HOME
DETAILS

അസൗകര്യങ്ങളുടെ നടുവില്‍ അരുവിക്കര പൊലിസ് സ്റ്റേഷന്‍

  
backup
April 18 2019 | 04:04 AM

%e0%b4%85%e0%b4%b8%e0%b5%97%e0%b4%95%e0%b4%b0%e0%b5%8d%e0%b4%af%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3%e0%b5%81%e0%b4%9f%e0%b5%86-%e0%b4%a8%e0%b4%9f%e0%b5%81%e0%b4%b5%e0%b4%bf%e0%b4%b2%e0%b5%8d-5

നെടുമങ്ങാട്: അസൗകര്യങ്ങളുടെ നടുവില്‍ അരുവിക്കര പൊലിസ് സ്റ്റേഷന്‍. കാടുകയറി ഇഴജന്തുക്കളുടെ താവളമായ പരിസരം. ഇടിഞ്ഞു പൊളിഞ്ഞു വീഴാറായ തകര ഷീറ്റിനടിയില്‍ പ്രവര്‍ത്തിക്കുന്ന പൊലിസ് സ്റ്റേഷന്‍. മഴയായാല്‍ ചോര്‍ന്നൊലിക്കും. ചൂടായാല്‍ വെന്തുരുകും. ഇതൊക്കെയാണ് അരുവിക്കര പൊലിസ് സ്റ്റേഷന്റെ അവസ്ഥ. ഇപ്പോഴാകട്ടെ വൈദ്യുതിയും ഇല്ല. അരുവിക്കര പൊലിസ് സ്റ്റേഷനില്‍ അടിക്കടി ഉണ്ടാകുന്ന വൈദ്യുതിമുടക്കം സ്റ്റേഷന്റെ പ്രവര്‍ത്തനത്തെ ബാധിക്കുന്നു.
കഴിഞ്ഞ രണ്ടാഴ്ചയായി പകല്‍ സമയം സ്റ്റേഷനിലും പരിസര പ്രദേശങ്ങളിലും വൈദ്യുതി ഉണ്ടാകാറില്ല.അരുവിക്കര ജങ്ഷന്‍, ഇടത്തറ, പൊലിസ് സ്റ്റേഷന്‍, ഡാമിന്റെ പരിസരപ്രദേശങ്ങള്‍ എന്നിവിടങ്ങളിലാണ് വൈദ്യുതി മുടക്കം പതിവായത്. വൈകിട്ട് വരുന്ന വൈദ്യുതി അടുത്തദിവസം രാവിലെ വീണ്ടും പോകുകയാണ് പതിവ്. ഇതുകാരണം സ്റ്റേഷന്റെയും സമീപ പ്രദേശങ്ങളിലെ വിവിധ സ്ഥാപനങ്ങളിലെയും ദൈനംദിന പ്രവര്‍ത്തനങ്ങള്‍ അവതാളത്തിലാകുന്നു.
ദീര്‍ഘനേരം വൈദ്യുതി നിലയ്ക്കുന്നതു കാരണം പൊലിസ് സ്റ്റേഷനിലെ കംപ്യൂട്ടര്‍ സംവിധാനങ്ങള്‍ പലപ്പോഴും തകരാറിലാണ്. ഓണ്‍ലൈന്‍ സംവിധാനം നിലവില്‍വന്നശേഷം കോടതികളില്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യുന്നത് കംപ്യൂട്ടറിലൂടെയാണ്. വൈദ്യുതിയുടെ അഭാവം കാരണം ഇത് യഥാസമയം ചെയ്യാനാകുന്നില്ല. മേലുദ്യോഗസ്ഥര്‍ക്ക് ദിവസവും അയയ്‌ക്കേണ്ട ഇമെയിലുകള്‍ അയയ്ക്കാനാവുന്നില്ല. തെരഞ്ഞെടുപ്പു സമയമായതിനാല്‍ കലക്ടര്‍ക്കും മറ്റും അയയ്‌ക്കേണ്ട സന്ദേശംപോലും അയയ്ക്കാനാകാത്ത അവസ്ഥയാണ്. ഫോട്ടോസ്റ്റാറ്റ് എടുക്കാനോ ടോര്‍ച്ച്, മൊബൈല്‍ ഫോണ്‍ തുടങ്ങിയവ ചാര്‍ജ് ചെയ്യാനോ സാധിക്കുന്നില്ല. ഷീറ്റിട്ട ഒരു മുറിയിലാണ് പൊലിസ് സ്റ്റേഷന്‍. കടുത്ത വേനല്‍ച്ചൂടില്‍ ഫാന്‍ പോലുമില്ലാതെ ഷീറ്റിനടിയില്‍ വിയര്‍ത്തിരിക്കേണ്ട ഗതികേടിലാണ് പൊലിസുകാര്‍. വൈദ്യുതി മുടക്കത്തെക്കുറിച്ച് നിരവധി തവണ വൈദ്യുതി ബോര്‍ഡിനെ വിവരമറിയിച്ചിട്ടും യാതൊരു നടപടിയും ഇതുവരെ ഉണ്ടായിട്ടില്ല.നേരത്തെ തന്നെ പുതിയ പൊലിസ് സ്റ്റേഷന്‍ വേണമെന്ന അപേക്ഷയുമായി നാട്ടുകാര്‍ രംഗത്ത് വന്നിരുന്നു. എന്നാല്‍ ഇത്രയും കാലമായിട്ടും ഇതിനൊരു പരിഹാരം ഉണ്ടാക്കാന്‍ സര്‍ക്കാരിന് സാധിച്ചിട്ടില്ല.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നെതന്യാഹുവിന്റെ വിചാരണ തുടങ്ങി

International
  •  2 minutes ago
No Image

പത്താം ക്ലാസ് തോറ്റവര്‍ക്ക് ഒന്നരലക്ഷത്തിലധികം ശമ്പളം, ITIക്കാര്‍ എന്‍ജിനീയര്‍, റീഡര്‍മാര്‍ സബ് എന്‍ജിനീയര്‍മാരും; ഇതൊക്കെയാണ് KSEBയില്‍ നടക്കുന്നത്

Kerala
  •  16 minutes ago
No Image

വെക്കേഷനില്‍ യാത്ര പ്ലാന്‍ ചെയ്യുന്നുണ്ടോ? ധൈര്യമായി വീട് പൂട്ടി പോകാം; ദുബൈ പൊലിസിന്റെ കാവലുണ്ട്

uae
  •  an hour ago
No Image

ഇ.വി.എമ്മിനെതിരെ ഇന്‍ഡ്യാ സഖ്യം സുപ്രിം കോടതിയിലേക്ക്

National
  •  an hour ago
No Image

കുമാരനെല്ലൂരില്‍ റെയില്‍വേ ട്രാക്കില്‍ അറ്റക്കുറ്റപ്പണി; കോട്ടയം- എറണാകുളം റൂട്ടില്‍ ട്രെയിനുകള്‍ വൈകിയോടുന്നു

Kerala
  •  2 hours ago
No Image

48 മണിക്കൂറിനിടെ 480 ആക്രമണങ്ങള്‍; സിറിയയില്‍ സൈനിക കേന്ദ്രങ്ങളും തന്ത്രപ്രധാന മേഖലകളും ലക്ഷ്യമിട്ട് ഇസ്‌റാഈല്‍ 

International
  •  2 hours ago
No Image

ഇവരും മനുഷ്യരല്ലേ..... പ്രളയത്തിൽ വീടുനഷ്ടമായ നൂറോളം ആദിവാസി കുടുംബങ്ങൾക്ക് നരകജീവിതം

Kerala
  •  2 hours ago
No Image

45 പേരുടെ ജീവനെടുത്ത തേക്കടി ബോട്ട് ദുരന്തം; 15 വര്‍ഷത്തിന് ശേഷം വിചാരണ തുടങ്ങുന്നു

Kerala
  •  2 hours ago
No Image

ഇതാണ് മോട്ടിവേഷന്‍: 69 ാം വയസ്സില്‍ 89 കി.മി സൈക്ലിങ്, നീന്തല്‍, ഓട്ടവും.! പരിമിതികള്‍ മറികടന്ന് ബഹ്‌റൈനില്‍ ചാലഞ്ച് പൂര്‍ത്തിയാക്കി ഇന്ത്യക്കാരന്‍

Fitness
  •  2 hours ago
No Image

ഉരുൾദുരന്തം: ഒന്നും ലഭിക്കാതെ കെട്ടിട ഉടമകൾ നഷ്ടം കണക്ക് 40 കോടിയിലധികം

Kerala
  •  3 hours ago