ഇരട്ടജീവപര്യന്തം ശിക്ഷ : പൊലിസിന്റെ പഴുതടച്ചുളള അന്വേഷണത്തിനുള്ള അംഗീകാരം
കൊടുങ്ങല്ലൂര്‍: കാട്ടാകുളം സ്വദേശി കുരിശ്ശിങ്കല്‍ ഫ്രാന്‍സിസിനെ കുത്തികൊലപ്പെടുത്തിയ കേസിലെ ഇരട്ടജീവപര്യന്തം ശിക്ഷ പൊലിസിന്റെ പഴുതടച്ചുളള അന്വേക്ഷണത്തിനുളള അംഗീകാരമായി. 2011 സെപ്തംബര്‍ 11ന് രാത്രി 10 മണിയോടെയാണ് ഫ്രാന്‍സിസ് കുത്തേറ്റ് മരിച്ചത്.
സംഭവുമായി ബന്ധപ്പെട്ട് ശിക്ഷിക്കപ്പെട്ട മാടവന സ്വദേശി പ്രിയനെ പൊലിസ് തൊട്ടടുത്ത ദിവസം തന്നെ വീടിന് സമീപത്തു നിന്നും അറസ്റ്റ് ചെയ്തിരുന്നു. വീടിനടുത്തുളള കുറ്റിക്കാട്ടില്‍ ഒളിച്ചിരിക്കുകയായിരുന്നു ഇയാള്‍.
സംഭവം നടന്നയുടെനത്തന്നെ പ്രതിയെ തിരിച്ചറിയുവാന്‍ കഴിഞ്ഞതും, ഇയാള്‍ക്ക് പുറത്തുചാടാനാവത്തവിധം കൊണിയൊരുക്കുവാന് കഴിഞ്ഞതുമാണ് പൊലിസിന് തുണയായിരുന്നത്. ഫ്രാന്‍സിസിന്റെ മകന് നിഖിലും പ്രതിയും തമ്മിലുളള സംഘര്‍ഷം തടയുവാന്‍ ശ്രമിച്ചതാണ് ഫ്രാന്‍സിസിന് കുത്തേല്ക്കുവാനിടയായത്. ആശുപത്രിയിലേക്ക് കൊണ്ടു പോകുന്നതിനിടയിലാണ് ഇയാള്‍ മരിച്ചത്. അന്ന് സി.ഐ ആയിരുന്ന വി.എസ് നവാസ്, എസ്.ഐ ബിജോയ്, എ.എസ്.ഐ ജഗ്ദീഷ്,സീനിയര്‍ പൊലിസ് ഓഫിസര്‍ന്മാരായ കെ.എ ഹബീമ്പ്, ശിവന്, സന്ജയന്, എം.സി രവി എന്നിവരടങ്ങിയസംഘമാണ് കേസന്വേഷിച്ചിരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."