HOME
DETAILS
MAL
പൂരം കൊടിയേറ്റം ചടങ്ങ് മാത്രമാക്കിയത് ശരിയായില്ല: കൊച്ചിന് ദേവസ്വം ബോര്‍ഡ്
backup
April 29 2017 | 21:04 PM
തൃശൂര്‍: പാറമേക്കാവ് ദേവസ്വം തൃശ്ശൂര്‍ പൂരത്തോട് അനുബന്ധിച്ച് നടത്തിയ കൊടിയേറ്റം ചടങ്ങാക്കി മാത്രം നടത്തിയത് ശരിയായില്ലെന്ന് കൊച്ചിന് ദേവസ്വം ബോര്‍ഡ് സ്പെഷ്യല്‍ ദേവസ്വം കമ്മീഷണര്‍ ആര് ഹരി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
പൂരത്തോട് നിഷേധ സമീപനം നടത്തുന്നത് ശരിയല്ല. വെടിക്കെട്ടിന് കുറവുണ്ടാകുന്നത് നിയമപരമായി ചില തടസ്സങ്ങള്‍ കൊണ്ടാണ്.
തൃശ്ശൂര്‍പൂരത്തോടനുബന്ധിച്ച് വര്‍ഷങ്ങളായി നടക്കുന്ന ആചാരങ്ങളും അനുഷ്ഠാനങ്ങളും ഒഴിവാക്കുന്നത് ശരിയല്ല.
അത് ജനങ്ങളോടുളള അവഗണനയാകും. അതുകൊണ്ട് പൂരത്തോടനുബന്ധിച്ച് എല്ലാ ആചാരങ്ങളും അനുഷ്ഠാനങ്ങളും നടത്തുവാന്‍ ബന്ധപ്പെട്ട എല്ലാ ക്ഷേത്രങ്ങള്‍ക്കും ഉത്തരവാദിത്വമുണ്ടെന്നും അത് വിധിയാംവണ്ണം നടത്തണമെന്നും കൊച്ചിന് ദേവസ്വം ബോര്‍ഡിനുവേണ്ടി സ്പെഷ്യല്‍ ദേവസ്വം കമ്മീഷണര്‍ നിര്‍ദ്ദേശിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."