ചെരിഞ്ഞ വൈദ്യുതിത്തൂണ് മാറ്റിസ്ഥാപിച്ചില്ല; ജനം ഭീതിയില്‍
തിരൂരങ്ങാടി: വൈദ്യുതിത്തൂണ് ചെരിഞ്ഞു തന്നെ. പൊടിക്കൈ പ്രയോഗിച്ച് കെ.എസ്.ഇ.ബി അധികൃതര്‍ തടിയൂരി. ചെറുമുക്ക് - തിരൂരങ്ങാടി റോഡില്‍ പള്ളിക്കത്താഴം ഭാഗത്താണ് സംഭവം.
ശക്തമായ കാറ്റിനെത്തുടര്‍ന്ന് ഒരുമാസം മുമ്പാണ് മെയിന്‍ലൈന്‍ കടന്നുപോകുന്ന തൂണ് കടപുഴകി വീണത്. ലൈനില്‍ തട്ടി ചെരിഞ്ഞുനിന്ന തൂണ് അടിയന്തിര നടപടി എന്ന നിലയില്‍ അധികൃതര്‍ ഇരുമ്പു തൂണില്‍ താങ്ങിനിര്‍ത്തുകയായിരുന്നു.
ഈയിടെ പുതിയ പോസ്റ്റ് റോഡില്‍ സ്ഥാപിച്ചങ്കിലും ഇതുവരെ ലൈന്‍ മാറ്റി സ്ഥാപിക്കാന്അധികൃതര് തയാറായിട്ടില്ല. വൈദ്യുതിലൈന്‍ അപകടാവസ്ഥയില്‍ സ്ഥിതിചെയ്യുന്നത് ഈ വഴിയുള്ള യാത്രക്കാര്‍ക്കും ഭീഷയാണിയായിട്ടുണ്ട്. നിരവധി വാഹനങ്ങള്‍ ഓടുന്ന റോഡില്‍ വാഹനങ്ങളും, കാല് നടയാത്രികരും ഏറെ ഭീതിയോടെയാണ് കടന്നുപോകുന്നത്. ലൈന്‍ മാറ്റി സ്ഥാപിക്കാന്‍ തിരൂരങ്ങാടി കെ.എസ് ഇ ബിയില്‍ തിരൂരങ്ങാടി , ചെറുമുക്ക് ഗ്രാമ വാസികള്‍ പരാതിപ്പെട്ടിട്ടും ഒരു നടപടിയും ഉണ്ടായില്ലെന്ന് നാട്ടുകാര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."