HOME
DETAILS

ഇന്ത്യ-കാനഡ ബന്ധത്തിൽ പുതിയ അധ്യായം: 2.6 ബില്യൺ ഡോളറിന്റെ യുറേനിയം കരാറിൽ ഒപ്പുവെച്ചു

  
Web Desk
March 03, 2026 | 2:08 AM

india canada sign 26 billion uranium supply deal

ന്യൂഡല്‍ഹി: ഇന്ത്യയും കാനഡയും 2.6 ബില്യണ്‍ ഡോളറിന്റെ യുറേനിയം വിതരണ കരാറില്‍ ഒപ്പുവച്ചു. ഇന്ത്യ സന്ദര്‍ശനത്തിന് എത്തിയ കനേഡിയന്‍ പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണിയുമായി ഡല്‍ഹിയിലെ ഹൈദരാബാദ് ഹൗസില്‍ വച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ ഉഭയകക്ഷി ചര്‍ച്ചക്കിടെയാണ് കരാര്‍ ഒപ്പുവച്ചത്.

യുറേനിയം വിതരണത്തിനായി കാനഡയിലെ കാമെക്കോയും ഇന്ത്യയുടെ ആണവോർജ വകുപ്പും തമ്മിലാണ് വാണിജ്യകരാര്‍ ഏര്‍പ്പെട്ടത്. 2047 ഓടെ 100 ജിഗാ വാട്ട് ആണവോർജം കൈവരിക്കുക എന്ന വിക്സിത് ഭാരത് സംരംഭത്തിന് കീഴിലുള്ള ഇന്ത്യയുടെ ആണവോർജ പദ്ധതിയുടെ ഭാഗമാണ് കരാര്‍. ഇതുള്‍പ്പെടെ 2030 ഓടെ വാര്‍ഷിക വ്യാപാരം 50 ബില്യണ്‍ ഡോളറായി ഉയര്‍ത്താനുള്ള വിവിധ കരാറുകളില്‍ ഇരു രാജ്യങ്ങളും ഒപ്പുവച്ചു.

ഇന്ത്യ-കാനഡ സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാറിന്റെ (സി.ഇ.പി.എ) നിബന്ധനകള്‍, സാങ്കേതികവിദ്യയിലും നവീകരണത്തിലും സഹകരണം സംബന്ധിച്ച ഇന്ത്യ-കാനഡ-ആസ്‌ത്രേലിയ ത്രികക്ഷി ധാരണാപത്രം,

കുണ്ഡലിയിലെ നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫുഡ് ടെക്നോളജി എന്റര്‍പ്രണര്‍ഷിപ്പ് ആൻഡ് മാനേജ്മെന്റിലെ ജോയിന്റ് പള്‍സ് പ്രോട്ടീന്‍ സെന്റര്‍ ഓഫ് എക്സലന്‍സിന്റെ പ്രഖ്യാപനം, ഗ്ലോബലിങ്ക് റിസര്‍ച്ച് ഇന്റേണ്‍ഷിപ്പുകള്‍ക്കായി ആള്‍ ഇന്ത്യ കൗണ്‍സില്‍ ഫോര്‍ ടെക്നിക്കല്‍ എഡ്യൂക്കേഷനും (എ.ഐ.സി.ടി.ഇ) കാനഡയിലെ മിറ്റാക്സും തമ്മിലുള്ള ധാരണാപത്രം, നിര്‍ണായക ധാതു സഹകരണത്തിനുള്ള ധാരണാപത്രം, പുനരുപയോഗ ഊര്‍ജം പ്രോത്സാഹിപ്പിക്കുന്നതിനുള്ള ധാരണാപത്രം, സാംസ്‌കാരിക സഹകരണം സംബന്ധിച്ച ധാരണാപത്രം എന്നീ കരാറുകളില്‍ ഒപ്പുവച്ചു.

ഇന്ത്യന്‍ ഓഷ്യന്‍ റിം അസോസിയേഷനില്‍ കാനഡ ചേരുന്നതിന് ഇന്ത്യയുടെ പിന്തുണ, ഇന്ത്യ-കാനഡ പാര്‍ലമെന്റ് ഫ്രണ്ട്ഷിപ്പ് ഗ്രൂപ്പ് സ്ഥാപിക്കല്‍, ഇന്ത്യ-കാനഡ സി.ഇ.ഒ ഫോറത്തിന്റെ പുനഃസംഘടന, ഇന്ത്യ-കാനഡ പ്രതിരോധ സംഭാഷണം സ്ഥാപിക്കല്‍, മാര്‍ച്ച് 17 മുതല്‍ 30 വരെ ന്യൂഡല്‍ഹിയില്‍ നടക്കാനിരിക്കുന്ന ഭാരത് ട്രൈബ്സ് ഫെസ്റ്റ്-2026 ല്‍ കാനഡയുടെ പങ്കാളിത്തം എന്നിവ സംബന്ധിച്ച ചർച്ചകളും കൂടിക്കാഴ്ചയിൽ നടത്തി.

കാനഡ പ്രധാനമന്ത്രിയായി ചുമതലയേറ്റതിനുശേഷം മാര്‍ക്ക് കാര്‍ണിയുടെ ആദ്യ ഇന്ത്യാ സന്ദര്‍ശനമാണിത്. 2018 ന് ശേഷം കനേഡിയന്‍ പ്രധാനമന്ത്രിയുടെ ഇന്ത്യയിലേക്കുള്ള ആദ്യ ഉഭയകക്ഷി സന്ദര്‍ശനം കൂടിയാണിത്. മുതിര്‍ന്ന മന്ത്രിമാര്‍, പ്രവിശ്യാ നേതാക്കള്‍, പ്രമുഖ സി.ഇ.ഒമാര്‍ എന്നിവരടങ്ങുന്ന ഒരു കനേഡിയന്‍ ഉന്നതതല പ്രതിനിധി സംഘവും പ്രധാനമന്ത്രി കാര്‍ണിക്കൊപ്പമുണ്ടായിരുന്നു.

India and Canada have signed a landmark $2.6 billion uranium supply agreement, aiming to boost energy cooperation and achieve a $50 billion trade target by 2030. The deal was inked during Prime Minister Narendra Modi's meeting with Canadian Prime Minister Mark Carney in New Delhi.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സി.പി.ഒ ദിവ്യശ്രീ വധക്കേസ്: ഭർത്താവ് രാജേഷിന് മൂന്ന് ജീവപര്യന്തം; തലശ്ശേരി കോടതിയുടെ അപൂർവ്വ വിധി

crime
  •  6 days ago
No Image

അഴിമതി ആരോപണം: ഇംപീച്ച്‌മെന്റ് നടപടികൾക്കിടെ ജസ്റ്റിസ് യശ്വന്ത് വർമ്മ രാജിവച്ചു

National
  •  6 days ago
No Image

ബി.ജെ.പിയുമായി ബന്ധമെന്ന്; പശ്ചിമബംഗാളില്‍ ഹുമയൂണ്‍ കബീറിന്റെ പാര്‍ട്ടിയുമായുള്ള സഖ്യം അവസാനിപ്പിച്ച് ഉവൈസി, നീക്കം തെരെഞ്ഞെടുപ്പിന് ദിവസങ്ങള്‍ ബാക്കിനില്‍ക്കേ 

International
  •  6 days ago
No Image

വിനോദയാത്രക്കിടെ കാണാതായ ശ്രീനന്ദയുടെ മൃതദേഹം കണ്ടെത്തി; കണ്ടെത്തിയത് 1500 അടി താഴ്ച്ചയില്‍ നിന്ന്

Kerala
  •  6 days ago
No Image

ലൈംഗികാതിക്രമ കേസ്: സംവിധായകന്‍ രഞ്ജിത്തിന് ഉപാധികളോടെ ജാമ്യം

Kerala
  •  6 days ago
No Image

ഗെയ്‌ലിന്റെ ലോക റെക്കോർഡ് തകർത്തു; ലോകത്തിൽ ഒന്നാമനായി ബാബർ

Cricket
  •  6 days ago
No Image

സതീശനല്ല, രാഹുല്‍ഗാന്ധി വന്നാലും നിയമവും കോടതി ഉത്തരവും മറികടക്കാനാവില്ല; വാഹനങ്ങളുടെ മോഡിഫിക്കേഷനില്‍ വി.ഡി സതീശന് മറുപടിയുമായി ഗണേഷ്‌കുമാര്‍

Kerala
  •  6 days ago
No Image

പ്രധാനമന്ത്രിയെ വധിക്കാൻ ഗൂഢാലോചന: ബിഹാറിൽ മൂന്നുപേർ അറസ്റ്റിൽ

National
  •  6 days ago
No Image

കശുവണ്ടി അഴിമതിക്കേസ്: പ്രോസിക്യൂഷന്‍ അനുമതി നിഷേധിച്ച ഉത്തരവ് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് റദ്ദാക്കി, പ്രിന്‍സിപ്പല്‍ സെക്രട്ടറി ഹാജരാകണം

Kerala
  •  6 days ago
No Image

വെടിനിര്‍ത്തലില്‍ വീണ്ടും അനിശ്ചിതത്വം?; ഇറാന്‍ സംഘം പാകിസ്താനിലേക്ക് തിരിച്ചില്ലെന്ന് സൂചന, സമാധാന ചര്‍ച്ചകള്‍ക്കായി ഇസ്‌ലാമാബാദിലേക്ക് എന്ന പോസ്റ്റ് പിന്‍വലിച്ചു

International
  •  6 days ago