കാട്ടാനകള്‍ ലക്ഷങ്ങളുടെ കൃഷി നശിപ്പിച്ചു
കരുവാരകുണ്ട്: സൗരോര്‍ജ വേലി തകര്‍ത്ത് കൃഷിയിടത്തില്‍ തമ്പടിച്ച കാട്ടാനകള്‍ ലക്ഷങ്ങളുടെ കൃഷിനാശം വരുത്തി. കല്കുണ്ട്, ചേരി മേഖലകളിലാണ് കാട്ടാന ശല്യം അതിരൂഷമാകുന്നത്. ചേരിയിലെ പന്തക്കല്‍ ജോര്‍ജിന്റെ കൃഷിയിടത്തിലാണ് കാട്ടാനകള്‍ കനത്ത നാശം വരുത്തിയത്. കുലച്ച നൂറു കണക്കിന് വാഴകള്‍, റബര്‍, കമുക്, കപ്പ തുടങ്ങിയ കാര്‍ഷിക വിളകളാണ് നാശം വരുത്തിയത്. ഞായറാഴ്ച രാത്രിയിലാണ് ഇവ കൃഷിയിടത്തില്‍ പ്രവേശിച്ചത്. തിങ്കളാഴ്ച പകലും കാട്ടാനകള്‍ കൃഷിയിടം വിട്ടു പോകാന്‍ തയ്യാറായില്ല. സമീപവാസികളുടെ സഹായത്താലാണ് കാട്ടാനകളെ വിരട്ടി കൃഷിയിടത്തില്‍ നിന്നും പുറത്താക്കിയത്. കൃഷിയെ കാട്ടാനശല്യത്തില്‍ നിന്നും സംരക്ഷിക്കുവാന്‍ സ്വന്തം ചിലവില്‍ നിര്‍മ്മിച്ച സൗരോജ വേലി തകര്‍ത്താണ് കാട്ടാനകള്‍ കൃഷിയിടത്തില്‍ പ്രവേശിച്ചതെന്ന് ജോര്‍ജ് പന്തക്കല്‍ പറഞ്ഞു. അതേ സമയം മലയോരത്തെ കൃഷിയിടങ്ങളെ കാട്ടാനശല്യത്തില്‍ നിന്നും സംരക്ഷിക്കാന്‍ സൗരോര്‍ജ വേലി നിര്‍മ്മിക്കുന്നതിനും മറ്റും സര്‍ക്കാര്‍ കോടി കണക്കിന് രൂപ നീക്കി വക്കുന്നത് ഇടനിലക്കാര്‍ തട്ടിയെടുക്കുന്നതായും കര്‍ഷകര്‍ ആരോപിക്കുന്നു. വന്യമൃഗശല്ല്യത്തിനെതിരേ നിസംഗത പാലിക്കുന്ന വനം വകുപ്പിനെതിരേ കനത്ത പ്രതിക്ഷേധമാണുയരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."