നന്തി ദാറുസ്സലാം സനദ്ദാന സമ്മേളനം ഇന്ന് സമാപിക്കും
434 യുവപണ്ഡിതര്‍ സനദ് ഏറ്റുവാങ്ങും
നന്തി: ഉലുല്‍ ഇല്‍മിന്റെ ഉല്‍കൃഷ്ടത എന്ന പ്രമേയത്തില്‍ നടന്നുവരുന്ന നന്തി ജാമിഅ ദാറുസ്സലാംഅല്‍ ഇസ്‌ലാമിയ്യയുടെ 43-ാം വാര്‍ഷിക 14-ാം സനദ്ദാന സമ്മേളനം ഇന്നു സമാപിക്കും. മൂന്നു ദിവസങ്ങളിലായി വ്യത്യസ്ത സെഷനുകളിലായി ശ്രദ്ധേയമായ പരിപാടികളാണു നടന്നത്.
ഇന്നു രാവിലെ 11ന് ദാറുസ്സലാം കോളജുകളുടെയും അഫിലിയേറ്റഡ് സ്ഥാപനങ്ങളുടെയും സാരഥികളും അധ്യാപക-വിദ്യാര്‍ഥികളും പങ്കെടുക്കുന്ന 'അഖാരിബുസ്സലാം' എ.വി അബ്ദുറഹിമാന്‍ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്യും. എം.പി തഖിയുദ്ദീന്‍ ഹൈത്തമി അധ്യക്ഷനാകും. തന്‍സീര്‍ ദാരിമി കാവുന്തറ, ഹൈദരലി വാഫി ഇരിങ്ങാട്ടിരി എന്നിവര്‍ വിഷയമവതരിപ്പിക്കും. ഉച്ചയ്ക്കു രണ്ടിനു ദാരിമീസ് ഡെലിഗേറ്റ്‌സ് മീറ്റ് സയ്യിദ് ഫഖ്‌റുദ്ദീന്‍ ദാരിമി കണ്ണന്തളി ഉദ്ഘാടനം ചെയ്യും. അബ്ദുല്‍ ഗഫൂര്‍ ദാരിമി മുണ്ടക്കുളം അധ്യക്ഷനാകും. മൂസക്കുട്ടി ഹസ്രത്ത് മുഖ്യപ്രഭാഷണം നടത്തും. മുഹമ്മദ്കുട്ടി ദാരിമി കോടങ്ങാട് കര്‍മപദ്ധതി അവതരിപ്പിക്കും.
വൈകിട്ട് ഏഴിന് നടക്കുന്ന സമാപന സമ്മേളനം പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍ അധ്യക്ഷനാകും. ദാറുസ്സലാമില്‍നിന്ന് പഠനം പൂര്‍ത്തിയാക്കിയ 434 യുവ പണ്ഡിതന്മാര്‍ക്കുള്ള സനദ്ദാനം ഹൈദരലി ശിഹാബ് തങ്ങള്‍ നിര്‍വഹിക്കും. പ്രിന്‍സിപ്പല്‍ മൂസക്കുട്ടി ഹസ്രത്ത് സനദ്ദാന പ്രഭാഷണം നടത്തും. പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാര്‍ മുഖ്യപ്രഭാഷണം നടത്തും. തുടര്‍ന്ന് ഈ വര്‍ഷത്തെ ശംസുല്‍ ഉലമാ അവാര്‍ഡ് ഹൈദരലി ശിഹാബ് തങ്ങള്‍ക്ക് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍ സമ്മാനിക്കും. പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങള്‍, സയ്യിദ് നാസര്‍ ഹയ്യ് ശിഹാബ് തങ്ങള്‍, സൈനുല്‍ ആബിദീന്‍ തങ്ങള്‍ കുന്നംകൈ, വാവാട് കുഞ്ഞിക്കോയ മുസ്‌ലിയാര്‍, എ.വി അബ്ദുറഹിമാന്‍ മുസ്‌ലിയാര്‍, പി.കെ.പി അബ്ദുസ്സലാം മുസ്‌ലിയാര്‍, എം.ടി അബ്ദല്ല മുസ്‌ലിയാര്‍, സി.കെ.എം സ്വാദിഖ് മുസ്‌ലിയാര്‍, ഇ.കെ അബൂബക്കര്‍ മുസ്‌ലിയാര്‍ മൊറയൂര്‍, പി.പി ഉമര്‍ മുസ്‌ലിയാര്‍ കൊയ്യോട്, ചേലക്കാട് മുഹമ്മദ് മുസ്‌ലിയാര്‍, മൂസക്കോയ മുസ്‌ലിയാര്‍ വയനാട്, ഉമര്‍ ഫൈസി മുക്കം, പി.കെ കുഞ്ഞാലിക്കുട്ടി എം.പി, ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി, ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി, യു.എം അബ്ദുറഹിമാന്‍ മുസ്‌ലിയാര്‍, ത്വാഖ അഹ്മദ് മൗലവി അല്‍ അസ്ഹരി, എം.എ ഖാസിം മുസ്‌ലിയാര്‍, അബ്ദുല്‍ ഹക്കീം ഫൈസി ആദൃശ്ശേരി, കെ.സി അബൂബക്കര്‍ ദാരിമി, എം.സി മായിന്‍ ഹാജി, മെട്രോ മുഹമ്മദ് ഹാജി, ചെമ്മുക്കന്‍ കുഞ്ഞാപ്പു ഹാജി സംസാരിക്കും.
നന്തിയില്‍ മുസ്‌ലിയാര്‍ കാഷ് അവാര്‍ഡ്, ശംസുല്‍ ഉലമാ സ്മാരക ബൈത്തുസ്സലാം താക്കോല്‍ദാനം എന്നിവയും നടക്കും. വേദിയില്‍ മതാധ്യാപന രംഗത്ത് ഏറെക്കാലം പിന്നിട്ട ഇ.കെ അബൂബക്കര്‍ മുസ്‌ലിയാര്‍ മൊറയൂര്‍, പൗരപ്രമുഖര്‍ എന്നിവരെ ആദരിക്കും. അബ്ദുസ്സമദ് പൂക്കോട്ടൂര്‍ സമാപന പ്രസംഗം നടത്തും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."