HOME
DETAILS
MAL
പശ്ചിമഘട്ട വികസനപദ്ധതി: ഭരണാനുമതി ലഭിച്ചു
backup
April 29 2017 | 21:04 PM
രാജപുരം: വെസ്റ്റ് എളേരി ഗ്രാമ പഞ്ചായത്തിലെ കമ്മാടം നീര്‍ത്തട വികസനപദ്ധതിയ്ക്ക് 35.91 ലക്ഷം രൂപയുടെയും പുല്ലൂര്‍-പെരിയ പഞ്ചായത്തിലെ കൂടാനം നീര്‍ത്തട വികസന പദ്ധതിക്ക് 5.91 ലക്ഷം രൂപയുടേയും കിനാനൂര്‍ കരിന്തളം പഞ്ചായത്തിലെ പാറക്കോല്‍-കീക്കാനം നീര്‍ത്തട വികസനപദ്ധതിയ്ക്കായി 36.51 ലക്ഷം രൂപയുടെയും ഈസ്റ്റ് ഏളേരി പഞ്ചായത്തിലെ ചിറ്റാരിക്കാല്‍ നീര്‍ത്തട വികസനപദ്ധതി 32.90 ലക്ഷം ഗോക്കടവ് 38.38 ലക്ഷം രൂപയുടെയും പദ്ധതികള്‍ക്കു ഭരണാനുമതി ലഭിച്ചു. അനുവദിച്ച തുക 2018 മാര്‍ച്ച് 31നകം പൂര്‍ണമായി വിനിയോഗിച്ചാല്‍ മാത്രമേ അടുത്ത ഗഡുവിന് അര്ഹതയുണ്ടാകൂവെന്നു ജില്ലാ പ്ലാനിങ് ഓഫിസര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."