തെറ്റുപറ്റി, തിരുത്തുമെന്ന് കെജ്രിവാള്
ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പുകളിലെ തുടര്‍ച്ചയായ തോല്‍വിയെത്തുടര്‍ന്ന് കടുത്ത പ്രതിസന്ധിയിലായ ആം ആദ്മി പാര്‍ട്ടി പ്രശ്നപരിഹാരത്തിനായി പുതുവഴികള്‍ തേടുന്നു.
ഡല്‍ഹി കോര്പറേഷന് തെരഞ്ഞെടുപ്പോടുകൂടി പാര്‍ട്ടിയില്‍ രൂപംകൊണ്ട പ്രതിസന്ധി രൂക്ഷമായതോടെ പാര്‍ട്ടി ദേശീയ കണ്‍വീനറും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാള് തെറ്റ് ഏറ്റുപറഞ്ഞ് രംഗത്തെത്തി.
ഡല്‍ഹി മുനിസിപ്പല്‍ കോര്പറേഷന് തെരഞ്ഞടുപ്പില്‍ നയം രൂപീകരിക്കുന്നതില്‍ പാര്‍ട്ടിക്ക് തെറ്റുപറ്റിയെന്നാണ് ഇന്നലെ കെജ്രിവാള് വ്യക്തമാക്കിയത്.
എല്ലാ വിമര്‍ശനങ്ങളും ഉള്‍കൊള്ളുന്നുവെന്നു പറഞ്ഞ അദ്ദേഹം തെറ്റുതിരുത്തി മുന്നോട്ടുപോകുമെന്ന് വ്യക്തമാക്കി. പാര്‍ട്ടി നേരിട്ട പരാജയങ്ങളില്‍നിന്ന് പാഠം ഉള്‍കൊണ്ട് മുന്നോട്ടുപോകുമെന്ന് കെജ്രിവാള് ട്വീറ്റില്‍ കുറിച്ചു. കഴിഞ്ഞ രണ്ടു ദിവസമായി നിരവധി വോട്ടര്‍മാരുമായും പാര്‍ട്ടി വളണ്ടിയര്‍മാരുമായും സംസാരിച്ചു.
യാഥാര്‍ഥ്യം മനസിലാക്കിയെന്ന് അദ്ദേഹം വ്യക്തമാക്കി. ഞങ്ങള്‍ക്ക് തെറ്റുപറ്റിയിട്ടുണ്ട്.
പക്ഷേ ഞങ്ങള്‍ ആത്മപരിശോധന നടത്തും. തിരുത്തി മുന്നോട്ടുപോകും. ന്യായീകരണങ്ങള്‍ പറഞ്ഞ് ഒഴിവാക്കാവുന്നതല്ല ഈ തോല്‍വി.
അടിത്തട്ടിലുള്ള പാര്‍ട്ടി പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കും. ജനങ്ങള്‍ അര്‍ഹിക്കുന്നത് അവര്‍ക്ക് നല്‍കേണ്ടതുണ്ട്. അതില്‍ കുറവുവരുത്തരുതെന്നും കെജ്രിവാള് തന്റെ ട്വീറ്റില്‍ വ്യക്തമാക്കി.
എ.എ.പി തെരഞ്ഞെടുപ്പില്‍ സ്വീകരിച്ച നയം ചരിത്രപരമായ വിഢ്ഢിത്തമാണെന്ന് പാര്‍ട്ടി നേതാവ് ഭഗവത് മന് എം.പി പരസ്യമായി വിമര്‍ശിച്ചതിനു പിന്നാലെയാണ് കെജ്രിവാളിന്റെ പ്രതികരണം.
ഡല്‍ഹി മുനിസിപ്പല്‍ കോര്‍പറേഷനില്‍ 48 സീറ്റുമാത്രമാണ് എ.എ.പിക്ക് നേടാനായത്. 270 സീറ്റുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ 182 സീറ്റുകള്‍ നേടി മൂന്ന് കോര്‍പറേഷനുകളിലും ഭരണം ബി.ജെ.പി നിലനിര്‍ത്തിയതിനു പിന്നാലെയാണ് എ.എ.പിയില്‍ ശക്തമായ വിമര്‍ശനം ഉയര്‍ന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."