എസ്.വൈ.എസ് അഷ്ടമാസ കര്‍മപദ്ധതിക്ക് രൂപം നല്‍കി
കോഴിക്കോട്: സംഘടനാ ശാക്തീകരണത്തിന്റെ ഭാഗമായി ഡിസംബര്‍ വരെയുള്ള കാലയളവില്‍ നടപ്പാക്കേണ്ട കര്‍മപദ്ധതികള്‍ക്കും ജനുവരി, ഫെബ്രുവരി മാസങ്ങളില്‍ നടക്കുന്ന മെമ്പര്‍ഷിപ്പ് കാംപയിനിന്റെ മാസ്റ്റര്‍ പദ്ധതികള്‍ക്കും നിലമ്പൂരില്‍ നടന്ന എസ്.വൈ.എസ് സംസ്ഥാന സെക്രട്ടേറിയറ്റ് ക്യാംപില്‍ അന്തിമ രൂപം നല്‍കി.
ശാഖകള്‍ മുതല്‍ ജില്ലാതലം വരെയുള്ള വിവിധ പദ്ധതികളാണ് ഈ കാലയളവില്‍ സംഘടന നടപ്പിലാക്കുക. റമദാനിലൂടെ റയ്യാനിലേക് എന്ന പ്രമേയവുമായി ആചരിക്കുന്ന റമദാന്‍ കാംപയിനിന്റെ സംസ്ഥാനതല ഉദ്ഘാടനം 25ന് മലപ്പുറം സുന്നി മഹലില്‍ നടക്കും. തുടര്‍ന്ന് എക്‌സിക്യൂട്ടിവ് സംഗമങ്ങളിലൂടെ ജില്ലാതല ഉദ്ഘാടനങ്ങള്‍ നടക്കും.
ജൂണില്‍ മതപഠന ബോധന ദശദിന കാംപയിന്‍ നടക്കും. ജൂലൈയില്‍ ആമില റിവൈവല്‍ ക്യംപ് നടക്കും. ഓഗസ്റ്റ് 14 ന് മണ്ഡലം തലങ്ങളില്‍ സ്വാതന്ത്ര്യ സ്മൃതി സംഗമങ്ങള്‍ സംഘടിപ്പിക്കും.
സെപ്റ്റംബറില്‍ ഹിജ്‌റ സന്ദേശ ആദര്‍ശ കാംപയിന്‍ വിവിധ പദ്ധതികളോടെ ആചരിക്കും. തുടര്‍ന്ന് ടോപ്പ് അപ് ത്രൈമാസ കാംപയിന്റെ ഭാഗമായി ടോക്യു ക്ലിയറന്‍സ് നടക്കും. നവംബറില്‍ റബീഅ് കാംപയിന്‍ നടത്തും. ജനുവരിയില്‍ സംസ്ഥാന വ്യാപകമായി മെമ്പര്‍ഷിപ്പ് കാംപയിന്‍ നടക്കും. സെക്രട്ടേറിയറ്റ് ക്യാംപ് വൈസ് പ്രസിഡന്റ് പി. കെ ഇമ്പിച്ചി കോയ തങ്ങളുടെ അധ്യക്ഷതയില്‍ സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി ഉദ്ഘാടനം ചെയ്തു.
അബ്ദുസമദ് പൂക്കോട്ടൂര്‍ സ്വാഗതവും സലീം എടക്കര നന്ദിയും പറഞ്ഞു. കര്‍മപദ്ധതി കരട് ഹംസ റഹ്മാനി കൊണ്ടിപ്പറമ്പ് അവതരിപ്പിച്ചു. പുത്തനഴി മൊയ്തീന്‍ ഫൈസി, കെ.എ റഹ്മാന്‍ ഫൈസി, അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ്, പരീത് എറണാകുളം, കൊടക് അബ്ദുല്‍ റഹ്മാന്‍ മുസ്‌ലിയാര്‍, ശരീഫ് ദാരിമി കോട്ടയം, മുസ്തഫ മുണ്ടുപാറ, എ.എം ശരീഫ് ദാരിമി നീലഗിരി, നാസര്‍ ഫൈസി കൂടത്തായി, ടി.കെ.ടി മുഹമ്മദ് കുട്ടി ഫൈസി, അബ്ദുല്‍ കരീം ഫൈസി, ശറഫുദ്ദീന്‍ മൗലവി വെണ്‍മണല്‍, സ്വലാഹുദ്ദീന്‍ ഫൈസി വല്ലപ്പുഴ, അഹമ്മദ് ഉഖൈല്‍, ലത്തീഫ് ഹാജി ബംഗളൂരു, ഹസന്‍ ആലംകോട് തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."