കരിപ്പൂര്‍ വിമാനാപകടം: രക്ഷാപ്രവര്‍ത്തകരുടെ കുടുംബത്തിന് സമസ്തയുടെ കൈത്താങ്ങ്
ചേളാരി: കരിപ്പൂര്‍ വിമാനാപകടത്തില്‍ രക്ഷാപ്രവര്ത്തനത്തിറങ്ങിയവരുടെ കുടുംബത്തിന് സമസ്തയുടെ കൈത്താങ്ങ്. രക്ഷാപ്രവര്‍ത്തനത്തിനു ശേഷം കൊവിഡ് പ്രോട്ടോക്കോള്‍ പ്രകാരം ക്വോറന്റൈനില്‍ കഴിയുന്ന കൊണ്ടോട്ടി പരിസരങ്ങളിലെ ഇരുന്നൂറോളംകുടുംബങ്ങള്ക്കാണ് സമസ്ത കേരള ഇസ് ലാം മത വിദ്യാഭ്യാസ ബോര്‍ഡ് ഭക്ഷണ കിറ്റ് നല്‍കിയത്. ഇവര്‍ക്കു അരി, പലവ്യജ്ഞനങ്ങള് എന്നിവ ഉള്‍പ്പെടെയുള്ള അത്യാവശ്യ വസ്തുക്കളാണ് കിറ്റില്‍ ഉള്‍പ്പെടുത്തിയത്. വിവിധ ക്വോറന്റൈന്‍ കേന്ദ്രങ്ങള്‍ സമസ്ത നേതാക്കള്‍ സന്ദര്‍ശിച്ചു പ്രാര്‍ഥന നടത്തി.
സമസ്ത കേരള ഇസ് ലാം മത വിദ്യാഭ്യാസ ബോര്‍ഡ് ജനറല്‍ സെക്രട്ടറി എം.ടി അബ്ദുല്ല മുസ് ലിയാര്‍ വിതരണോദ്ഘാടനം നിര്‍വഹിച്ചു. സമസ്ത കേരള മദ്റസ മാനേജ്മെന്റ് അസോസിയേഷന് ജനറല്‍ സെക്രട്ടറി കെ.എം അബ്ദുല്ല മാസ്റ്റര്‍ കൊട്ടപ്പുറം, വിദ്യാഭ്യാസ ബോര്‍ഡ് മാനേജര്‍ കെ. മോയിന്‍കുട്ടി മാസ്റ്റര്‍, കോടങ്ങാട് മഹല്ല് പ്രസിഡന്റ് എം. അബൂബക്കര്‍ ഹാജി, കെ.കെ മൂസക്കുട്ടി ഫൈസി, കെ. ഹംസക്കോയ ചേളാരി, കല്ലില്‍ മുഹമ്മദാജി, സി. മുഹമ്മദ് ബാവ, കെ. മുഹമ്മദ് അനീസ്, എം.കെ അഷ്കര്‍, എം.കെ ശറഫുദ്ദീന്‍, സി. സൈതാലി, കോട്ട അബ്ദുല്‍ അസീസ് സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."