ഗ്രീഷ്‌മോത്സവം: ജില്ലാതല പരിശീലനം നടത്തി
മലപ്പുറം: ജില്ലാ ശുചിത്വമിഷന്റെ നേതൃത്വത്തില്‍ നടത്തുന്ന ഗ്രീഷ്‌മോത്സവം 2017- 'ചക്ക, മാങ്ങ, തേങ്ങ' ജില്ലാതല റിസോഴ്‌സ് പേഴ്‌സണ്‍ പരിശീലന പരിപാടിയുടെ ഉദ്ഘാടനം ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡന്റ് സക്കീന പുല്‍പ്പാടന്‍ നിര്‍വഹിച്ചു. ജൈവ അജൈവ മാലിന്യസംസ്‌കരണ രീതികള്‍ പരിചയപ്പെടുത്തുക, വീടുകളിലും സ്ഥാപനങ്ങളിലും ഇവ സ്ഥാപിക്കേണ്ട ആവശ്യകത പുതുതലമുറയെ ബോധ്യപ്പെടുത്തി നവകേരള സംസ്‌കാരം രൂപപ്പെടുത്തുക തുടങ്ങിയവയാണ് പരിപാടിയുടെ ലക്ഷ്യം.
ഒരു പഞ്ചായത്തില്‍ 50 വിദ്യാര്‍ഥികളെ പങ്കെടുപ്പിച്ചു മൂന്നു ദിവസങ്ങളിലായി നടത്തുന്ന ക്യാംപില്‍ ചക്ക, മാങ്ങ, തേങ്ങ തുടങ്ങിയവകൊണ്ടു നിര്‍മിച്ച വിഭവങ്ങളാണ് നല്‍കുന്നത്. പരിശീലനത്തില്‍ വിദ്യാഭ്യാസം, ആരോഗ്യം, തദ്ദേശ സ്വയംഭരണം, കുടുംബശ്രീ, സന്നദ്ധ പ്രവര്‍ത്തകള്‍ തുടങ്ങി വിവിധ മേഖലകളിലുള്ളവര്‍ പങ്കെടുത്തു. ജില്ലാ കോഡിനേറ്റര്‍ പ്രീതി മേനോന്‍ അധ്യക്ഷയായി. ശുചിത്വമിഷന്‍ റിസോഴ്‌സ് പേഴ്‌സണ്‍മാരായ ശങ്കരനാരായണന്‍, ജയരാജന്‍, നാദിര്‍ഷ എന്നിവര്‍ നേതൃത്വം നല്‍കി. പ്രോഗ്രാം ഓഫിസര്‍ ജ്യോതിഷ് വിഷയമവതരിപ്പിച്ചു. അസി. കോഡിനേറ്റര്‍മാരായ സൈനുദ്ദീന്‍, കമറുദ്ദീന്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."