HOME
DETAILS

ഇന്ന് ലോക തൊഴിലാളി ദിനം; രോഗികളുടെ ഭാരം കുറയ്ക്കാന്‍ ശിവദാസന്‍ ഭാരം ചുമക്കുന്നു

  
backup
April 30 2017 | 19:04 PM

%e0%b4%87%e0%b4%a8%e0%b5%8d%e0%b4%a8%e0%b5%8d-%e0%b4%b2%e0%b5%8b%e0%b4%95-%e0%b4%a4%e0%b5%8a%e0%b4%b4%e0%b4%bf%e0%b4%b2%e0%b4%be%e0%b4%b3%e0%b4%bf-%e0%b4%a6%e0%b4%bf%e0%b4%a8%e0%b4%82-%e0%b4%b0


ചങ്ങരംകുളം: ചുമട്ടുതൊഴിലാളിയായ ആലങ്കോട് സ്വദേശി കെ.ബി ശിവദാസന്‍ തൊഴിലെടുക്കുന്നത് തന്റെ ജീവിത നിലവാരം ഉയര്‍ത്താനല്ല. ജാതിയും മതവും രാഷ്ട്രിയവും നോക്കാതെ പാവപ്പെട്ട രോഗികള്‍ക്കും പ്രായാധിക്യം കൊണ്ടും ഉറ്റവും ഉടയവരും കൈയൊഴിഞ്ഞവരുമായ വയോജനങ്ങള്‍ക്കും താങ്ങും തണലുമാകാനാണ്.
സാമ്പത്തിക പ്രയാസങ്ങള്‍ കാരണം പഠനം മുന്നോട്ട് കൊണ്ട് പോകാന്‍ ബുദ്ധിമുട്ടുന്നവര്‍ക്ക് പലരില്‍ നിന്നുമായി സ്വരൂപിച്ച് പഠനസഹായം നല്‍കിവരുന്നുണ്ട് ശിവദാസന്‍. അതുപോലെ ചങ്ങരംകുളം കാരുണ്യം പാലിയേറ്റീവിലെ നിര്‍ധനരായ രോഗികള്‍ക്ക് ഓണപ്പുടവയും ഭക്ഷണ കിറ്റും നല്‍കുന്നു. കാരുണ്യം പാലിയേറ്റിവിലെ സജീവ വളണ്ടിയറായ ഇദ്ദേഹം ജോലി തിരക്കിനിടയില്‍ ഉച്ചഭക്ഷണ സമയത്ത് കാരുണ്യം ക്ലിനിക്കിലെത്തി രോഗി പരിചരണത്തിലും സഹായിക്കുന്നു. സര്‍ജിക്കല്‍ ഉപകരണങ്ങള്‍ സംഘടിപ്പിച്ചു നല്‍കുന്നതിലും ശിവദാസന്‍ എല്ലായ്‌പ്പോഴും മുന്നിലുണ്ടാവും. എടപ്പാള്‍ സഹായിയില്‍ വിശേഷ ദിവസങ്ങളില്‍ ഭക്ഷണ വിതരണം നടത്തുക, തവനൂര്‍ വൃദ്ധസദനത്തില്‍ വസ്ത്രം ശേഖരിച്ചു നല്‍കുക, കാന്‍സര്‍, കിഡ്‌നി രോഗികള്‍ക്ക് സഹായം തുടങ്ങി ആശയറ്റവര്‍ക്കായി ശിവദാസന്‍ വച്ചുനീട്ടുന്ന സഹായങ്ങള്‍ ചെറുതല്ല. ആലങ്കോട് എരിഞ്ഞിക്കാട്ട് കമലമ്മയുടെയും ബാലന്‍ നായരുടെയും മകനായ ശിവദാസന്റെ കുട്ടിക്കാലം അച്ചനോടും അമ്മയോടുമൊപ്പം ചെന്നൈയിലായിരുന്നു.
കുട്ടിക്കാലവും പഠനവും ചെന്നൈയിലായിരുന്നതിനാല്‍ തമിഴ് ചുവയുള്ള സംസാരം മൂലം പലപ്പോഴും മറുനാടനായി ചിത്രികരിക്കാറുണ്ട്. എന്നാല്‍ ദേശമോ ഭാഷയോ പ്രശ്‌നമാക്കാതെ കുട്ടിക്കാലം മുതലേ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് മുന്നിലായിരുന്നു ഇദ്ദേഹം. ഇപ്പോള്‍ മൂക്കുതലയിലാണ് താമസം. ഭാര്യ ലത. ആദിത്യന്‍, അംഗിത എന്നിവരാണ് മക്കള്‍. ലോക തൊഴിലാളി ദിനത്തില്‍ നാടിന്റെ വിവിധ ഭാഗങ്ങളില്‍ വിവിധ പരിപാടികള്‍ നടക്കുമ്പോള്‍ ശിവദാസനെ പോലെയുള്ളവരുടെ സേവനം പലപ്പോഴും കാണാതെ പോകുകയാണ്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആധാർ പുതുക്കിയില്ലേ ഇതുവരെ? എന്നാൽ സൗജന്യമായി ആധാർ പുതുക്കാനുള്ള വഴിയറിയാം

National
  •  7 minutes ago
No Image

ഡിങ് ലിറനെ വീഴ്ത്തി ഗുകേഷ് ലോക ചാമ്പ്യന്‍

Others
  •  15 minutes ago
No Image

മാധ്യമ പ്രവർത്തനം നിയന്ത്രിക്കുന്ന പുതിയ നിയമത്തിന് ഖത്തർ മന്ത്രിസഭയുടെ അം​ഗീകാരം

qatar
  •  28 minutes ago
No Image

പനയമ്പാടം സ്ഥിരം അപകടം നടക്കുന്ന സ്ഥലം;  'ഇനി ഒരു ജീവന്‍ നഷ്ടപ്പെടാന്‍ പാടില്ല'; പ്രതിഷേധവുമായി നാട്ടുകാര്‍

Kerala
  •  an hour ago
No Image

2034 ൽ സഊദി ആതിഥേയത്വം വഹിക്കുക ചരിത്രത്തിലെ ഏറ്റവും മികച്ച ലോകകപ്പിന്; ക്രിസ്റ്റ്യാനോ റൊണാൾഡോ

Saudi-arabia
  •  an hour ago
No Image

ഇ-വീസ താൽക്കാലികമായി നിർത്തിവച്ച് കുവൈത്ത്

Kuwait
  •  2 hours ago
No Image

അതിതീവ്ര മഴ മുന്നറിയിപ്പ്; പത്തനംതിട്ടയില്‍ മലയോര മേഖലയിലേക്കുള്ള രാത്രി യാത്ര നിരോധിച്ചു, ക്വാറികള്‍ക്ക് വിലക്ക്

Kerala
  •  2 hours ago
No Image

പാലക്കാട് തച്ചമ്പാറയില്‍ ലോറി മറിഞ്ഞ് നാല്‌ കുട്ടികള്‍ മരിച്ചു

Kerala
  •  3 hours ago
No Image

അബ്ദുറഹീമിന്റെ മോചനം നീളും, ഇന്ന് കോടതി കേസ് പരിഗണിച്ചില്ല

Saudi-arabia
  •  4 hours ago
No Image

'ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ' കരട് ബില്ലിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

National
  •  4 hours ago