HOME
DETAILS

ക്വാറിക്ക് പഞ്ചായത്ത് ഒത്താശ ചെയ്യുന്നുവെന്ന് ജനകീയ സമരസമിതി

  
backup
July 19 2016 | 17:07 PM

%e0%b4%95%e0%b5%8d%e0%b4%b5%e0%b4%be%e0%b4%b1%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b5%8d-%e0%b4%aa%e0%b4%9e%e0%b5%8d%e0%b4%9a%e0%b4%be%e0%b4%af%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%8d-%e0%b4%92%e0%b4%a4



തോണിച്ചാല്‍: എടവക പഞ്ചായത്തിലെ തോണിച്ചാല്‍ അത്തേരിക്കുന്നില്‍ പ്രവര്‍ത്തിക്കുന്ന കരിങ്കല്‍ ക്രഷറിനെ സഹായിക്കുന്ന നിലപാടില്‍ നിന്നും പഞ്ചായത്ത് ഭരണസമിതി പിന്തിരിയണമെന്ന് ജനകീയ സമരസമിതി ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. അല്ലാത്തപക്ഷം അനിശ്ചിതകാല സമരപരിപാടികള്‍ ആരംഭിക്കുമെന്ന് ഭാരവാഹികള്‍ മുന്നറിയിപ്പ് നല്‍കി. 2015-16 വര്‍ഷത്തെ പ്രവര്‍ത്തനാനുമതി ക്രഷറിന് പഞ്ചായത്ത് അനുവദിച്ചിരുന്നില്ല. ഇതിനെതിരെ ക്രഷറുടമ ഹൈക്കോടതിയിലും പഞ്ചായത്ത് ട്രിബ്യൂണല്‍ മുമ്പാകെയും നല്‍കിയ ഹര്‍ജികളില്‍ ഇനിയും തീര്‍പ്പുണ്ടായിട്ടില്ല. 2016-17 വര്‍ഷത്തേക്ക് സമര്‍പ്പിച്ച ട്രേഡ് ലൈസന്‍സിലും പഞ്ചായത്ത് സെക്രട്ടറി തീരുമാനമെടുക്കാത്തതിനെ തുടര്‍ന്ന് ഉടമ ട്രിബ്യൂണലിനെ സമീപിക്കുകയും ട്രിബ്യൂണല്‍ പഞ്ചായത്ത് ഭരണസമിതിക്ക് അപ്പീല്‍ സമര്‍പ്പിക്കാനും അപ്പീല്‍ തീര്‍പ്പാകുന്നത് വരെ സ്ഥാപനം പ്രവര്‍ത്തിക്കാനുമതി നല്‍കുകയുമാണുണ്ടായത്. എന്നാല്‍ മാസങ്ങള്‍ കഴിഞ്ഞിട്ടും ഭരണസമിതി അന്തിമ തീരുമാനമെടുക്കാതെ നീട്ടിക്കൊണ്ടു പോവുകയാണ്. ക്രഷറിന്റെ ചുറ്റുവട്ടത്തുമായി നിരവധി കുടുംബങ്ങള്‍ താമസിക്കുന്നുണ്ട്. ക്രഷറിനാവശ്യമായ അളവില്‍ ഭൂമി ഉടമയുടെ കൈവശമില്ല. ഒട്ടനവധി പരാതികള്‍ ക്രഷറിനെതിരെ നിലനില്‍ക്കുന്നുണ്ട്. ഈ സാഹചര്യത്തില്‍ പഞ്ചായത്ത് ഭരണസമിതി ശക്തമായ തീരുമാനമെടുക്കാതെ കാലതാമസം വരുത്തുന്നതില്‍ ദുരൂഹതയുണ്ടെന്ന് ഭാരവാഹികള്‍ പറഞ്ഞു. എം.പി വത്സന്‍, ഷീലാ കമലാ സന്‍, ജി.കെ മാധവന്‍, പ്രദീപ് കുമാര്‍, സാജന്‍, ത്രേസ്യാ മാത്യു, ലീലാ സുധാകരന്‍ എന്നിവര്‍ പറഞ്ഞു.








Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഒറ്റപ്പെട്ട ഇടിമിന്നലോടു കൂടിയ മഴയ്ക്കു സാധ്യത

Kerala
  •  13 minutes ago
No Image

പനയംപാടം സന്ദര്‍ശിക്കാന്‍ ഗതാഗത മന്ത്രി; അപകടമേഖലയില്‍ ഇന്ന് സംയുക്ത സുരക്ഷാ പരിശോധന

Kerala
  •  an hour ago
No Image

ജാമ്യം ലഭിച്ചിട്ടും രാത്രി മുഴുവന്‍ ജയിലില്‍; ഒടുവില്‍ അല്ലു അര്‍ജുന്‍ ജയില്‍മോചിതനായി

National
  •  an hour ago
No Image

മദ്യപന്മാർ ജാഗ്രതൈ ! 295 ബ്രീത്ത് അനലൈസറുകൾ വാങ്ങാൻ ആഭ്യന്തരവകുപ്പ്

Kerala
  •  an hour ago
No Image

ആറുമാസമായിട്ടും  പുതിയ കൊടിയുമില്ല, പാർട്ടിയുമില്ല ; കേരള ജെ.ഡി.എസിൽ ഭിന്നത രൂക്ഷം

Kerala
  •  2 hours ago
No Image

പ്രായപൂര്‍ത്തിയാകാത്ത കുട്ടി സ്‌കൂട്ടര്‍ ഓടിച്ച സംഭവത്തില്‍ അമ്മയ്‌ക്കെതിരെ കേസെടുത്തു

Kerala
  •  10 hours ago
No Image

മുനമ്പത്തേത് ക്രിസ്ത്യന്‍- മുസ്‌ലിം പ്രശ്‌നമല്ലെന്ന് കാത്തലിക് ബിഷപ് കോണ്‍ഫറന്‍സ് 

Kerala
  •  11 hours ago
No Image

ഐഎഫ്എഫ്‌കെ ഉദ്ഘാടനത്തിനെത്തിയ മുഖ്യമന്ത്രിക്ക് നേരെ കൂവല്‍; യുവാവ് പിടിയില്‍

Kerala
  •  12 hours ago
No Image

തട്ടിക്കൊണ്ടുപോകൽ കേസിലെ പ്രതിയെ എംഡിഎംഎയുമായി പട്ടാമ്പി പൊലിസ് പിടികൂടി 

Kerala
  •  12 hours ago
No Image

ഫ്രാങ്കോയിസ് ബെയ്റൂവ് പുതിയ ഫ്രഞ്ച് പ്രധാനമന്ത്രി

International
  •  13 hours ago