മഴയത്തും കുറയാത്ത പ്രചാരണച്ചൂടില്‍ ചാഴിക്കാടന്‍
കോട്ടയം: വെയിലാറി മഴയെത്തിയിട്ടും പ്രചാരണത്തിന്റെ ചൂട് ഒരു തരി പോലും കുറയാതെ യു.ഡി.എഫ് സ്ഥാനാര്‍ഥി തോമസ് ചാഴിക്കാടന്‍. ഇന്നലെ കോട്ടയം കുമാരനല്ലൂരില്‍ നിന്നായിരുന്നു തോമസ് ചാഴിക്കാടന്റെ പ്രചാരണം ആരംഭിച്ചത്. യു.ഡി.എഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി കണ്‍വീനര്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എ.ംഎല്‍.എ പ്രചാരണം ഉദ്ഘാടനം ചെയ്തു.
സംസ്ഥാനത്തെ ഇരുപത് 20 പാര്‍ലമെന്റ് മണ്ഡലങ്ങളിലും യു.ഡി.എഫ്് സ്ഥാനാര്‍ഥികള്‍ വിജയം ഉറപ്പിച്ചു കഴിഞ്ഞു. രാഹുല്‍ ഗാന്ധിയുടെ വരവോടെ സംസ്ഥാനം മുഴുവന്‍ യു.ഡി.എഫ് തരംഗം ആഞ്ഞടിക്കുകയാണ്. കോട്ടയം പാര്‍ലമെന്റ് മണ്ഡലത്തിലും തോമസ് ചാഴിക്കാടന്‍ എന്ന പേരല്ലാതെ മറ്റൊരു പേരും കേള്‍ക്കാനില്ലാത്ത അവസ്ഥയാണെന്നും അദ്ദേഹം പറഞ്ഞു.
തുടര്‍ന്ന് കോട്ടയം നഗരത്തിലെ വിവിധ സ്ഥലങ്ങളില്‍ ചാഴിക്കാടന്‍ തുറന്ന വാഹനത്തില്‍ പ്രചാരണത്തിനെത്തി. ഉച്ചവരെ പൊള്ളുന്ന വെയിലില്‍ പ്രചാരണം നടത്തിയ സ്ഥാനാര്‍ഥി വൈകീട്ട് പെയ്ത മഴയെ വെല്ലുവിളിച്ച് പര്യടനം തുടര്‍ന്നു. കുമാരനല്ലൂരില്‍ നിന്നും ആരംഭിച്ച പര്യടനം നഗരസഭ പരിധിയിലാണ് പ്രചാരണം അവസാനിച്ചത്.
ഇന്ന് ചാഴിക്കാടന്‍ പാലാ നിയോജക മണ്ഡലത്തില്‍ കെ.എം മാണി സ്മൃതി യാത്രയെ തുടര്‍ന്ന് പര്യടനം ഒഴിവാക്കി. പാലായിലെ എട്ടു പഞ്ചായത്തിലും പാലാ നഗരസഭയിലും ഇന്ന് കെ.എം മാണി സ്മൃതിയാത്ര നടക്കും. രാവിലെ എട്ടു മണിയോടെ കെ.എം മാണിയുടെ ശവകുടീരത്തില്‍ പുഷ്പാര്‍ച്ചന നടത്തിയ ശേഷമാണ് സ്മൃതിയാത്ര ആരംഭിക്കുക. മീനച്ചില്‍ മണ്ഡലത്തിലെ പാറപ്പള്ളി പാട്ടുപാറ ജങ്ഷനില്‍ നിന്നും രാവിലെ പത്തിന് സ്മൃതി യാത്ര ആരംഭിക്കും. തുടര്‍ന്ന് എലിക്കുളം, കൊഴുവനാല്‍, രാമപുരം, തലപ്പുലം എന്നിവിടങ്ങളിലും യാത്ര നടത്തും.
നാളെ തുറന്ന വാഹനത്തിലെ മണ്ഡല പര്യടനം ചാഴിക്കാടന്‍ മാറ്റി വച്ചു. ശനിയാഴ്ച കോട്ടയം നിയോജക മണ്ഡലത്തിന്റെ ഭാഗമായ വിജയപുരത്തും കോട്ടയം ഈസ്റ്റിലുമാണ് തോമസ് ചാഴിക്കാടന്റെ പ്രചാരണം ക്രമീകരിച്ചിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."