ജി.എസ്.ടി.യു ബോധവല്കരണ ക്ലാസ് നടത്തണം: എ.കെ.ഡി.എ
ആനക്കര: പുതിയ ജി.എസ്.ടിയെ (ഗുഡ്സ് സര്‍വ്വീസ് ടാക്സ്) സംബന്ധിച്ച് വ്യാപാരികള്‍ക്ക് ബോധവല്കരണ ക്ലാസ് സര്‍ക്കാരും ബന്ധപ്പെട്ട വകുപ്പും മുന്‍കയ്യെടുത്ത് നടത്തണമെന്ന് പട്ടാമ്പി നക്ഷത്ര റീജന്‍സിയില്‍ നടന്ന ആള് കേരള ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷന് പട്ടാമ്പി മേഖല കമ്മിറ്റി വാര്‍ഷിക ജനറല്‍ ബോഡിയോഗം ആവശ്യപ്പെട്ടു. പ്രസിഡന്റ് കെ.പി.എസ് കൃഷ്ണന്റെ ആധ്യക്ഷതയില്‍ നടന്ന ജനറല്‍ ബോഡിയോഗം ജില്ല പ്രസിഡന്റ് സി.വി ജെയിംസ് ഉദ്ഘാടനം ചെയ്തു. വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് ബാബു കോട്ടയില്‍, എ.കെ.സി.എ ജില്ലാ ഖജാന്‍ജി മാത്യൂ ചെറിയാന്, ജില്ല ജനറല്‍ സെക്രട്ടറി ശിവകുമാര്‍, പ്രദീപ് മേനോന്, പി.എസ് പീര്ഷാ തുടങ്ങിയവര്‍ പ്രസംഗിച്ചു. മുഹമ്മദ് മുസ്തഫ സ്വാഗതവും, എ. ചന്ദ്രശേഖരന് നന്ദിയും പറഞ്ഞു.
ഭാരവാഹികള്‍: കെ.പി.എസ് കൃഷ്ണന് (പ്രസി), എ.പി മുരളി (ജന.സെക്ര), മുഹമ്മദ് ഷിഹാബ് (ട്രഷ), എ. ചന്ദ്രശേഖരന്, കെ.എം ഉസ്മാന്, മുഹമ്മദ് മുസ്തഫ (വൈ.പ്രസി), കെ.ആര് സുബ്രഹ്മണ്യന്, കെ.പി നൗഷാദ്, പി. പ്രേംദാസ് (സെക്ര).
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."