HOME
DETAILS

ശക്തമായ കാറ്റ്; മലയോര മേഖലയില്‍ വ്യാപക നാശനഷ്ടം

  
backup
July 18 2018 | 07:07 AM

%e0%b4%b6%e0%b4%95%e0%b5%8d%e0%b4%a4%e0%b4%ae%e0%b4%be%e0%b4%af-%e0%b4%95%e0%b4%be%e0%b4%b1%e0%b5%8d%e0%b4%b1%e0%b5%8d-%e0%b4%ae%e0%b4%b2%e0%b4%af%e0%b5%8b%e0%b4%b0-%e0%b4%ae%e0%b5%87%e0%b4%96


കോടഞ്ചരി: കഴിഞ്ഞദിവസം വീശിയടിച്ച ശക്തമായ കാറ്റില്‍ ശാന്തിനഗര്‍ മേഖലയില്‍ വ്യാപക നാശനഷ്ടം. തൊണ്ടലില്‍ സൂസമ്മ, തറപ്പില്‍ സണ്ണി, ശിവന്‍ പുല്‍തൊടുകേല്‍, തൈക്കൂട്ടത്തില്‍ വിന്‍സെന്റ് എന്നിവരുടെ വീടുകള്‍ മരം വീണ് തകര്‍ന്നു.
പ്രദേശത്ത് വ്യാപകമായ കൃഷി നാശവും ഉണ്ടായി. ആഗസ്തി ഓണംതുരുത്തിയില്‍, ജോണി ഓണംതുരുത്തില്‍, അമല്‍ലാല്‍ ഓണംതുരുത്തില്‍, കുഴുപ്പള്ളി ജോസ്, കുഴുപ്പള്ളി ബിനു, മേരി ശാന്തിനഗര്‍, ചാക്കോ പഴയവീട്ടില്‍, പീറ്റര്‍ പിണക്കാട്ട്, ബിന്‍സു പിണക്കാട്ട് എന്നിവരുടെ റബര്‍ മരങ്ങളും കാറ്റില്‍ നിലംപൊത്തി. മൈക്കാവിലും ശക്തമായ കാറ്റ് വീശിയടിച്ചു. മൈക്കാവ് തണ്ടാശ്ശേരി ചിന്നമ്മയുടെ ആസ്പറ്റോസ് ഷീറ്റ് മേഞ്ഞ വീടിന് മുകളില്‍ മരം ഒടിഞ്ഞു വീണതിനെ തുടര്‍ന്ന് മേല്‍ക്കൂര ഭാഗികമായി തകര്‍ന്നു. കോടഞ്ചേരി മേഖലയില്‍ ഒരാഴ്ചയായി ശക്തമായ മഴ തുടരുകയാണ്. രണ്ടു ദിവസമായി പല സമയത്തും മഴയോടൊപ്പം ശക്തമായ കാറ്റും വീശിയടിക്കുത് ജനങ്ങളെ കൂടുതല്‍ ഭീതിയിലാഴ്ത്തുന്നുണ്ട്.
കൂടരഞ്ഞിയില്‍ ശക്തമായ കാറ്റില്‍ മരഞ്ചാട്ടി ഇസ്‌ലാമിക് സെന്ററിന്റെ ഷീറ്റുകള്‍ മുഴുവന്‍ പറന്നുപോയി. അയ്യപ്പന്‍ ചെമ്പകശ്ശേരി, ജോര്‍ജ് തയ്യില്‍, മൈക്കിള്‍ പ്ലാക്കിയില്‍, തങ്കമ്മ കമുകിന്‍ തൊടിയില്‍, ലൈസ കളമ്പുകാട്ട്, ഹനീഫ കോട്ടോല, പൊന്നമ്മ തൊങ്ങുമ്മല്‍, മേലേ ലക്ഷം വീട് കോളനിയില്‍ പയ്യടിപ്പറമ്പില്‍ ആയിശ എന്നിവരുടെ വീടുകള്‍ മരം വീണു തകര്‍ന്നു.
കാറ്റില്‍ നാശനഷ്ടങ്ങള്‍ സംഭവിച്ച പ്രദേശങ്ങള്‍ തിരുവമ്പാടി പഞ്ചായത്ത് പ്രസിഡന്റ് പി.ടി അഗസ്റ്റിന്‍, വാര്‍ഡ് മെംബര്‍ സുഹറ മുസ്തഫ, സജി ഫിലിപ്പ്, അപ്പു കോട്ടയില്‍ എന്നിവരുടെ നേതൃത്വത്തില്‍ സന്ദര്‍ശിച്ചു. പാമ്പിഴഞ്ഞപാറ, പാലക്കടവ്, തമ്പലമണ്ണ, ചേപ്പിലംകോട് ഭാഗങ്ങളിലും നിരവധി പേര്‍ക്ക് നാശനഷ്ടങ്ങള്‍ സംഭവിച്ചു. സോണി വെട്ടിക്കാട്ട്, ബൈജു തറയില്‍, ചാക്കോച്ചന്‍ പുരയിടത്തില്‍ എന്നിവര്‍ക്കാണ് കാര്യമായ നഷ്ടമുണ്ടായത്. പാമ്പിഴഞ്ഞപാറയില്‍ നാസര്‍ കുഞ്ഞൂറിന്റെ ഓടിട്ട വീടിന്റെ മേല്‍ക്കൂര കാറ്റില്‍ പറന്നു പോയി.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇന്ന് നേരിയ വര്‍ധന; ഇന്ന് പവന്‍ സ്വര്‍ണം വാങ്ങാന്‍ എത്ര നല്‍കണം, വില ഇനി കൂടുമോ കുറയുമോ ..അറിയാം

Business
  •  a month ago
No Image

'ഈ മലപ്പുറത്തുകാരനെയോർത്ത് ഏറെ അഭിമാനം' വിഘ്‌നേശിനെ പ്രശംസിച്ച് സയ്യിദ് മുനവർ അലി ശിഹാബ് തങ്ങൾ

Cricket
  •  a month ago
No Image

മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തബാധിതരുടെ വായ്പ എഴുതിത്തള്ളില്ലെന്ന് കേന്ദ്രം; നിലപാടില്‍ അതൃപ്തി പ്രകടിപ്പിച്ച് ഹൈക്കോടതി

Kerala
  •  a month ago
No Image

അദ്ദേഹം ഉണ്ടായിരുന്നെങ്കിൽ ബ്രസീലിനെതിരെ മൂന്ന് ഗോളുകൾ കൂടി ഞങ്ങൾ നേടിയേനെ: അൽവാരസ്

Football
  •  a month ago
No Image

മുംബൈയുടെ ചൈനമാൻ; വിഘ്‌നേഷിന്റെ പ്രതിഭ തിരിച്ചറിഞ്ഞ ഷരീഫ് ഉസ്താദ്

Cricket
  •  a month ago
No Image

'മനുഷ്യത്വരഹിതം' കുട്ടികളുടെ മാറിടത്തില്‍ സ്പര്‍ശിക്കുന്നത് ബലാത്സംഗമല്ലെന്ന് അലഹബാദ് ഹൈക്കോടതി വിധി സ്‌റ്റേ ചെയ്ത് സുപ്രിം കോടതി

National
  •  a month ago
No Image

24.6 ദശലക്ഷം റിയാലിന്റെ വമ്പന്‍ സാമൂഹിക സഹായ പദ്ധതികള്‍ പ്രഖ്യാപിച്ച് ഖത്തര്‍ റെഡ് ക്രസന്റ്

qatar
  •  a month ago
No Image

നിറത്തിന്റെ പേര് പറഞ്ഞ് അധിക്ഷേപം; ചീഫ് സെക്രട്ടറി ശാരദ മുരളീധരന്റെ ഹൃദയസ്പർശി കുറിപ്പ്”

Kerala
  •  a month ago
No Image

ആഘോഷങ്ങൾ വേണ്ട, സകൂൾ പരിസരത്ത് സുരക്ഷ കർശനമാക്കി പൊലിസ്

Kerala
  •  a month ago
No Image

നികുതി ദായകരെ ലക്ഷ്യം വെച്ച പുതിയ ആദായനികുതി ബിൽ; പാർലിമെന്റ് മഴകാല സമ്മേളനത്തിൽ പരിഗണിക്കും 

National
  •  a month ago