അന്വാര് വാര്‍ഷിക സമ്മേളനം സമാപിച്ചു
സ്നേഹവും സൗഹൃദവും ഊട്ടിയുറപ്പിക്കാന്‍ സമൂഹം പ്രതിജ്ഞാബദ്ധം: സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍
തിരൂര്‍ക്കാട്: പരസ്പര സ്നേഹവും സൗഹൃദവും ഊട്ടിയുറപ്പിക്കാനും ഛിദ്രശക്തികളെ പരാജയപ്പെടുത്താനും സമൂഹം പ്രതിജ്ഞാബദ്ധമാണെന്ന് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ പറഞ്ഞു. തിരൂര്‍ക്കാട് അന്‍വാറുല്‍ ഇസ്ലാം അറബിക് കോളജ് വാര്‍ഷിക സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
സമസ്ത ജനറല്‍ സെക്രട്ടറി കെ ആലിക്കുട്ടി മുസ്ലിയാര് അധ്യക്ഷനായി. ഗേള്‍സ് ഹോസ്റ്റലില്‍ നിന്നു കോഴ്സ് പൂര്‍ത്തിയാക്കിയവര്‍ക്കുള്ള അവാര്‍ഡുകള്‍ തങ്ങള്‍ വിതരണം ചെയ്തു. സമസ്ത കേന്ദ്ര മുശാവറ അംഗം ടി.പി ഇപ്പ മുസ്ലിയാര് മുഖ്യപ്രഭാഷണം നിര്‍വ്വഹിച്ചു.
ഏലംകുളം ബാപ്പു മുസ്ലിയാര് മജ്ലിസുന്നൂര് ആത്മീയ സംഗമത്തിനു നേതൃത്വം നല്കി. ടി.എ അഹമ്മദ് കബീര്‍ എം.എല്‍.എ, ഐ.ടി.എല്‍ സിദ്ദീഖ് അഹ്മദ്, ഹാജി കെ മമ്മദ് ഫൈസി, ബംഗളുരു കെ.എം.സി.സി ജനറല്‍ സെക്രട്ടറി നൗഷാദ്, കെ ആലി ഹാജി, ലിയാഉദ്ദീന്‍ ഫൈസി മേല്‍മുറി, മൊയ്തീന് ഫൈസി പുത്തനഴി, കെ അബൂബക്കര്‍ ഫൈസി സംസാരിച്ചു.
അലൂംനി മീറ്റ് പാണക്കാട് സയ്യിദ് സാബിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. സയ്യിദ് ഹിഫ്ളു റഹ്മാന് തങ്ങള്‍ പാണ്ടിക്കാട് അധ്യക്ഷനായി. കെ.ടി മൊയ്തീന് ഫൈസി, കൊടുമുടി അബ്ദുറഹ്മാന് ഫൈസി, കൊളത്തൂര്‍ ഹംസ മൗലവി, സലാം നദ്വി പൂവത്താണി, ഡോ. അബ്ദുറഹ്മാന് ഫൈസി, ഡോ. അബ്ദുസ്സലാം ഫൈസി, പ്രൊഫ. ടി ജലീല്‍, കുഞ്ഞി മുഹമ്മദ് ഫൈസി, റഷീദ് പൈസി നാട്ടുകല്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."