ചന്ദന്‍ മിത്ര ബി.ജെ.പി വിട്ടു; തൃണമൂലില്‍ ചേരും, ഔദ്യോഗിക പ്രവേശനം ശനിയാഴ്ച
കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലെ ബി.ജെ.പിയുടെ മുതിര്‍ന്ന നേതാവും രാജ്യ സഭാംഗവുമായിരുന്ന ചന്ദന്‍ മിത്ര തൃണമൂല്‍ കോണ്‍ഗ്രസിലേക്ക് കൂടുമാറുന്നു. ബി.ജെ.പിയില്‍ അദ്ദേഹം രാജിക്കത്ത് സമര്‍പ്പിച്ചു. ശനിയാഴ്ചയായിരിക്കും അദ്ദേഹത്തിന്റെ തൃണമൂലിലേക്കുള്ള ഔദ്യോഗിക പ്രവേശനം. ശനിയാഴ്ച തൃണമൂലിന്റെ ആഭിമുഖ്യത്തില്‍ രക്തസാക്ഷിദിനത്തോടനുബന്ധിച്ച് നടത്തുന്ന മെഗാ റാലിയില്‍ ചന്ദന്‍ മിത്ര പങ്കെടുക്കും.
പാര്‍ട്ടിയും ചന്ദനും ഇക്കാര്യത്തെ കുറിച്ച് മൗനം പാലിക്കുകയാണ്. എന്നാല്‍ ശനിയാഴ്ചയിലെ റാലിയില്‍ നിരവധി പുതു മുഖങ്ങള്‍ പാര്‍ട്ടിയിലെത്തുമെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് ഉറപ്പു നല്കുന്നു.
അമിത് ഷാ-മോദി അച്ചുതണ്ടിനെ ചുറ്റുന്ന ബി.ജെ.പി അധികാരത്തില്‍ ചന്ദന്‍ മിത്ര അതൃപ്തനായിരുന്നു. ബി.ജെ.പി നയങ്ങളിലുള്ള അതൃപ്തി രാജിക്കത്തില്‍ വ്യക്തമാക്കിയിട്ടുണ്ടെന്നാണ് വിവരം.
പത്രപ്രവര്‍ത്തകനായ ചന്ദന്‍ മിത്ര ഇപ്പോള്‍ ഡല്‍ഹിയില്‍ നിന്നുള്ള പയനീറിന്റെ എഡിറ്ററാണ്. രണ്ടു തവണ ബി.ജെ.പിയുടെ രാജ്യസഭാ എം.പിയായിരുന്നു. അദ്ദേഹത്തിന്റെ വരവ് തൃണമൂലിന് മുതല്‍ക്കൂട്ടാവുമെന്നാണ് വിദഗ്ധര്‍ കണക്കു കൂട്ടുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."