HOME
DETAILS

ശക്തമായ കാറ്റ്; മലയോര മേഖലയില്‍ വ്യാപക നാശനഷ്ടം

  
backup
July 18 2018 | 07:07 AM

%e0%b4%b6%e0%b4%95%e0%b5%8d%e0%b4%a4%e0%b4%ae%e0%b4%be%e0%b4%af-%e0%b4%95%e0%b4%be%e0%b4%b1%e0%b5%8d%e0%b4%b1%e0%b5%8d-%e0%b4%ae%e0%b4%b2%e0%b4%af%e0%b5%8b%e0%b4%b0-%e0%b4%ae%e0%b5%87%e0%b4%96


കോടഞ്ചരി: കഴിഞ്ഞദിവസം വീശിയടിച്ച ശക്തമായ കാറ്റില്‍ ശാന്തിനഗര്‍ മേഖലയില്‍ വ്യാപക നാശനഷ്ടം. തൊണ്ടലില്‍ സൂസമ്മ, തറപ്പില്‍ സണ്ണി, ശിവന്‍ പുല്‍തൊടുകേല്‍, തൈക്കൂട്ടത്തില്‍ വിന്‍സെന്റ് എന്നിവരുടെ വീടുകള്‍ മരം വീണ് തകര്‍ന്നു.
പ്രദേശത്ത് വ്യാപകമായ കൃഷി നാശവും ഉണ്ടായി. ആഗസ്തി ഓണംതുരുത്തിയില്‍, ജോണി ഓണംതുരുത്തില്‍, അമല്‍ലാല്‍ ഓണംതുരുത്തില്‍, കുഴുപ്പള്ളി ജോസ്, കുഴുപ്പള്ളി ബിനു, മേരി ശാന്തിനഗര്‍, ചാക്കോ പഴയവീട്ടില്‍, പീറ്റര്‍ പിണക്കാട്ട്, ബിന്‍സു പിണക്കാട്ട് എന്നിവരുടെ റബര്‍ മരങ്ങളും കാറ്റില്‍ നിലംപൊത്തി. മൈക്കാവിലും ശക്തമായ കാറ്റ് വീശിയടിച്ചു. മൈക്കാവ് തണ്ടാശ്ശേരി ചിന്നമ്മയുടെ ആസ്പറ്റോസ് ഷീറ്റ് മേഞ്ഞ വീടിന് മുകളില്‍ മരം ഒടിഞ്ഞു വീണതിനെ തുടര്‍ന്ന് മേല്‍ക്കൂര ഭാഗികമായി തകര്‍ന്നു. കോടഞ്ചേരി മേഖലയില്‍ ഒരാഴ്ചയായി ശക്തമായ മഴ തുടരുകയാണ്. രണ്ടു ദിവസമായി പല സമയത്തും മഴയോടൊപ്പം ശക്തമായ കാറ്റും വീശിയടിക്കുത് ജനങ്ങളെ കൂടുതല്‍ ഭീതിയിലാഴ്ത്തുന്നുണ്ട്.
കൂടരഞ്ഞിയില്‍ ശക്തമായ കാറ്റില്‍ മരഞ്ചാട്ടി ഇസ്‌ലാമിക് സെന്ററിന്റെ ഷീറ്റുകള്‍ മുഴുവന്‍ പറന്നുപോയി. അയ്യപ്പന്‍ ചെമ്പകശ്ശേരി, ജോര്‍ജ് തയ്യില്‍, മൈക്കിള്‍ പ്ലാക്കിയില്‍, തങ്കമ്മ കമുകിന്‍ തൊടിയില്‍, ലൈസ കളമ്പുകാട്ട്, ഹനീഫ കോട്ടോല, പൊന്നമ്മ തൊങ്ങുമ്മല്‍, മേലേ ലക്ഷം വീട് കോളനിയില്‍ പയ്യടിപ്പറമ്പില്‍ ആയിശ എന്നിവരുടെ വീടുകള്‍ മരം വീണു തകര്‍ന്നു.
കാറ്റില്‍ നാശനഷ്ടങ്ങള്‍ സംഭവിച്ച പ്രദേശങ്ങള്‍ തിരുവമ്പാടി പഞ്ചായത്ത് പ്രസിഡന്റ് പി.ടി അഗസ്റ്റിന്‍, വാര്‍ഡ് മെംബര്‍ സുഹറ മുസ്തഫ, സജി ഫിലിപ്പ്, അപ്പു കോട്ടയില്‍ എന്നിവരുടെ നേതൃത്വത്തില്‍ സന്ദര്‍ശിച്ചു. പാമ്പിഴഞ്ഞപാറ, പാലക്കടവ്, തമ്പലമണ്ണ, ചേപ്പിലംകോട് ഭാഗങ്ങളിലും നിരവധി പേര്‍ക്ക് നാശനഷ്ടങ്ങള്‍ സംഭവിച്ചു. സോണി വെട്ടിക്കാട്ട്, ബൈജു തറയില്‍, ചാക്കോച്ചന്‍ പുരയിടത്തില്‍ എന്നിവര്‍ക്കാണ് കാര്യമായ നഷ്ടമുണ്ടായത്. പാമ്പിഴഞ്ഞപാറയില്‍ നാസര്‍ കുഞ്ഞൂറിന്റെ ഓടിട്ട വീടിന്റെ മേല്‍ക്കൂര കാറ്റില്‍ പറന്നു പോയി.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വണ്ടിപ്പെരിയാറിൽ വനംവകുപ്പ് പിടികൂടിയ കടുവ ‍ ചത്തു

Kerala
  •  6 days ago
No Image

മുട്ടക്കായി അഭ്യര്‍ത്ഥിച്ച് യുഎസ്; തരില്ലെന്ന് ഫിന്‍ലഡ്, ഇതു നയതന്ത്രമല്ല, യാചനയെന്ന് സോഷ്യല്‍ മീഡിയ 

International
  •  6 days ago
No Image

നോമ്പ് കാലം പ്രമേഹരോഗികളെ സഹായിക്കുന്നതെങ്ങനെ: ഡോക്ടറുടെ വിശദീകരണം

uae
  •  6 days ago
No Image

വണ്ടിപ്പെരിയാരിലെ കടുവയെ മയക്കുവെടി വെച്ചു; വനം വകുപ്പ് കേന്ദ്രത്തിലേക്ക് കൊണ്ടുപോവും 

Kerala
  •  6 days ago
No Image

സ്വര്‍ണ വില പതിയെ കുറയുന്നു; പ്രതീക്ഷക്ക് വകയുണ്ടോ..അറിയാം 

Business
  •  6 days ago
No Image

പ്രതിദിനം 200 ടൺ കാർബൺ ഉദ്‌വമനം കുറക്കും; അബൂദബിയിലെ ബസ് സർവിസ് നമ്പർ 65 വ്യത്യസ്തമാകുന്നത് ഇങ്ങനെ

uae
  •  6 days ago
No Image

'മോസ്റ്റ് നോബിള്‍ നമ്പര്‍' ചാരിറ്റി ലേലത്തിലെ ഏറ്റവും വിലയേറിയ നമ്പര്‍ പ്ലേറ്റായി ഡിഡി5; വിറ്റുപോയത് 82 കോടി രൂപക്ക്

uae
  •  6 days ago
No Image

ഔറംഗസീബിന്റെ മഖ്ബറ പൊളിച്ചു നീക്കിയില്ലെങ്കിൽ കർസേവ; ഭീഷണിയുമായി വി.എച്ച്.പിയും ബജ്‌റംഗ്ദളും

National
  •  6 days ago
No Image

സഊദിയില്‍ മെത്താംഫെറ്റമിന്‍ ഉപയോഗിച്ചാല്‍ ഇനി അഴിയെണ്ണും; ലഹരിക്കെതിരെ കടുത്ത നടപടിയുമായി സര്‍ക്കാര്‍

Saudi-arabia
  •  6 days ago
No Image

സർക്കാറിന് തിരിച്ചടി, മുനമ്പം കമ്മീഷൻ  റദ്ദാക്കി; കമ്മീഷന് നിയമ സാധുത ഇല്ലെന്ന് ഹൈക്കോടതി 

Kerala
  •  6 days ago