ആരോഗ്യ കുടുംബ സംഗമം നടത്തി
ആലുവ: വിവിധ റെസിഡന്റ്്സ് അസോസിയേഷനുകളുടെ സംയുക്താഭിമുഖ്യത്തില്‍ ആരോഗ്യ കുടുംബ സംഗമം നടത്തി. ആലുവ ബോയ്സ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ നഗരസഭ ചെയര്‍പേഴ്സണ്‍ ലിസി എബ്രഹാം ഉദ്ഘാടനം ചെയ്തു. വാര്‍ഡ് കൗണ്‍സിലര്‍ സെബി വി. ബാസ്റ്റിന് അധ്യക്ഷത വഹിച്ചു. ആലുവ സംഗീത സഭ റോഡ്, ശാന്തിനഗര്‍, ആലുവ ഹൈറോഡ് എന്നീ റെസിഡന്റ്സ് അസോസിയേഷനുകളാണ് ആരോഗ്യ കുടുംബ സംഗമത്തില്‍ പങ്കാളികളായത്. ആലുവ മിഡ് ടൗണ്‍ മെഡിക്കല്‍ സെന്ററും ഓള് കേരള കെമിസ്റ്റ്സ് ആന്റ് ഡ്രഗ്രിസ്റ്റ് അസോസിയേഷന്, ചൈതന്യ ഐ ഇന്‍സ്റ്റിറ്റ്യൂട്ട് എന്നിവയുടെ സഹകരണത്തോടെയാണ് പരിപാടി നടത്തിയത്. കുടുംബസംഗമം, മെഡിക്കല്‍ ക്യാംപ്, വീല്‍ചെയര്‍ വിതരണം, ചികിത്സാ സഹായ നിധി വിതരണം എന്നിവയാണ് നടന്നത്. എല്ലാ രോഗികള്‍ക്കും ഇ.സി.ജി, എക്സറേ, ബ്ലഡ്ഷുഗര്‍, പ്രഷര്‍ എന്നീ പരിശോധനകളും ഉണ്ടായിരുന്നു. ക്യാംപ് ഡയറക്ടര്‍ പി. രാമചന്ദ്രന്, ടി.എം സുരേഷ്, ജി സുബ്രഹ്മണ്യം എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."