പ്രചാരണത്തിന്റെ അവസാന ലാപ്പ് ഓടിക്കേറാന്‍ ഹൈബി ഈഡന്‍
കൊച്ചി: പ്രചാരണം അതിന്റെ അവസാന ഘട്ടത്തിലേക്ക് അടുക്കുമ്പോള്‍ ഓരോ വോട്ടും ഉറപ്പിച്ച് പ്രചാരണത്തിന്റെ അവസാന ലാപ്പില്‍ ഒന്നാം സ്ഥാനത്തെത്താന്‍ യു.ഡി.എഫ് സ്ഥാനാര്‍ഥി ഹൈബി ഈഡന്‍. പ്രചാരണങ്ങളുടെ ഭാഗമായി ഹൈബി ഈഡന്‍ കലൂര്‍, ചെല്ലാനം, തമ്മനം, പറവൂര്‍ മേഖലകളില്‍ സന്ദര്‍ശനം നടത്തി. രാവിലെ കലൂര്‍ സ്റ്റേഡിയത്തിനു സമീപം പ്രഭാതസവാരിക്കായി എത്തിയവരുമായുള്ള കുശലാന്വേഷണങ്ങള്‍ക്ക് ശേഷം സെന്റ് ഫ്രാന്‍സിസ് അസീസി കത്തീഡ്രിലില്‍ പെസഹാ ആരാധനയില്‍ പങ്കെടുത്തതിന് ശേഷം ചെല്ലാനത്തേക്ക് പോയി. ചെല്ലാനത്തെ തീരദേശ വാസികളുമായി ദീര്‍ഘനേരത്തെ സംഭാഷണം നടത്തിയ ഹൈബി പുലിമുട്ട് നിര്‍മ്മാണം, കടല്‍ഭിത്തി നിര്‍മാണം തുടങ്ങിയ അവരുടെ പ്രശ്‌നങ്ങള്‍ ചോദിച്ചറിഞ്ഞ് പ്രശ്‌നപരിഹാരത്തിനായി ആത്മാര്‍ഥമായ പരിശ്രമം ഉണ്ടാകുമെന്ന ഉറപ്പ് നല്‍കിയ ശേഷമാണ് മടങ്ങിയത്. വെണ്ണല, തമ്മനം തുടങ്ങിയ മേഖലകളിലെ സന്ദര്‍ശനത്തിനു ശേഷം പ്രസ് ക്ലബിലെത്തി മീറ്റ് ദ് ക്യാന്‍ഡിഡേറ്റ് പ്രോഗ്രാമായ 'വോട്ടും വാക്കും' പരിപാടിയില്‍ പങ്കെടുത്തു. കൊച്ചിയിലെ മാധ്യമ പ്രവര്‍ത്തക സുഹൃത്തുക്കളുമായി വികസന, രാഷ്ട്രീയ കാഴ്ചപ്പാടുകള്‍ പങ്കുവച്ചു. പ്രസ് ക്ലബ്ബില്‍ നിന്നും യാത്ര പറഞ്ഞിറങ്ങി പനമ്പിള്ളി നഗറിലെ മമ്മൂട്ടിയുടെ വസിതിയിലേക്ക്. അവിടെ ദുല്‍ഖറിനോടും മമ്മൂട്ടിയോടും നര്‍മ സംഭാഷണങ്ങളില്‍ ഏര്‍പ്പെട്ട് സൗഹൃദം പങ്കിട്ട ഹൈബി അവിടെ നിന്ന് കലൂര്‍ ഇലക്ഷന്‍ കമ്മിറ്റി കേന്ദ്ര ഓഫീസിലെത്തി പ്രവര്‍ത്ത വിവരങ്ങള്‍ ആരാഞ്ഞു. തുടര്‍ന്ന് വി.ഡി സതീശന്‍ എം.എല്‍.എയ്‌ക്കൊപ്പം പറവൂറിലെ വിവിധ മേഖലകളില്‍ സന്ദര്‍ശനം പൂര്‍ത്തിയാക്കി വൈകിട്ടോടെ കുടുംബസമേതം കാസര്‍കോട് കല്ല്യോട്ടേക്ക്. ഹൈബി ഈഡന്റെ ജന്മദിനമായ ഇന്ന് പെരിയയില്‍ കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ കൃപേഷിന്റെ കുടുംബത്തിനായി നിര്‍മിച്ചു നല്‍കിയ വീടിന്റെ ഗൃഹപ്രവേശന ചടങ്ങില്‍ പങ്കെടുക്കും. ഹൈബിയുടെ 'തണല്‍' പദ്ധിതിയിലൂടെ നിര്‍മിച്ചു നല്‍കുന്ന അന്‍പതു വീടുകളില്‍ മുപ്പതാമത്തെതാണ് കൃപേഷിന്റെ വീട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."