HOME
DETAILS
MAL
മാര്‍ക്കില്‍ പത്ത് ശതമാനംവരെ വര്‍ധനയെന്ന് ആരോപണം
backup
August 12 2020 | 02:08 AM
തിരുവനന്തപുരം: കേരള ഭരണ സര്‍വിസിലേക്ക് (കെ.എ.എസ്) നടത്തിയ പ്രാഥമിക പരീക്ഷയുടെ മൂല്യനിര്‍ണയം പൂര്‍ത്തിയായി.
എന്നാല്‍, കംപ്യൂട്ടര്‍ മൂല്യനിര്‍ണയം നടത്തിയതിനെക്കാള്‍ 10 ശതമാനത്തോളം മാര്‍ക്ക് മാന്വലായി നടത്തിയ പരിശോധയിലെ ഉത്തരക്കടലാസുകള്‍ക്ക് ലഭിച്ചെന്ന ആക്ഷേപമുണ്ട്. കംപ്യൂട്ടര്‍ പരിശോധിച്ച ഉത്തരക്കടലാസുകള്‍ക്ക് അന്‍പതു മുതല്‍ എഴുപതു വരെ ശതമാനം മാര്‍ക്കാണ് ലഭിച്ചതെങ്കില്‍ മാന്വല്‍ പരിശോധന നടന്നതിന് എഴുപത് മുതല്‍ 80 ശതമാനം വരെ മാര്‍ക്ക് ലഭിച്ചതായാണ് പറയുന്നത്.
മൂല്യനിര്‍ണയത്തില്‍ പങ്കാളികളായ ചില ഉദ്യോഗസ്ഥര്‍ തന്നെയാണ് ഇത്തരത്തിലുള്ള ആക്ഷേപമുയര്‍ത്തിയിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."