എന്‍ഐവി ലാബിലേക്ക് അയച്ചിട്ടുണ്ട്.
കോഴിക്കോട് കൊയിലാണ്ടി സ്വദേശി അബൂബക്കര്‍(64) രോഗം സ്ഥിരീകരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."