HOME
DETAILS

ആന്ധ്രയില്‍ കൊവിഡ് കെയര്‍  സെന്ററില്‍ വന്‍ തീപിടുത്തം

  
backup
August 10 2020 | 03:08 AM

%e0%b4%86%e0%b4%a8%e0%b5%8d%e0%b4%a7%e0%b5%8d%e0%b4%b0%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%95%e0%b5%8a%e0%b4%b5%e0%b4%bf%e0%b4%a1%e0%b5%8d-%e0%b4%95%e0%b5%86%e0%b4%af%e0%b4%b0%e0%b5%8d
 
 
വിജയവാഡ:  ആന്ധ്രപ്രദേശില്‍ കൊവിഡ് കെയര്‍ സെന്ററിലുണ്ടായ വന്‍ തീപിടിത്തത്തില്‍ 10 പേര്‍ മരിച്ചു.
വിജയവാഡയില്‍ കൊവിഡ് ചികിത്സാ കേന്ദ്രമാക്കിമാറ്റിയ ഹോട്ടലില്‍ ഇന്നലെ രാവിലെയാണ് സംഭവം. 
  ഷോട്ട് സര്‍ക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് വിലയിരുത്തല്‍. സംഭവസമയം 30 ഓളം രോഗികളും 10 ആരോഗ്യപ്രവര്‍ത്തകരുമായിരുന്നു ഇവിടെ ഉണ്ടായിരുന്നത്. ഹോട്ടലിന്റെ താഴെ നിലയിലുണ്ടായ തീപ്പിടുത്തം രണ്ടാം നിലിലേക്കും വ്യാപിക്കുകയായിരുന്നു. അതേസമയം ഹോട്ടല്‍ ഫയര്‍ആന്റ് റെസ്‌ക്യൂ വിഭാഗത്തിന്റെ സുരക്ഷാ മാദനദണ്ഡങ്ങള്‍ പാലിച്ചിരുന്നില്ലെന്നും റിപ്പോര്‍ട്ടുണ്ട്. സംഭവം ഞെട്ടിപ്പിക്കുന്നതാണെന്ന് അന്ധ്ര മുഖ്യമന്ത്രി ജഗന്‍മോഹന്‍ റെഡ്ഡി പ്രതികരിച്ചു. തീപ്പിടുത്തം സംബന്ധിച്ച് വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും അദ്ദേഹം ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു. ഇരകളുടെ കുടുംബങ്ങള്‍ക്ക് 50 ലക്ഷം സഹായധനം പ്രഖ്യാപിച്ചു. 
അന്വേഷണം ആരംഭിച്ചതായി ജില്ലാകലക്ടര്‍ മുഹമ്മദ് ഇംതിയാസ് പറഞ്ഞു.
സംഭവത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി, രാഷ്ട്രപതി രാംനാഥ് കോവിന്ദ് എന്നിവര്‍ അനുശോചിച്ചു. രാജ്യത്ത് സമാനമായ രണ്ടാമത്തെ അപകടമാണിത്. കഴിഞ്ഞ ചൊവ്വാഴ്ച ഗുജറാത്തില്‍ കൊവിഡ് ചികിത്സാ കേന്ദ്രത്തിന് തീപ്പിടിച്ച് എട്ടു രോഗികള്‍ മരിച്ചിരുന്നു. 
ആന്ധ്രപ്രദേശില്‍ ഇന്നലെ 10080 പുതിയ കൊവിഡ് കേസുകളാണ് റിപ്പോര്‍ട്ട ് ചെയ്യപ്പെട്ടത്. സംസ്ഥാനത്ത് ഇതുവരെ കൊവിഡ് ബാധിച്ചവരുടെ എണ്ണം 2,17,040 ആയി ഉയര്‍ന്നു


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എല്ലാ സ്വകാര്യ ഭൂമിയും പൊതുനന്മക്കായി ഏറ്റെടുക്കാനാവില്ലെന്ന് സുപ്രിം കോടതി;  ഉത്തരവ് റദ്ദാക്കി

National
  •  a month ago
No Image

ഈ മാസവും സര്‍ ചാര്‍ജ്ജ് ഈടാക്കാന്‍ കെ.എസ്.ഇ.ബി; യൂണിറ്റിന് 19 പൈസ 

Kerala
  •  a month ago
No Image

ലോറന്‍സ് ബിഷ്‌ണോയിയുടെ ചിത്രമുള്ള ടീഷര്‍ട്ടുകള്‍ വിറ്റു, പുലിവാലു പിടിച്ച് മീഷോ

National
  •  a month ago
No Image

സാന്ദ്രാ തോമസിനെ പുത്താക്കി പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍; നിയമപരമായി മുന്നോട്ടെന്ന് സാന്ദ്ര

Kerala
  •  a month ago
No Image

'മദ്രസകള്‍ ഔപചാരിക വിദ്യാഭ്യാസത്തിന്റെ ഭാഗം' 2004 യു.പി മദ്രസാ വിദ്യാഭ്യാസ നിയമം ശരിവച്ച് സുപ്രിം കോടതി, അലഹബാദ് ഹൈക്കോടതി ഉത്തരവ് റദ്ദാക്കി

National
  •  a month ago
No Image

ജാതി അന്വേഷിക്കാന്‍ പി.എസ്.സിക്ക് അധികാരമില്ല- ഹൈക്കോടതി 

Kerala
  •  a month ago
No Image

'തലയില്‍ തൊപ്പി, കഴുത്തില്‍ കഫിയ; പ്രസംഗത്തില്‍ ഖുര്‍ആന്‍ സുക്തവും പ്രവാചക വചനങ്ങളും...' യു.പിയില്‍ മുസ്‌ലിം ഭൂരിപക്ഷ പ്രദേശത്ത് വോട്ടു പിടിക്കാന്‍ ബി.ജെ.പി 'തന്ത്രം' ഇങ്ങനെ

National
  •  a month ago
No Image

പ്രോ കുര്‍ദിഷ് പാര്‍ട്ടിയുമായി ബന്ധമുണ്ടെന്നാരോപിച്ച് മൂന്ന് മേയര്‍മാരെ പുറത്താക്കി തുര്‍ക്കി

International
  •  a month ago
No Image

കുഞ്ഞിന് 'ദുആ' എന്ന് പേരിട്ടു; ബോളിവുഡ് താരങ്ങള്‍ ദീപിക-രണ്‍വീര്‍ ദമ്പതികള്‍ക്കെതിരെ രൂക്ഷമായ സൈബറാക്രമണം 

National
  •  a month ago
No Image

സംസ്ഥാന സ്‌കൂള്‍ കായികമേള:  ഗെയിംസ് മത്സരങ്ങള്‍ ഇന്ന് 

Others
  •  a month ago