കുടിയേറ്റ കര്‍ഷകരുടെ ദുരിതങ്ങള്‍ നേരിട്ടറിഞ്ഞ് ഡീന്‍
അടിമാലി: കുടിയേറ്റ കര്‍ഷകരുടെ ആവലാതികള്‍ നേരിട്ടറിഞ്ഞ്് യു.ഡി.എഫ് സ്ഥാനാര്‍ഥി അഡ്വ. ഡീന്‍ കുര്യാക്കോസ്. അടിമാലിയിലെ ഉള്‍ഗ്രാമങ്ങളായ മാങ്കുളം, കുഞ്ചിത്തണ്ണി, ബൈസണ്‍വാലി, വെള്ളത്തൂവല്‍ മേഖലയിലായിരുന്നു ഇന്നലത്തെ തെരഞ്ഞെടുപ്പ് പര്യടനം. പ്രളയക്കെടുതിയും കാര്‍ഷിക വിളകളുടെ വിലത്തകര്‍ച്ചയും മൂലം നട്ടംതിരിയുന്ന സാധാരണ കര്‍ഷകരുടെ കഷ്ടതകള്‍ മുഴുവന്‍ സ്ഥാനാര്‍ഥി നേരിട്ടു കണ്ടും കേട്ടുമറിഞ്ഞു.രാവിലെ മാങ്കുളം അന്‍പതാം മൈലില്‍ നിന്നാണ് പര്യടനത്തിന് തുടക്കമിട്ടത്. കെ.പി.സി.സി വൈസ് പ്രസിഡന്റ് എ. കെ മണി ഉദ്ഘാടനം ചെയ്തു. യു.ഡി.എഫ് ചെയര്‍മാന്‍ എം.ബി സൈനുദ്ദീന്‍ അധ്യക്ഷനായി. ജി. മുനിയാണ്ടി, പി.വി സ്‌കറിയ, ഡി. കുമാര്‍, സാബു പരവരാകത്ത്, ഒ.ആര്‍ ശശി, ബാബു.പി കുര്യാക്കോസ്, സലിം കുമാര്‍ , കെ.എസ് സിയാദ്, സി.എം സിദ്ദിഖ്, എം.എം മാത്യു, കെ.എസ് സിയാദ് തുടങ്ങിയവര്‍ പങ്കെടുത്തു.
തുടര്‍ന്ന് ആനക്കുളം, കുരിശുപാറ, കല്ലാര്‍, രണ്ടാംമൈല്‍, പള്ളിവാസല്‍, കുഞ്ചിത്തണ്ണി ,20 ഏക്കര്‍ ,പൊട്ടന്‍കാട് , ടീ കമ്പനി ,സൊസൈറ്റി മേട്, ബൈസണ്‍വാലി , മുട്ടുകാട് , കൊച്ചുപ്പ്,മുതുവാന്‍കുടി ,കുത്തു പാറ, വെള്ളത്തൂവല്‍ ,ശല്യാംപാറ ,കല്ലാര്‍കുട്ടി, ആയിരംഏക്കര്‍ ,200 ഏക്കര്‍ പത്താംമൈല്‍ ,പടിക്കപ്പ്, ചാറ്റുപാറ, കൂമ്പന്‍പാറ ,നായ്കുന്ന്,ആനവിരട്ടി, തോക്കുപാറ, എന്നീ സ്ഥലങ്ങളില്‍ സ്വീകരണം ഏറ്റുവാങ്ങി ആനച്ചാലില്‍ പര്യടനം സമാപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."