HOME
DETAILS
MAL
മദ്‌റസാധ്യാപക ക്ഷേമനിധി പ്രീമിയം ഒഴിവാക്കണമെന്ന് ആവശ്യം
backup
August 11 2020 | 04:08 AM
കോഴിക്കോട്: മദ്‌റസാധ്യാപകര്‍ ക്ഷേമനിധിയിലേക്ക് അടയ്‌ക്കേണ്ട പ്രീമിയം തുക ഒഴിവാക്കാന്‍ സര്‍ക്കാര്‍ തയാറാവാണമെന്ന ആവശ്യം ശക്തം.
ഒരു വര്‍ഷം1200 രൂപയാണ് ക്ഷേമനിധിയിലേക്ക് അടക്കേണ്ടത്. കൊവിഡ് പശ്ചാത്തലത്തില്‍ മദ്‌റസകളില്‍ ഓണ്‍ലൈന്‍ അധ്യാപനമായതിനാല്‍ പല അധ്യാപകരും സാമ്പത്തിക പ്രയാസത്തിലാണ്. മറ്റു വരുമാന മാര്‍ഗങ്ങളില്ലാത്തവരാണ് ഭൂരിഭാഗം മദ്‌റസാധ്യാപകരും. മാര്‍ച്ച് മാസം മുതല്‍ മദ്‌റസകള്‍ തുറന്നു പ്രവര്‍ത്തിക്കുന്നില്ല. ഈ സാഹചര്യത്തില്‍ പ്രീമിയം ഒഴിവാക്കി സഹായിക്കാന്‍ സര്‍ക്കാര്‍ തയാറാവണമെന്ന് മദ്‌റസാധ്യാപകര്‍ ആവശ്യപ്പെടുന്നു.
ലോക്ക്ഡൗണ്‍ സമയത്ത് സംസ്ഥാനത്തെ മദ്‌റസാധ്യാപകര്‍ക്കു സര്‍ക്കാര്‍ സഹായധനം നല്‍കിയിരുന്നു. മദ്‌റസാധ്യാപക ക്ഷേമനിധിയില്‍ അംഗത്വമുള്ളവര്‍ക്കാണ് 2000 രൂപ സഹായം നല്‍കിയത്.
ഇതില്‍ 1200 രൂപയും പ്രീമിയം ഇനത്തില്‍ സര്‍ക്കാറിനു തന്നെ തിരിച്ചു നല്‍കേണ്ട അവസ്ഥയിലാണ് മദ്‌റസാധ്യാപകര്‍. 2019 മാര്‍ച്ച് 31 വരെ പ്രീമിയം അടച്ചവര്‍ക്കും ഇതിനു ശേഷം അംഗമായവര്‍ക്കുമാണ് സഹായധനം നല്‍കിയത്.
ക്ഷേമനിധി ബോര്‍ഡിന്റെ കോര്‍പ്പസ് ഫണ്ടില്‍ നിന്ന് അഞ്ചുകോടി രൂപ ഇതിനായി വിനിയോഗിക്കാനാണ് സര്‍ക്കാര്‍ ഉത്തരവിട്ടത്.
ഇരുപത്തി അയ്യായിരത്തില്‍പരം മദ്‌റസാധ്യാപകര്‍ക്കാണു ക്ഷേമനിധിയില്‍ അംഗത്വമുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."