HOME
DETAILS

കരുതലിന്റെ കരംനീട്ടിയവര്‍ ക്വാറന്റൈനിലാണ്: രക്ഷകരെ കാത്ത് ദുരന്തമുഖം

  
backup
August 09, 2020 | 5:22 AM

karipur-airport-story-abouut-kondoty-nativers-new-latest-2020
മഞ്ചേരി: വിമാന ദുരന്തമുണ്ടായ കരിപ്പൂരില്‍ രക്ഷാദൗത്യത്തിന് കുതിച്ചെത്തിയ കാവല്‍ഭടന്‍മാര്‍ ക്വാറന്റൈനില്‍ പ്രവേശിച്ചതോടെ നാട് ഒന്നടങ്കം പ്രാര്‍ഥനയില്‍. വിമാനാപകടം മാത്രമല്ല, പ്രളയമുഖത്തും റോഡില്‍ ചിതറുന്ന ജീവനുകള്‍ക്കും കാരുണ്യപ്രവര്‍ത്തിക്കുള്ള നാണയത്തുട്ടുകള്‍ ശേഖരിക്കാനും മുന്നില്‍ നില്‍ക്കാറുള്ളത് ഈ മനുഷ്യരാണ്. 
 
അവര്‍ നാടിനു വേണ്ടി നിര്‍ബന്ധിത ക്വാറന്റൈനില്‍ പോകുന്നതോടെ പ്രതിസന്ധിഘട്ടങ്ങളില്‍ ഓടിയെത്താന്‍ ആളുണ്ടാവുമെന്ന പ്രതീക്ഷയാണ് ഇല്ലാതാവുന്നത്. ഊരും പേരും ജാതിയും മതവും തിരക്കാതെ ജീവനുവേണ്ടി നിലവിളിച്ചവരെയും കൊണ്ട് ഓടിയവര്‍ക്ക് കൊവിഡിനെ തോല്‍പ്പിക്കാന്‍ സാധിക്കുമെന്ന പ്രതീക്ഷയിലാണ് നാട്. ലോകം ഒന്നടങ്കം അകലംപാലിച്ച മഹാമാരിക്കു മുന്നില്‍ മലപ്പുറത്തുകാര്‍ 200 ജീവനുകളെ ചേര്‍ത്തുപിടിച്ചപ്പോള്‍ ഒരുവേള വൈറസ് പോലും തോറ്റുപോയി.
 
സമൂഹവ്യാപന ഭീതിയുടെ സാഹചര്യത്തില്‍നിന്ന് സാമൂഹിക അകലം പാലിച്ച് കരുതലോടെ നീങ്ങിയ കൊണ്ടോട്ടിക്കാര്‍ കരുതലിന്റെ കരംനീട്ടിയതിന്റെ പേരിലാണ് ക്വാറന്റൈനില്‍ പോയത്. ലോകത്തു തന്നെ ഇത്ര അഭിമാനത്തോടുകൂടെ ക്വാറന്റൈനില്‍ പ്രവേശിച്ചത് മലപ്പുറത്തുകാര്‍ മാത്രമായിരിക്കും. മലപ്പുറം, കോഴിക്കോട് ജില്ലകളിലെ വിവിധ പൊലിസ് സ്റ്റേഷനുകളിലെ ജീവനക്കാര്‍, അഗ്‌നിരക്ഷാ സേനാംഗങ്ങള്‍, ട്രോമാകെയര്‍, വിഖായ, വൈറ്റ് ഗാര്‍ഡ്, സിവില്‍ഡിഫന്‍സ്, ഇ.ആര്‍.എഫ്, വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രതിനിധികള്‍ എല്ലാവരും മനസറിഞ്ഞ് കാരുണ്യം ചൊരിയുന്നവരാണ്.
 
കൊവിഡ് ഭീതിയുടെ സാഹചര്യത്തില്‍ മുടങ്ങാത്ത സേവനം കാഴ്ചവച്ചവര്‍. ദുരന്തവാര്‍ഷികമെന്നോണം വീണ്ടും പ്രകൃതിയുടെ വികൃതികള്‍ തേടിയെത്തുമ്പോള്‍ രക്ഷകവേഷമണിഞ്ഞ് കാത്തിരിക്കുകയായിരുന്നവര്‍. ഇതിനിടയിലാണ് അപ്രതീക്ഷിതമായ ആകാശദുരന്തവും ഒട്ടും ആഗ്രഹിക്കാത്ത വിശ്രമവും.പ്രകൃതിദുരന്തത്തെ നേരിടാന്‍ രൂപീകരിച്ച ദുരന്തനിവാരണ സേനയിലെ അംഗങ്ങളില്‍ പലരും കരിപ്പൂരിന്റെ ദുരന്തമുഖത്ത് സജീവമായിരുന്നു. 
 
ഇവരെല്ലാം ക്വാറന്റൈനിലാണ്. ഇനി നാടിന് കാവലിരിക്കാന്‍ ഇവര്‍ തിരിച്ചുവരണം. കരിപ്പൂരിലെന്ന പോലെ കവളപ്പാറ ഉള്‍പ്പടെയുള്ള ഉരുള്‍പൊട്ടല്‍ മേഖലയിലും സര്‍ക്കാര്‍ സംവിധാനങ്ങള്‍ എത്തുന്നതിന് മുന്‍പ് രക്ഷാപ്രവര്‍ത്തനം നടത്തിയവര്‍ നാട്ടുകാരായിരുന്നു. 
അവര്‍ ഇനി നമുക്ക് വേണ്ടിയുള്ള വിശ്രമത്തിലാണ്. കരിപ്പൂരില്‍ രക്ഷാപ്രവര്‍ത്തനങ്ങളില്‍ പങ്കെടുത്തവര്‍ സ്വയം നിരീക്ഷണത്തില്‍ പോവുകയും ആരോഗ്യവകുപ്പിനെ അറിയ്ക്കുകയും ചെയ്തത് മാതൃകയാക്കേണ്ട മറ്റൊരു ജാഗ്രതയാണ്.


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'ഇതൊരു തുടക്കം മാത്രം..ഇനിയുമേറെ ദൂരം പോകാനുണ്ട്...'   അഭിജീത് ദീപ്‌കെ

National
  •  20 hours ago
No Image

എക്‌സാലോജിക്-സി.എം.ആര്‍.എല്‍ ഇടപാട്; പിണറായി വിജയന് സമന്‍സ് അയക്കാന്‍ ഇ.ഡി നീക്കം

Kerala
  •  20 hours ago
No Image

പാലക്കാട്ട് കാളവണ്ടിക്ക് വഴി നല്‍കുന്നതിനെച്ചൊല്ലി തര്‍ക്കം; 24 വയസ്സുകാരന്‍ കുത്തേറ്റു മരിച്ചു

Kerala
  •  20 hours ago
No Image

മൊബൈല്‍ ഇന്റര്‍നെറ്റ് വേഗതയില്‍ സഊദിക്ക് റെക്കോഡ്; എം.ബി.പി.എസ് വേഗത

Saudi-arabia
  •  21 hours ago
No Image

മന്ത്രിപദവി വാഗ്ദാനം നല്‍കി തട്ടിപ്പ് നടത്തിയ സംഭവം; പ്രതികളെ ഇന്ന് കോഴിക്കോട്ടെത്തിക്കും

Kerala
  •  21 hours ago
No Image

രാജ്യത്തിന് പ്രതീക്ഷയുടെ നിറവെളിച്ചം പകര്‍ന്ന് 'പാറ്റകള്‍' മടങ്ങി 

National
  •  21 hours ago
No Image

ഫിറ്റ്‌നസ് സെന്ററിന്റെ മറവില്‍ ലഹരി വില്‍പ്പന; തുണിത്തരങ്ങളെന്ന പേരില്‍ കൊറിയര്‍ വഴി മയക്കുമരുന്ന് കടത്തിയ രണ്ടുപേര്‍ തൃശൂരില്‍ പിടിയില്‍

Kerala
  •  21 hours ago
No Image

ആസൂത്രണ ബോര്‍ഡ് നിയമനം; മൂല്യനിര്‍ണയത്തില്‍ ഗുരുതര ക്രമക്കേട്; ആഭ്യന്തര വിജിലന്‍സ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു

latest
  •  21 hours ago
No Image

ഡ്യൂട്ടി സമയത്ത് മദ്യപാനം;എസ്.ഐക്കും സി.പി.ഒക്കും സസ്‌പെൻഷൻ

latest
  •  21 hours ago
No Image

പുതിയ തന്ത്രങ്ങളുമായി കണ്ണൂര്‍ വാരിയേഴ്‌സ്; റഷ്യന്‍ താരം ആന്‍ഡ്രേ ചെര്‍ണിഷോവ് ടീമിന്റെ പുതിയ പരിശീലകന്‍

Kerala
  •  21 hours ago