യമനില്‍ അമേരിക്ക നടത്തിയ ആക്രമണത്തില്‍ പ്രമുഖ നേതാവടക്കം 8 അല്‍ഖാഇദ തീവ്രവാദികള്‍ കൊല്ലപ്പെട്ടു
റിയാദ്: യെമനില്‍ അമേരിക്ക നടത്തിയ ആക്രമണത്തില്‍ 8 അല്‍ഖാഇദ തീവ്രവാദികള്‍ കൊല്ലപ്പെട്ടതായി പെന്റഗണ്‍ വൃത്തങ്ങള്‍ പറഞ്ഞു.
അല്‍ഖാഇദ ഇന്‍ അറേബ്യന്‍ പെനിസുല വിഭാഗത്തില്‍ പ്രവര്‍ത്തിക്കുന്നവരാണ് കഴിഞ്ഞ ഞായറാഴ്ച്ച കൊല്ലപ്പെട്ടത്. ആക്രമണത്തില്‍ പ്രധാന നേതാവും കൊല്ലപ്പെട്ടതായി പെന്റഗണ്‍ അറിയിച്ചു.
യമനിലെ ശബ്വെ പ്രവിശ്യയില്‍ നടത്തിയ നീക്കത്തില്‍ അല്‍ഖാഇദയുടെ ഇവിടുത്തെ പ്രധാനികളില്‍ ഒരാളായിരുന്ന അബു അഹ്മദ് അവ്ലാഖിയാണ് കൊല്ലപ്പെട്ടതെന്ന് വ്യക്തമായതായി നാവിക സേന വക്താവ് ക്യാപ്റ്റന്‍ ജെഫ് ഡേവിസ് പറഞ്ഞു.
നിരവധി ആക്രമണങ്ങള്‍ക്ക് നേതൃത്വം നല്കിയ ആളാണിയാളെന്നും ആയുധങ്ങളും മറ്റും എത്തിച്ചു കൊടുക്കുന്നതില്‍ പ്രധാനിയായി പ്രവര്‍ത്തിച്ചിരുന്നതും ഇയാളായിരുന്നുവെന്നും ഡേവിസ് പറഞ്ഞു.
അമേരിക്കയില്‍ ട്രംപ് ഭരണകൂടം വന്നതുമുതല്‍ യമനില്‍ അല്‍ഖാഇദക്കെതിരെ ആക്രമണം ശക്തമാക്കിയിരുന്നു. മാര്‍ച്ച് മുതല്‍ ഏപ്രില്‍ മൂന്ന് വരെ 70 തിലധികം വ്യോമാക്രമണങ്ങളാണ് യമനില്‍ അല്‍ഖാഇദക്കെതിരെ അമേരിക്ക നടത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."