യു.ഡി.എഫ് അവസാനഘട്ട പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കുന്നു
എടച്ചേരി: തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ എടച്ചേരിയില്‍ യു.ഡി.എഫ് കേന്ദ്രങ്ങളില്‍ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കുന്നു. പരസ്യപ്രചാരണങ്ങളില്‍ നിന്ന് മാറി വീടുകള്‍ കേന്ദ്രീകരിച്ചുകൊണ്ടുള്ള സ്‌ക്വാഡ് പ്രവര്‍ത്തനങ്ങളും, കുടുംബയോഗങ്ങളുമാണ് ഇപ്പോള്‍ പുരോഗമിക്കുന്നത്. പഞ്ചായത്തിലെ ഭൂരിഭാഗം ബൂത്തുകളിലും കുടുംബയോഗങ്ങള്‍ പൂര്‍ത്തിയായി. മറ്റുള്ള വാര്‍ഡുകളില്‍ രണ്ട് ദിവസത്തിനുള്ളില്‍ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാകും. മുഴുവന്‍ വീടുകളിലും കെ. മുരളീധരനെ വിജയിപ്പിക്കാനാവാശ്യമായ ലഘുലേഖകളും നോട്ടീസുകളും വിതരണം ചെയ്യുന്നുണ്ട്.
സ്ഥാനാര്‍ഥിയുടെ പടം വച്ചുള്ള വിഷു ആശംസകളും വീടുകളില്‍ എത്തിച്ചിട്ടുണ്ട്. അടുത്ത ദിവസങ്ങളില്‍ വീടുകള്‍ സന്ദര്‍ശിച്ച് വോട്ടര്‍മാരെ പോളിങ് ബൂത്തിലെത്തിക്കാനുള്ള പ്രവര്‍ത്തനങ്ങളാണ് ഇപ്പോള്‍ നടക്കുന്നത്. പട്ടികയിലെ മുഴുവന്‍ വോട്ടുകളും ചെയ്യിക്കാനുള്ള ഒരുക്കങ്ങളും നടക്കുന്നുണ്ട്. പ്രചാരണത്തിന്റെ ഭാഗമായി ഷാര്‍ജ കെ.എം.സി.സി കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നാളെ പുതിയങ്ങാടി കമ്മ്യൂണിറ്റി ഹാളില്‍ തെരഞ്ഞെടുപ്പ് സെമിനാര്‍ സംഘടിപ്പിക്കും. വൈകിട്ട് മൂന്ന് മണിക്ക് നടക്കുന്ന പരിപാടിയില്‍ സി.പി ജോണ്‍, എന്‍.അഹമ്മദ് പങ്കെടുക്കും.
എടച്ചേരി യു.ഡി.എഫ് തെരഞ്ഞെടുപ്പ് കമ്മറ്റി ഓഫിസില്‍ ചേര്‍ന്ന വിലയിരുത്തല്‍ യോഗം ടി.കെ അഹമ്മദ് ഉദ്ഘാടനം ചെയ്തു. ടി.കെ മോട്ടി അധ്യക്ഷനായി.
വിവിധ ബൂത്തുകളിലെ നിരീക്ഷകരായ ചുണ്ടയില്‍ മുഹമ്മദ്, കെ.മൊയ്തു, കെ.പവിത്രന്‍, കിഷോര്‍, പി.കെ മുഹമ്മദ്, അബ്ദുല്ല കൊമ്മിളി, അബൂബക്കര്‍ കമ്മോളി, വി.പി അബൂബക്കര്‍, കുനിയില്‍ ഹമീദ്, എം.പി അശ്‌റഫ്, ഒ.കെ മൊയ്തു, കടുക്കാങ്ങി അമ്മദ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."