നാടും നഗരവും ഇളക്കിമറിച്ച് ബെന്നിക്കായുള്ള ഉമ്മന്‍ ചാണ്ടിയുടെ റോഡ്‌ഷോ
കൊച്ചി: യു.ഡി.എഫ് സ്ഥാനാര്‍ഥി ബെന്നി ബഹനാന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി ഉമ്മന്‍ചാണ്ടി കൊടുങ്ങല്ലൂരിലും ചാലക്കുടിയിലും നടത്തിയ റോഡ് ഷോ നാടും നഗരവും ഇളക്കിമറിച്ചു. ആയിരത്തിലേറെ ഇരുചക്ര വാഹനങ്ങളാണ് റോഡ്‌ഷോയ്ക്ക് അകമ്പടിയേകിയത്. വാദ്യമേളങ്ങളും ത്രിവര്‍ണ പതാകകളും വര്‍ണഘോഷങ്ങളും അകമ്പടിയായതോടെ നാടും നഗരവും ഉത്സവഛായയിലായി. സംഘാടകരെ പോലും അമ്പരപ്പിക്കുന്ന പങ്കാളിത്തമാണുണ്ടായത്. ഏകദേശം രണ്ടു കിലോമീറ്ററോളം ദൂരത്തില്‍ പ്രവര്‍ത്തകര്‍ അണിനിരന്നതോടെ ഉമ്മന്‍ചാണ്ടിയും സ്ഥാനാര്‍ഥി ബെന്നി ബഹനാനും സഞ്ചരിച്ച തുറന്ന വാഹനം ഒരിഞ്ചു പോലും മുന്നോട്ട് പോകാനാവാത്ത സ്ഥിതിയുണ്ടായി.
റോഡരികിലും ആയിരങ്ങളാണ് ഉമ്മന്‍ചാണ്ടിയെ കാണാന്‍ കാത്തു നിന്നത്. പാര്‍ട്ടി പ്രവര്‍ത്തകരും പൊലീസും ഏറെ പണിപ്പെട്ടാണ് തുറന്ന വാഹനം ഓരോ പോയിന്റും കടത്തി വിട്ടത്. അഴീക്കോട് ജെട്ടിയില്‍ എത്തിയ ഉമ്മന്‍ചാണ്ടിയെ മത്സ്യത്തൊഴിലാളികള്‍ ധരിക്കുന്ന തൊപ്പിയും മീനും നല്‍കിയാണ് പ്രവര്‍ത്തകര്‍ വരവേറ്റത്. എറിയാട് ജങ്ഷനില്‍ നൂറുകണക്കിന് നാട്ടുകാരാണ് ഉമ്മന്‍ചാണ്ടിയെ കാത്തുനിന്നത്. റോഡരുകില്‍ കാത്തുനിന്ന സ്ത്രീകളും കുട്ടികളുമടക്കം ഉള്ളവരെ അഭിവാദ്യം ചെയ്താണ് ഉമ്മന്‍ചാണ്ടി മുന്നോട്ട് പോയത്.
അഴീക്കോട് ജെട്ടിയില്‍ നിന്നാരംഭിച്ച റോഡ്‌ഷോ കൊടുങ്ങല്ലൂര്‍ ജങ്ഷനില്‍ സമാപിച്ചു. പിന്നീട് ചാലക്കുടിയില്‍ നടന്ന റോഡ്‌ഷോയിലും ഉമ്മന്‍ചാണ്ടി പങ്കെടുത്തു. കോട്ടാറ്റ് നിന്നാരംഭിച്ച രണ്ടാമത്തെ റോഡ് ഷോ ചാലക്കുടി ടൗണ്‍ ചുറ്റി കാടുകുറ്റി വഴി മേലൂര്‍ ജങ്ഷനില്‍ സമാപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."