HOME
DETAILS

നിലമ്പൂര്‍-ഷൊര്‍ണൂര്‍ പാതയില്‍ മൂന്നു മേല്‍പാലങ്ങള്‍ക്ക് അനുമതി

  
backup
April 30 2017 | 19:04 PM

%e0%b4%a8%e0%b4%bf%e0%b4%b2%e0%b4%ae%e0%b5%8d%e0%b4%aa%e0%b5%82%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%b7%e0%b5%8a%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a3%e0%b5%82%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%aa-3


നിലമ്പൂര്‍: ഷൊര്‍ണൂര്‍-നിലമ്പൂര്‍ റെയില്‍പാതയില്‍ മൂന്നു മേല്‍പാലങ്ങള്‍ക്ക് അനുമതി ലഭിച്ചു. നിലമ്പൂര്‍, ചെറുകര, പട്ടിക്കാട് എന്നിവിടങ്ങളിലാണ് മേല്‍പാലങ്ങള്‍ സ്ഥാപിക്കുക. കഴിഞ്ഞ ദിവസം ദക്ഷിണ റെയില്‍വേ ഡെപ്യൂട്ടി റീജ്യണല്‍ മാനേജര്‍ നരേഷ് ലല്‍വാനി, സീനിയര്‍ ഡി.സി.എം കെ.പി ദാമോദരന്‍, അഡീഷണല്‍ ഡി.ആര്‍.എം രാജ്കുമാര്‍, ഡോ. ബിജു നൈനാന്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ പാലക്കാട്ടു ചേര്‍ന്ന റെയില്‍വേ ഉപദേശക സമിതി യോഗത്തിലാണ് തീരുമാനം.
മേല്‍പാലങ്ങള്‍ക്കുള്ള തുകയുടെ പകുതി സംസ്ഥാന സര്‍ക്കാര്‍ നല്‍കണം. നിലമ്പൂര്‍-ഷൊര്‍ണൂര്‍ പാതയെ ഹരിത ഇടനാഴിയാക്കുന്നതിന്റെ ഭാഗമായി എല്ലാ ട്രെയിനുകളിലും ബയോ ശുചിമുറികളായിരിക്കും നിര്‍മിക്കുക. വിനോദ സഞ്ചാരികളെ ലക്ഷ്യമിട്ടു പ്രകൃതിഭംഗി ആസ്വദിക്കുന്ന തരത്തില്‍ പ്രത്യേക കോച്ച്, നിലമ്പൂര്‍-തിരുവനന്തപുരം രാജ്യറാണി എക്‌സ്പ്രസ് സ്വതന്ത്ര ട്രെയിനാക്കുന്നത്, നിലമ്പൂര്‍-ഷൊര്‍ണൂര്‍ പാസഞ്ചര്‍ പാലക്കാടുവരെ നീട്ടുന്നത് എന്നിവ റെയില്‍വേയുടെ പരിഗണനയിലാണ്.
പി.വി അബ്ദുല്‍ വഹാബ് എം.പിയുടെ ഇടപെടലില്‍ റെയില്‍വേയുടെ വികസന പ്രവര്‍ത്തനങ്ങള്‍ ത്വരിതഗതിയില്‍ നടന്നുവരികയാണെന്നും ഡി.ആര്‍.എം അറിയിച്ചു. എം.പിയുടെ ഫണ്ടില്‍ നിര്‍മിച്ച പ്രവൃത്തികളുടെ ഉദ്ഘാടനം ഉടന്‍ നടത്താനും യോഗത്തില്‍ തീരുമാനമായി.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യുഎഇയില്‍ മറ്റു യാത്രക്കാര്‍ സീറ്റ് ബെല്‍റ്റ് ധരിക്കാത്തതിന് ഡ്രൈവര്‍ക്ക് പിഴ ചുമത്തുന്നതിനുള്ള കാരണമിത്

uae
  •  2 months ago
No Image

വിഎസ് തോൽക്കുമ്പോൾ പാർട്ടി ജയിക്കും 

Kerala
  •  2 months ago
No Image

വ്യാജ രേഖകള്‍ ചമച്ച് പബ്ലിക് ഫണ്ടില്‍ നിന്ന് 10 ലക്ഷം കുവൈത്തി ദീനാര്‍ തട്ടിയെടുത്തു; മൂന്ന് പേര്‍ക്ക് 7 വര്‍ഷം തടവുശിക്ഷ

Kuwait
  •  2 months ago
No Image

സച്ചിനും കോഹ്‌ലിയുമല്ല! ടെസ്റ്റ് ക്രിക്കറ്റിലെ ഏറ്റവും മികച്ച താരം മറ്റൊരാൾ: ഇംഗ്ലണ്ട് സൂപ്പർതാരം

Cricket
  •  2 months ago
No Image

ട്രോളി ബാഗുകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തി യുഎഇയിലെ ചില സ്‌കൂളുകള്‍, നീക്കത്തിന് പിന്നിലെ കാരണമിത്

uae
  •  2 months ago
No Image

നീലഗിരി പന്തല്ലൂരില്‍ കാട്ടാന ആക്രമണത്തില്‍ തോട്ടം തൊഴിലാളിക്ക് ദാരുണാന്ത്യം

Kerala
  •  2 months ago
No Image

യുഎഇയില്‍ താപനില 50 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരുമെന്ന് മുന്നറിയിപ്പ്; മഴയ്ക്കും സാധ്യത | UAE Weather Updates

uae
  •  2 months ago
No Image

തുറന്ന പുസ്തകമായിരുന്നു വിഎസ്; ഉള്ളിലുള്ളത് മുഖത്തു കാണിക്കുന്ന നേതാവും

Kerala
  •  2 months ago
No Image

റെക്കോഡുകളുടെ ചരിത്രം തീർത്ത വി.എസ്

Kerala
  •  2 months ago
No Image

'ആരും നിയമത്തിന് അതീതരല്ല' ഒബാമയെ അറസ്റ്റ് ചെയ്യുന്ന എ.ഐ വിഡിയോയുമായി ട്രംപിന്റെ സോഷ്യല്‍ മീഡിയ പോസ്റ്റ് 

International
  •  2 months ago