തെരഞ്ഞെടുപ്പ് സമയത്ത് പാഠ്യപദ്ധതിയില്‍ നിന്ന് 'ജനാധിപത്യം' നീക്കി മോദി സര്‍ക്കാര്‍
ന്യൂഡല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പ് നടന്നുകൊണ്ടിരിക്കുന്നതിനിടെ ജനാധിപത്യത്തെ കുറിച്ചുള്ള പാഠഭാഗം ദേശീയപാഠ്യപദ്ധതിയായ നാഷനല്‍ കൗണ്‍സില്‍ ഫോര്‍ എജ്യുക്കേഷനല്‍ റിസര്‍ച്ച് ആന്‍ഡ് ട്രെയിനിങ്ങി (എന്‍.സി.ഇ.ആര്‍.ടി)ല്‍ നിന്ന് ഒഴിവാക്കി കേന്ദ്രസര്‍ക്കാര്‍.
ഒമ്പതാം ക്ലാസിലെ രാഷ്ട്രമീമാംസ പുസ്തകത്തില്‍ നിന്നും 'ജനാധിപത്യവും സമകാലീന ലോകവും' എന്ന അധ്യായമാണ് എന്‍.സി.ഇ.ആര്‍.ടി ഒഴിവാക്കിയത്. 1950 മുതല്‍ ലോകരാജ്യങ്ങളില്‍ ജനാധിപത്യ സംവിധാനത്തിന് ഉണ്ടായ വികാസത്തെക്കുറിച്ചാണ് ഒഴിവാക്കപ്പെട്ട അധ്യായത്തില്‍ പറയുന്നത്. കോളനിവാഴ്ചയുടെ അന്ത്യം, സാര്‍വത്രിക വോട്ടവകാശം, ഇന്ത്യയുടെ അയല്‍രാജ്യങ്ങളായ പാകിസ്താന്‍, മ്യാന്‍മര്‍, നേപ്പാള്‍ എന്നിവയിലെ ജനാധിപത്യം തുടങ്ങിയ വിഷയങ്ങളും ഈ അധ്യായത്തില്‍ ഉള്‍പ്പെടുത്തിയിരുന്നു.
പാഠ്യപദ്ധതി തയ്യാറാക്കുമ്പോള്‍ 2005ല്‍ സമിതിയിലുണ്ടായിരുന്ന ആരുമായും കൂടിയാലോചിക്കാതെയാണ് പാഠഭാഗം നീക്കിയതെന്ന് അഡൈ്വസറി കമ്മിറ്റി തലവനായിരുന്ന ഹരി വാസുദേവന്‍ പറഞ്ഞു.
പാഠഭാഗം ഒഴിവാക്കിയതിനുള്ള കാരണം എന്‍.സി.ഇ.ആര്‍.ടി അധികൃതര്‍ വ്യക്തമാക്കിയിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."